വിവോ വി21 നിയോൺ സ്പാർക്ക് കളർ വേരിയന്റ് വിപണിയിൽ, വില 29,990 രൂപ മുതൽ

|

വിവോയുടെ ജനപ്രീയ സ്മാർട്ട്ഫോണായ വിവോ വി21ന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്ലിം ഫോം ഫാക്ടറിലൂടെ പ്രശസ്തമായ ഈ ഡിവൈസിന് പുതിയ നിയോൺ സ്പാർക്ക് കളർ വേരിയന്റാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കളർ ചോയ്‌സ് വളരെ ആകർഷകവും സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ കാണാത്ത വിധത്തിലുള്ളതുമാണ്. ഈ നിറം കമ്പനിയുടെ അഭിപ്രായത്തിൽ സമാധാനവും ഊർജ്ജവും പ്രതിനിധീകരിക്കുന്നതാണ്.

വിവോ

വിവോയുടെ ജനപ്രീയ സ്മാർട്ട്ഫോണായ വിവോ വി21ന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്ലിം ഫോം ഫാക്ടറിലൂടെ പ്രശസ്തമായ ഈ ഡിവൈസിന് പുതിയ നിയോൺ സ്പാർക്ക് കളർ വേരിയന്റാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കളർ ചോയ്‌സ് വളരെ ആകർഷകവും സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ കാണാത്ത വിധത്തിലുള്ളതുമാണ്. ഈ നിറം കമ്പനിയുടെ അഭിപ്രായത്തിൽ സമാധാനവും ഊർജ്ജവും പ്രതിനിധീകരിക്കുന്നതാണ്.

റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാംറിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

കളർ വേരിയന്റ്

വിവോ ഇതിനകം തന്നെ ഇന്ത്യൻ വെബ്‌സൈറ്റിൽ പുതിയ കളർ വേരിയന്റ് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. മറ്റ് കളർ വേരിയന്റുകൾക്ക് സമാനമായ വിലയാണ് പുതിയ വേരിയന്റിനും ഉള്ളത്. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 29,990 രൂപയാണ് വില. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള മോഡലിന് 32,990 രൂപ വിലയുണ്ട്. ഡസ്ക് ബ്ലൂ, സൺസെറ്റ് ഡാസൽ, ആർട്ടിക് വൈറ്റ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റ് കളർ വേരിയന്റുകൾ.

ഓഫറുകൾ

പുതിയ വിവോ വി21 നിയോൺ സ്പാർക്ക് സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് കമ്പനി നിരവധി ഓഫറുകൾ നൽകുന്നുണ്ട്. കൊട്ടക് ബാങ്ക് ഉപയോക്താക്കൾക്കും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്കും സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 2500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ബജാജ് ഫിൻസെർവ് ഇഎംഐ നെറ്റ്‌വർക്ക് വഴി ഫോൺ വാങ്ങുന്നവർക്ക് ഫിനാൻസ് സ്കീമുകൾ ലഭിക്കും. വിവോ വി21 നിയോൺ സ്പാർക്കും സൗജന്യമായി ഒറ്റത്തവണ സ്ക്രീൻ റീപ്ലേസ്മെന്റ് ഓഫറോടെയാണ് വരുന്നത്. ജിയോ ഉപയോക്താക്കൾക്ക് ഈ ഡിവൈസ് വാങ്ങുമ്പോൾ 10,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

ഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

വിവോ വി21: സവിശേഷതകൾ

വിവോ വി21: സവിശേഷതകൾ

വിവോ വി21 സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് എഫ്എച്ച്ഡി+ (2404 × 1080) അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഡൈമെൻസിറ്റി 800യു ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 8 ജിബി റാമുണ്ട്. ഉയർന്ന റാം വേണ്ട അവസരങ്ങളിൽ 11 ജിബി റാം ലഭിക്കുന്ന എക്സ്റ്റന്റഡ് റാം ഫീച്ചറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. വളരെ നേർത്ത ഫോം ഫാക്ടറാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത.

ട്രിപ്പിൾ ക്യാമറ

വിവോ വി21 സ്മാർട്ട്‌ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഒഐഎസ് സപ്പോർട്ടുള്ള 64 മെഗാപിക്സൽ പ്രൈമറി ലെൻസും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും ഈ ഡിവൈസിൽ ഉണ്ട്. ഇതിനൊപ്പം 2 മെഗാപിക്സൽ മാക്രോ ലെൻസാണ് നൽകിയിട്ടുള്ളത്. 4കെ വീഡിയോ, ഓട്ടോഫോക്കസ്, അൾട്രാ-വൈഡ് നൈറ്റ് മോഡ്, ആർട്ട് പോർട്രെയിറ്റ് വീഡിയോ എന്നിവ പോലുള്ള സവിശേഷതകളും ഈ ക്യാമറ സെറ്റപ്പിന് ഉണ്ട്.

കിടിലൻ ഫീച്ചറുകൾ 9,499 രൂപയ്ക്ക്, മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകൾ 9,499 രൂപയ്ക്ക്, മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

സെൽഫി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ വിവോ 44 മെഗാപിക്സൽ സെൽഫി ഷൂട്ടറാണ് നൽകിയിട്ടുള്ളത്. ഫ്രണ്ട് ക്യാമറയിലൂടെ ചിത്രീകരിക്കുന്ന വീഡിയോകളിൽ സ്റ്റെബിലിറ്റിക്കായി ഇഐഎസ്, ഒഐഎസ് എന്നിവ നൽകിയിട്ടുണ്ട്. പിൻ ക്യാമറ സെറ്റപ്പിലും മുൻ ക്യാമറ സെറ്റപ്പിലും ഒഐഎസ് സപ്പോർട്ടുള്ള രാജ്യത്തെ ഏക സ്മാർട്ട്‌ഫോണാണ് വിവോ വി21.

ബാറ്ററി

33W ഫാസ്റ്റ് ചാർജ് സപ്പോർട്ടുള്ള 4000 mAh ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്കോപ്പ് എന്നിവയാണ് ഡിവൈസിൽ ഉള്ള സെൻസറുകൾ. വിവോ വി21 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട്, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി, 2.4GHz വൈഫൈ, ജിപിഎസ്, ഒടിജി, എൻഎഫ്സി എന്നിവയാണ് ഉള്ളത്.

റെഡ്മി നോട്ട് 11 സീരീസ് പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് അടക്കമുള്ള പ്രീമിയം സവിശേഷതകളുമായിറെഡ്മി നോട്ട് 11 സീരീസ് പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് അടക്കമുള്ള പ്രീമിയം സവിശേഷതകളുമായി

Best Mobiles in India

English summary
Vivo launches new variant of Vivo V21 in India. The new neon spark color variant of this device has been introduced in the country

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X