വിവോ വി21 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 29ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം വിവോ വി21 5ജിയുടെ ലോഞ്ച് തിയ്യതി ഔദ്യോഗികമായി വെളിപ്പെടുത്തി. ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ഇന്റർനാഷണൽ ലോഞ്ച് ഇവന്റിൽ വച്ചാണ് സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. ലോഞ്ച് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. ഇതിനകം തന്നെ ഇ-കൊമേഴ്സ് പാർട്ട്ണറായ ഫ്ലിപ്പ്കാർട്ട് വിവോ വി21 സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായുള്ള 'നോട്ടിഫൈ മി' ഓപ്ഷൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

വിവോ വി21 5ജി: ലോഞ്ച്

വിവോ വി21 5ജി: ലോഞ്ച്

വിവോ വി21 സീരീസിൽ വിവോ വി21, വി21ഇ, വി21 എസ്ഇ, വി21 പ്രോ എന്നീ നാല് മോഡലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ വിപണിയിലേക്ക് സ്റ്റാൻഡേർഡ് മോഡലായ വിവോ വി21 മാത്രമേ എത്തുകയുള്ളു. മറ്റുള്ള ഡിവൈസുകളുടെ ഇന്ത്യയിലെ ലോഞ്ചിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മികച്ച ക്യാമറ സെറ്റപ്പും വെർച്യൽ റാം ഫീച്ചറും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിവോ വി21 5ജി: സവിശേഷതകൾ

വിവോ വി21 5ജി: സവിശേഷതകൾ

വിവോ വി21 5ജി സ്മാർട്ട്ഫോൺ ലോകത്തിലെ ആദ്യത്തെ 44 എം‌പി ഒ‌ഐ‌എസ് ഫ്രണ്ട് ക്യാമറയുമായിട്ടായിരിക്കും വരുന്നത്. ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഡിസൈനുള്ള ഫോണായിരിക്കും ഇത്. ഡിവൈസിന്റെ പിൻഭാഗത്ത് ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ മൂന്ന് ക്യാമറകൾ ഉണ്ടായിരിക്കും. എഫ് / 1.79 അപ്പർച്ചർ, ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ) സപ്പോർട്ട് എന്നിവയുള്ള 64 എംപി പ്രൈമറി ക്യാമറ സെൻസറായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക.

ക്യാമറ
 

പ്രൈമറി സെൻസറിനൊപ്പം അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയായും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. എഐ ഓട്ടോ ഫോക്കസ് സാങ്കേതികവിദ്യ സപ്പോർട്ടും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും. വിവോ വി21 5ജി സ്മാർട്ട്ഫോണിൽ 33w ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. 176 ഗ്രാം ഭാരമുള്ള സ്മാർട്ട്ഫോണാണ് ഇത്.

കൂടുതൽ വായിക്കുക: അസൂസ് സെൻഫോൺ 8 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തോടെകൂടുതൽ വായിക്കുക: അസൂസ് സെൻഫോൺ 8 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തോടെ

വിവോ വി21

വിവോ വി21 5ജിയിൽ വെർച്വൽ റാം ഫീച്ചർ ഉണ്ടായിരിക്കും. ഇത് 8 ജിബി റാം + 3 ജിബി എക്സ്റ്റെൻഡഡ് റാമുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 11 ഒഎസിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുന്നത്. എച്ച്ഡിആർ 10+ സപ്പോർട്ട്, 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളുള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 800യു പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

വിവോ വി21 5ജി: വില

വിവോ വി21 5ജി: വില

വിവോ വി20 സ്മാർട്ട്ഫോൺ പുറത്തിറക്കിയത് 24,990 രൂപ മുതലുള്ള വിലയിലാണ്. വിവോ വി20 യുടെ വില കണക്കിലെടുക്കുമ്പോൾ വി21 5ജി 30,000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ തന്നെയായിരിക്കും അവതരിപ്പിക്കുക എന്ന് പ്രതീക്ഷിക്കാം. ഔദ്യോഗിക വിലയും വിശദാംശങ്ങളും വൈകാതെ തന്നെ വെളിപ്പെടുത്തും. ഈ ഡിവൈസ് കറുപ്പ്, നീല, വെള്ള, സിൽവർ നിറങ്ങളിൽ ലഭ്യമാകും.

കൂടുതൽ വായിക്കുക: ഐക്യുഒഒ 7 ഇന്ത്യൻ വിപണിയിലെത്തുക 34,990 രൂപയ്ക്ക്, ലോഞ്ച് ഏപ്രിൽ 26ന്കൂടുതൽ വായിക്കുക: ഐക്യുഒഒ 7 ഇന്ത്യൻ വിപണിയിലെത്തുക 34,990 രൂപയ്ക്ക്, ലോഞ്ച് ഏപ്രിൽ 26ന്

Most Read Articles
Best Mobiles in India

English summary
After a long wait, the launch date of the Vivo V21 5G has been officially revealed. The device will arrive in India on April 29 at 12 noon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X