വിവോ വി21 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി

|

വിവോ വി21 സീരീസ് ഏപ്രിൽ 27ന് മലേഷ്യൻ വിപണിയിൽ അവതരിപ്പിക്കും. ഇത് കഴിഞ്ഞാൽ വൈകാതെ തന്നെ ഈ ഡിവൈസുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്നാാണ് സൂചനകൾ. സ്റ്റാൻഡേർഡ് വിവോ വി21 സ്മാർട്ട്ഫോൺ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. ഈ ഹാൻഡ്‌സെറ്റിന്റെ ചില സവിശേഷതകൾ അടുത്തിടെ ടിപ്പ്സ്റ്റർ അഭിഷേക് യാദവ് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സ്മാർട്ട്ഫോണിന്റെ എല്ലാ പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

വിവോ വി21: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

വിവോ വി21: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വിവോ വി21 സ്മാർട്ട്ഫോണിന്റെ ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ട് ടിപ്സ്റ്റർ സുധാൻഷുവാണ് പുറത്ത് വിട്ടിരിക്കുന്നത്. വിവോ വി21 സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 800യു പ്രോസസറാണ് ഉണ്ടായിരിക്കുക. ഈ ഡിവൈസിൽ 5ജി നെറ്റ്‌വർക്ക് സപ്പോർട്ടും ഉണ്ടായിരിക്കും. ഈ ഒക്ടാ കോർ ചിപ്‌സെറ്റ് റിയൽ‌മി പോലുള്ള നിരവധി ബ്രാൻ‌ഡുകൾ‌ അവരുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ നേരത്തെയും ഉപയോഗിച്ചിട്ടുള്ളതാണ്.

കൂടുതൽ വായിക്കുക: ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ് സ്മാർട്ട്ഫോണുകൾ ഏപ്രിൽ 26ന് ഇന്ത്യയിലെത്തുംകൂടുതൽ വായിക്കുക: ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജൻഡ് സ്മാർട്ട്ഫോണുകൾ ഏപ്രിൽ 26ന് ഇന്ത്യയിലെത്തും

8 ജിബി റാം ഓപ്ഷനോടുകൂടിയ വിവോ വി21 സ്മാർട്ട്ഫോണിൽ വെർച്വൽ റാം ഫീച്ചറുണ്ട്. ഈ ഫീച്ചറുമായി പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഇത്. നേറ്റീവ് 8 ജിബി റാം ശേഷിക്കൊപ്പം വെർച്വൽ 3 ജിബി റാം ഉണ്ടാകും. ഈ ഫീച്ചറുമായി പുറത്തിറങ്ങുന്ന ആദ്യത്തെ ഡിവൈസ് എന്ന ഖ്യാതി വിവോയുടെ 'വി' സീരീസിന് സ്വന്തമാകും. ഈ ഫീച്ചറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ വ്യക്തമായേക്കും.

അമോലെഡ് ഡിസ്‌പ്ലേ

വിവോ വി21 സ്മാർട്ട്ഫോണിൽ എഫ്‌എച്ച്‌ഡി + റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. ഈ സ്‌ക്രീനിന്റെ റെസലൂഷൻ ടിപ്പ്സ്റ്റർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്തായാലും ഡിസ്പ്ലെയിൽ പഞ്ച്-ഹോളിനുപകരം വാട്ടർ ഡ്രോപ്പ് ഡിസൈനായിരിക്കും കമ്പനി ഉൾപ്പെടുത്തുന്നത് എന്നകാര്യം ടിപ്പ്സ്റ്റർ പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടിൽ ഉറപ്പിക്കുന്നു.

കൂടുതൽ വായിക്കുക: ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ഈ മാസം അവസാനം ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ഈ മാസം അവസാനം ഇന്ത്യൻ വിപണിയിലെത്തും

ട്രിപ്പിൾ ലെൻസ്
 

വിവോ വി21 സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ലെൻസ് റിയർ ക്യാമറ മൊഡ്യൂളിനെ പറ്റിയുള്ള വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് ഈ ക്യാമറ സെറ്റപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. എഫ് / 1.79 അപ്പർച്ചർ, ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ) സപ്പോർട്ടുള്ള 64 എംപി പ്രൈമറി ക്യാമറ സെൻസറായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. ഡിവൈസിൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസറും 2 എംപി മാക്രോ സെൻസറും ഉണ്ടായിരിക്കും.

44 എംപി ക്യാമറ

ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും ഐ ഓട്ടോ ഫോക്കസ് മോഡും ഉള്ള 44 എംപി ക്യാമറയായിരിക്കും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ണ് വാട്ടർ ഡ്രോപ്പ് നോച്ചിൽ നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 11 ഒഎസ് ബേസ്ഡ് യുഐയിൽ ആയിരിക്കും ഡിവൈസ് പ്രവർത്തിക്കുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Vivo V21 series will be launched in the Malaysian market on April 27. There are indications that these devices will be launched in India soon after this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X