വിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

വിവോയുടെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ വിവോ വി21 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒ‌ഐ‌എസ് സപ്പോർട്ടുള്ള 44 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസി, 8 ജിബി റാം, 4,000 എംഎഎച്ച് ബാറ്ററി, 90 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. ഇന്ത്യൻ വിപണിയിൽ റിയൽ‌മി എക്സ്7, ഷവോമി എംഐ 10ഐ എന്നിവയ്‌ക്കെതിരെ ആയിരിക്കും ഈ ഡിവൈസ് മത്സരിപ്പിക്കുന്നത്.

 

വിവോ വി21 5ജി: വില, വിൽപ്പന

വിവോ വി21 5ജി: വില, വിൽപ്പന

വിവോ വി21 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,990 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 32,990 രൂപ വിലയുണ്ട്. ഡസ്‌ക് ബ്ലൂ, സൺസെറ്റ് ഡാസിൽ, ആർട്ടിക് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. പ്രീ-ബുക്കിങ് ഇപ്പോൾ ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ആരംഭിച്ചിട്ടുണ്ട്. ഡിവൈസിന്റെ ആദ്യ വിൽപ്പന മെയ് 6ന് നടക്കും.

കൂടുതൽ വായിക്കുക: 200 എംപി ക്യാമറയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമികൂടുതൽ വായിക്കുക: 200 എംപി ക്യാമറയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി

ഓഫറുകൾ

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വിവോ വി21 5ജി വാങ്ങുമ്പോൾ 2,500 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. പഴയ ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുമ്പോൾ 3,000 രൂപ വരെ അധിക കിഴിവ്, 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സ്കീമുകൾ, ഡിസ്കൗണ്ട് വി-ഷീൽഡ് പ്രോട്ടക്ഷൻ പ്ലാൻ എന്നിവയാണ് ലോഞ്ച് ഓഫറുകളായി ലഭിക്കുന്നത്.

വിവോ വി21 5ജി: സവിശേഷതകൾ
 

വിവോ വി21 5ജി: സവിശേഷതകൾ

വിവോ വി21 5ജി സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 2404 × 1080 പിക്‌സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. എആർ‌എം മാലി-ജി 57 എം‌പി 3 ജിപിയുവുമായി ജോടിയാക്കിയ എം‌ബെഡഡ് 5 ജി മോഡം ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 800യു പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

സുരക്ഷ

സുരക്ഷയ്‌ക്കായി സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേഷ്യൽ റെക്കഗ്നിഷനും നൽകിയിട്ടുണ്ട്. കമ്പനിയുടെ സ്വന്തം ഫൺടച്ച് ഒ.എസ് 11.1 സ്കിൻ ഉപയോഗിച്ച ആൻഡ്രോയിഡ് 11 ഒഎസിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ വിവോ നൽകിയിട്ടുണ്ട്.

ക്യാമറ

ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ, ഈ ഡിവൈസ് ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചിനുള്ളിൽ 44 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്. ഒഐഎസ് സപ്പോർട്ടുള്ള ക്യാമറയാണ് ഇത്.

കൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Vivo launches Vivo V21 5G in India. The new mid-range smartphone's biggest feature is the 44 megapixel front camera with OIS support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X