Home
Mobile

വിവോ വി20 സീരീസ് സ്മാർട്ട്ഫോൺ ഒക്ടോബർ 12ന് ഇന്ത്യൻ വിപണിയിലെത്തും

വിവോ അടുത്തിടെ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന വിവോ വി20 സീരീസ് തായ്‌ലൻഡിൽ അവതരിപ്പിച്ചിരുന്നു. വിവോ വി20, വി20 പ്രോ എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഉണ്ടായിരുന്നത്. പിന്നീട് വിവോ വി20 എസ്ഇ എന്ന ഡിവൈസ് കമ്പനി അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി. ഇപ്പോഴിതാ ഈ സീരിസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വിവോ. ഒക്ടോബർ 12ന് ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

വിവോ വി20 സീരീസ്: ലോഞ്ച്

വിവോ വി20 സീരീസ്: ലോഞ്ച്

മൈസ്മാർട്ട്പ്രൈസിന്റെ റിപ്പോർട്ട് അനുസരിച്ച് വിവോ വി20 സീരീസ് സ്മാർട്ട്ഫോണുകൾ ഒക്ടോബർ 12ന് ഇന്ത്യയിൽ അവതരിപ്പിക്കും. 2020 ഒക്ടോബർ 3 മുതൽ വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ സീരിസിനായി കമ്പനി പ്രൊമോട്ടർമാർക്ക് പരിശീലനം നൽകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടക്കത്തിൽ സ്റ്റാൻഡേർഡ് വിവോ വി 20, വിവോ വി 20 പ്രോ വേരിയന്റുകളായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വിവോ വി20 എസ്ഇ രാജ്യത്ത് അവതരിപ്പിക്കുന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

വിവോ വി20 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിവോ വി20 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിവോ വി20 സീരീസ് സ്മാർട്ട്ഫോണുകൾ രാജ്യത്തിന് പുറത്ത് പല വിപണികളിലും ഇതിനകം അവതരിപ്പിച്ചിട്ടുള്ളതിനാൽ ഡിവൈസുകളുടെ സവിശേഷതകളെ കുറിച്ച് ചില ധാരണകൾ ഉണ്ട്. ഇന്ത്യൻ വിപണിയിൽ ഇതിൽ നിന്നും എന്ത് മാറ്റങ്ങളോടെയായിരിക്കും സ്മാർട്ട്ഫോണുകൾ പുറത്തിറക്കുക എന്ന കാര്യം ലോഞ്ച് ഇവന്റിൽ വച്ച് മാത്രമേ വ്യക്തമാവുകയുള്ളു. ലോഞ്ച് അടുക്കുന്നതോടെ ഡിവൈസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ കമ്പനി പുറത്ത് വിട്ടേക്കും.

സ്‌നാപ്ഡ്രാഗൺ 720 ജി

8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി മിഡ് റേഞ്ച് പ്രോസസറുമായിട്ടായിരിക്കും വിവോ വി20 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. 64 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 33W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ കമ്പനി ഉൾപ്പെടുത്തും.

വിവോ വി 20 പ്രോ

വിവോ വി 20 പ്രോയിൽ 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ഈ ഡിസ്പ്ലെയ്ക്ക് എഫ്എച്ച്ഡി+ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ടായിരിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടും ഡിവൈസിൽ ഉണ്ടായിരിക്കും. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മോണോ സെൻസർ എന്നിവടങ്ങുന്ന ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക.

പ്രൈമറി സെൽഫി ക്യാമറ

വിവോ വി 20 പ്രോ സ്മാർട്ട്ഫോണിൽ 44 എംപി പ്രൈമറി സെൽഫി ക്യാമറയും 8 എംപി സെക്കന്ററി ക്യാമറയും അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്. ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസിലായിരിക്കും പ്രവർത്തിക്കുന്നത്. വി20 സ്മാർട്ട്ഫോണിന് സമാനമായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

Best Mobiles in India

English summary
Vivo V20 series will be launched in India on October 12. Vivo V20 and V20 Pro smartphones will be available in this series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X