വിവോ വി21 5ജി, വിവോ വി21, വിവോ വി21ഇ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു
വിവോ വി21 സീരിസ് സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. വിവോ വി21 5ജി, വിവോ വി21, വിവോ വി21 എന്നീ ഡിവൈസുകളാണ് ഈ സീരിസിൽ ഉള്ളത്. വിവോ വി21 5ജി, വിവോ വി21 എന്നിവ 5ജി ഒഴികെ സമാന സവിശേഷതകളുമായിട്ടാണ് വരുന്നത്. വിവോ വി21ഇ മറ്റ് രണ് ഡിവൈസുകളിൽ നിന്നും വ്യത്യസ്തമാണ്. മലേഷ്യയിലാണ് ഈ ഡിവൈസുകൾ പുറത്തിറക്കിയത്. വിവോ വി21 സീരിസ് ഏപ്രിൽ 29ന് ഇന്ത്യയിൽ എത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇവ മലേഷ്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

വിവോ വി21 5ജി, വിവോ വി21, വിവോ വി21ഇ: വില, ലഭ്യത
വിവോ വി21 5ജി സ്മാർട്ട്ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവോ വി21 എംവൈആർ 1,599 (ഏകദേശം 29,000 രൂപ) വിലയുണ്ട്, വിവോ വി21ഇ സ്മാർട്ട്ഫോണിന് എംവൈആർ 1,299 (ഏകദേശം 23,600 രൂപ) വിലയുണ്ട്. ഈ ഡിവൈസുകൾ മലേഷ്യയിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. വിവോ വി21 5ജി, വിവോ വി21 എന്നിവ ആർട്ടിക് വൈറ്റ്, ഡസ്ക് നീല, സൺസെറ്റ് ഡാസിൽ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. വിവോ വി21ഇ ഡയമണ്ട് ഫ്ലെയർ, റോമൻ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകും.

വിവോ വി21 5ജി, വിവോ വി21: സവിശേഷതകൾ
5ജി സപ്പോർട്ട് ഒഴികെ സമാന സവിശേഷതകളാണ് വിവോ വി21, വി21 5ജി ഡിവൈസുകളിൽ ഉള്ളത്. 6.44 ഇഞ്ച് ഫുൾ-എച്ച്ഡി + (1,080x2,404 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസുകളിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് ഡിസ്പ്ലെയുടെ സവിശേഷതകൾ. 8 ജിബി റാമുള്ള ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒ.എസ് 11.1ലാണ് ഡിവൈസുകൾ പ്രവർത്തിക്കുന്നത് ഡ്യുവൽ സിം (നാനോ) സപ്പോർട്ടും ഇതിലുണ്ട്.

മൂന്ന് പിൻ ക്യാമറകളാണ് വിവോ വി21 സീരിസിലെ രണ്ട് ഡിവൈസുകൾക്കും കമ്പനി നൽകിയിട്ടുള്ളത്. എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.2 വൈഡ് ആംഗിൾ ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 ലെൻസുള്ള 44 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. സെൽഫി ക്യാമറയും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനെ (ഒഐഎസ്) സപ്പോർട്ട് ചെയ്യുന്നു.

വിവോ വി21 5ജി, വിവോ വി21 എന്നിവ സ്റ്റാൻഡേർഡായി 128 ജിബി ഓൺബോർഡ് സ്റ്റോറേജോടെ വരുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. വി21 5ജിയിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. വി21ൽ 5ജി ഒഴികെ മറ്റെല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസുകളിൽ ഉണ്ട്. 33Wഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

വിവോ വി21ഇ: സവിശേഷതകൾ
വിവോ വി 21 ഇ സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 ആസ്പാക്ട് റേഷിയോ ഉണ്ട്. 8 ജിബി റാമുള്ള ഡിവൈസിന് കരുത്ത നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസിയാണ്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.89 ലെൻസ്, എഫ് / 2.2 വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 44 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്.

വിവോ വി21ഇയിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എഫ്എം, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് വിവോ ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications