Home
Mobile

44 എം‌പി ഒ‌ഐ‌എസ് സൂപ്പർ നൈറ്റ് സെൽഫി ക്യാമറയുമായി വിവോ വി21 വരുന്നു

വിവോ വി21 5ജി സ്മാർട്ട്ഫോൺ അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയിരുന്നു. ഇത് വി21 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് വൈകാത ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. വിവോ മലേഷ്യ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് വി21 ലൈനപ്പിൽ സ്റ്റാൻഡേർഡ് വിവോ വി21, വി21ഇ എന്നീ സ്മാർട്ട്ഫോണുകൾ ഉണ്ടായിരിക്കും. 4ജി, 5ജി പതിപ്പുകളിൽ വിവോ വി21 ലഭ്യമാകുമെന്ന് നേരത്തെ ടിപ്പ്സ്റ്റർ അഭിഷേക് യാദവ് പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

വിവോ വി21

ടിപ്പ്സ്റ്റർ വിവോ വി21 സ്മാർട്ട്ഫോണിന്റെ പ്രമോഷണൽ ഇമേജും ഷെയർ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് പുറത്തിറങ്ങാനിരിക്കുന്ന വിവോ വി21 സ്മാർട്ട്ഫോൺ ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്. ഈ ക്യാമറ സെറ്റപ്പ് ചതുരാകൃതിയിൽ ഉള്ള മൊഡ്യൂളിൽ സ്ഥാപിക്കും. വോളിയം റോക്കറും പവർ ബട്ടണുകളും ഡിവൈസിന്റെ വലതുവശത്തായി നൽകുമെന്നും ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹാൻഡ്‌സെറ്റിൽ സെൽഫി ക്യാമറയ്‌ക്കായി വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനായിരിക്കും നൽകുന്നത്.

വിവോ ഇന്ത്യ

വിവോ ഇന്ത്യ പുതിയ വി21 സീരിസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഈ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് വിവോ മലേഷ്യ ഇതിനകം ടീസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മലേഷ്യൻ വെബ്സൈറ്റിലെ ഔദ്യോഗിക ലിസ്റ്റിങ് ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. വിവോ വി21 ബ്രാന്റിന്റെ ഏറ്റവും മെലിഞ്ഞ 5ജി സ്മാർട്ട്ഫോണായിരിക്കും. രണ്ട് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്നും സൂചനകൾ ഉണ്ട്.

8 ജിബി റാം

8 ജിബി റാം + 3 ജിബി എക്സ്റ്റെൻഡഡ് റാം എന്നിവയോടെയായിരിക്കും വിവോ വി21 പുറത്തിറങ്ങുന്നത്. 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. മറ്റ് സെൻസറുകളുടെ കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല. ഒ‌ഐ‌എസ് സപ്പോർട്ടുള്ള 44 എം‌പി സെൽഫി ക്യാമറയായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. വിവോ വി21 സ്മാർട്ട്ഫോൺ സീരിസിൽ പ്രോ മോഡലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പ്രോ മോഡലുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

സ്‌നാപ്ഡ്രാഗൺ 765ജി

വിവോ വി 20 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 765ജി ചിപ്‌സെറ്റ്, 44 എംപി ഡ്യുവൽ സെൽഫി ക്യാമറകൾ, 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 4,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതൾ ഉണ്ട്. വി20 സീരീസ് സ്മാർട്ട്‌ഫോണുകൾ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലെയുമായിട്ടല്ല വിപണിയിലെത്തിയത്. എന്നാൽ പുതിയ തലമുറ വി സീരിസ് സമാർട്ട്ഫോണുകൾ ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെകളുമായി വരും. വിവോ വി20 സീരീസിന്റെ വില കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന വി സീരീസ് സ്മാർട്ട്‌ഫോണുകൾക്കും ഇന്ത്യയിൽ 30,000 രൂപയിൽ താഴെയായിരിക്കും വില.

വിവോ വി20

പുറത്തിറങ്ങാനിരിക്കുന്ന വിവോ വി21 സീര്സ് സ്മാർട്ട്ഫോണിനെ കുറിച്ച കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ഈ സീരീസ് അതിന്റെ മുൻഗാമിയായ വിവോ വി20 സീരിസുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച സവിശേഷതകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകാതെ വിവോ ഇന്ത്യയും ഈ ഡിവൈസിന്റെ ടീസർ പുറത്ത് വിട്ടേക്കും.

Best Mobiles in India

English summary
Vivo V21 series smartphones to be launched in India soon. This feature packed device has a 44MP Super Night Selfie Camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X