ട്രിപ്പിൾ ക്യാമറകളുമായി വിവോ വി 21 5 ജി ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് അവതരിപ്പിക്കും

|

വിവോ വി 21 5 ജി സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് അവതരിപ്പിക്കും. ഈ ആഴ്ച്ച ആദ്യം മലേഷ്യയിൽ ഈ സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചതായും ഇതേ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും പറയുന്നു. അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത് പോലെ, വരാനിരിക്കുന്ന വിവോ വി 21 5 ജി ഇതുവരെ ബ്രാൻഡിൽ നിന്നും ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന 5 ജി സപ്പോർട്ട് വരുന്ന സ്മാർട്ഫോൺ ആയിരിക്കും. വിവോ വി 21 5 ജിയുടെ ലോഞ്ച് ഇവന്റ് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് തന്നെ ആരംഭിക്കും. ഈ സ്മാർട്ഫോൺ വാങ്ങുവാൻ താൽപ്പര്യപ്പെടുന്നവർ വിവോയുടെ യൂട്യൂബ് ചാനലിലും, സാമൂഹ്യ മാധ്യമ ചാനലുകളിലും ലൈവ്സ്ട്രീം ഇവന്റ് കാണാവുന്നതാണ്. നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുയോജ്യമാകുന്ന ഒരു സ്മാർട്ഫോണാനോ എന്നുള്ള കാര്യം അറിയുവാൻ ഇത് വളരെയധികം സഹായിക്കും.

 

കൂടുതൽ വായിക്കുക: സാംസങ് ഗ്യാലക്‌സി ബുക്ക് (2021), ഗ്യാലക്‌സി ബുക്ക് ഒഡീസി ലാപ്‌ടോപ്പുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

വിവോ വി 21 5 ജി സ്മാർട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

വിവോ വി 21 5 ജി സ്മാർട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

വിവോ വി 21 5 ജി സ്മാർട്ഫോണിന് ഇന്ത്യയിൽ എന്ത് വില വരുമെന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മലേഷ്യയിൽ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആർ‌എം 1,599 (ഏകദേശം 29,999 രൂപ) വില നൽകിയിരിക്കുന്നു. ഇന്ത്യയിലും ഈ സ്മാർട്ഫോണിൻറെ ഒരു വേരിയന്റ് മാത്രമേ ലഭ്യമാകുകയുള്ളു. അവതരിപ്പിച്ച് കഴിഞ്ഞാൽ വിവോ വി 21 5 ജി ഫ്ലിപ്പ്കാർട്ടിൽ മാത്രമായി വിൽപ്പനയ്‌ക്കെത്തുന്നതാണ്.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾകോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾ

വിവോ വി 21 5 ജി സവിശേഷതകൾ
 

വിവോ വി 21 5 ജി സവിശേഷതകൾ

ഈ സ്മാർട്ഫോണിൻറെ ഗ്ലോബൽ വേരിയന്റ് ഇന്ത്യയിൽ വരുവാൻ പോകുന്ന വേരിയന്റിന് തുല്യമാകുമെന്ന് പറയുന്നു. വിവോ വി 21 5 ജിയിൽ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി + റെസല്യൂഷൻ, 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ്, പഞ്ച്-ഹോൾ ഡിസ്‌പ്ലേ എന്നിവയുണ്ട്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ വി 21 5 ജി പ്രവർത്തിക്കുന്നത്.

ആപ്പിളിന് പണി കൊടുത്ത് ഹാക്കർമാർ, ആവശ്യപ്പെടുന്നത് 375 കോടി രൂപആപ്പിളിന് പണി കൊടുത്ത് ഹാക്കർമാർ, ആവശ്യപ്പെടുന്നത് 375 കോടി രൂപ

വിവോ വി 21 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

വിവോ വി 21 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

വിവോ വി 21 5 ജിയിൽ പിന്നിൽ മൂന്ന് ക്യാമറകളാണ് ഉൾപ്പെടുന്നത്. അതിൽ ഒ‌ഐ‌എസിനൊപ്പം 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ റെസല്യൂഷനുള്ള അൾട്രാവൈഡ് യൂണിറ്റ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, 44 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. 33,000 ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. വെറും 30 മിനിറ്റ് സമയം കൊണ്ട് ഈ സ്മാർട്ട്ഫോൺ പൂജ്യത്തിൽ നിന്ന് 63 ശതമാനമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റവാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ

Most Read Articles
Best Mobiles in India

English summary
The Vivo V21 5G is scheduled to go on sale in India at 12 p.m. IST today. The smartphone was first unveiled in Malaysia earlier this week, and the same model is expected to be released in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X