വിവോ വി21ഇ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു, വില 24,990 രൂപ

|

വിവോ കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വിവോ വി21ഇ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ഇന്നലെയാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിച്ചത്. വിവോ ഇ-സ്റ്റോർ, റീട്ടെയിൽ പാർട്ട്ണർമാർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ, പേടിഎം, ടാറ്റക്ലിക്, ബജാജ് ഇഎംഐ സ്റ്റോർ എന്നിവയിലൂടെയാണ് വിൽപ്പന നടക്കുന്നത്. ആകർഷകമായ സവിശേഷതകലുള്ള ഈ ഡിവൈസ് വിവോ വി21 സീരീസിന്റെ പിൻഗാമിയായിട്ടാണ് രാജ്യത്ത് അവതരിപ്പിച്ചത്. ഭാരം കുറഞ്ഞ പ്ലാസ്റ്റിക്ക് ബോഡിയാണ് ഡിവൈസിൽ ഉള്ളത്.

എക്സ്റ്റെൻഡഡ് റാം

വിവോയുടെ എക്സ്റ്റെൻഡഡ് റാം സവിശേഷതയാണ് വിവോ വി21ഇ സ്മാർട്ട്ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ റാം ബൂസ്റ്റ് നൽകുന്ന സംവിധാനമാണ് ഇത്. നിരവധി ഇൻ-ഗെയിം നിർദ്ദിഷ്ട പ്രവർത്തനങ്ങൾ ഉള്ള അൾട്ര ഗെയിം മോഡും ഈ ഡിവൈസിൽ വിവോ നൽകിയിട്ടുണ്ട്. 6.44 ഇഞ്ച് ഡിസ്പ്ലെ, ആകർഷകമായ ഡിസൈൻ, ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ്, രണ്ട് മികച്ച പിൻ ക്യാമറകൾ തുടങ്ങിയ സവിശേഷതകൾ ഡിവൈസിൽ ഉണ്ട്.

കിടിലൻ സവിശേഷതകളുമായി വിൻഡോസ് 11 എത്തിക്കഴിഞ്ഞുകിടിലൻ സവിശേഷതകളുമായി വിൻഡോസ് 11 എത്തിക്കഴിഞ്ഞു

വിവോ വി21ഇ

വിവോ വി21ഇ സ്മാർട്ട്ഫോൺ ഒരൊറ്റ റാം, സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്. ഈ സ്മാർട്ട്ഫോണിന് 24,990 രൂപയാണ് വില. സൺസെറ്റ് ജാസ്, ബ്ലാക്ക് പേൾ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. മെലിഞ്ഞ ആകർഷകമായ ഡിസൈൻ ആണ് ഡിവൈസിന് ഉള്ളത്. വിപണിയിലെ 5ജി സ്മാർട്ട്ഫോണുകൾക്ക് വെല്ലുവിളിയാകുന്ന മികച്ച സവിശേഷതകളും ഡിവൈസിൽ ഉണ്ട്.

വിവോ വി21ഇ 5ജി: സവിശേഷതകൾ

വിവോ വി21ഇ 5ജി: സവിശേഷതകൾ

വിവോ വി21ഇ 5ജി സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് അമോലെഡ് ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് ഉളളത്. എഫ്‌എച്ച്ഡി + (2400x1080 പിക്‌സൽ) റെസല്യൂഷനുള്ള ഈ ഡിസ്പ്ലെയ്ക്ക് ചുറ്റിലും വളരെ മെലിഞ്ഞ ബെസലാണ് ഉള്ളത്. ഡിസ്പ്ലെയിൽ വാട്ടർ ഡ്രോപ്പ് സെൽഫി ഷൂട്ടറും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത് നൽകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1ൽ പ്രവർത്തിക്കുന്നു.

റിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾറിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾ

ക്യാമറ

രണ്ട് പിൻ ക്യാമറകളാണ് വിവോ വി21ഇ സ്മാർട്ട്ഫോണിൽ ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഡിവൈസിലെ ക്യാമറകൾ പോർട്ടെയ്റ്റ്, നൈറ്റ്, സ്ലോ-മോ, ടൈം-ലാപ്സ്, എആർ സ്റ്റിക്കറുകൾ, ഡബിൾ എക്‌സ്‌പോഷർ, ഡ്യുവൽ വ്യൂ വീഡിയോ എന്നിവ സപ്പോർട്ട് ചെയ്യുന്നു.

ബാറ്ററി

4000 എംഎഎച്ച് ബാറ്ററിയാണ് വിവോ വി21ഇയിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഹൈബ്രിഡ് സിം സ്ലോട്ട്, വൈഫൈ, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ് സി പോർട്ട്, ഡ്യൂവൽ സിം സപ്പോർട്ട് എന്നിവയാണ് ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. വിവോ വി21ഇ ജി സ്മാർട്ട്ഫോണിന് 165 ഗ്രാം ഭാരമാണ് ഉള്ളത്. സൺസെറ്റ് ജാസ് കളർ ഓപ്ഷന്റെ ഭാരം 167 ഗ്രാം ആണ്.

ഗൂഗിളും ജിയോയും ഒരുമിച്ച് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് ലോഞ്ച് ചെയ്തുഗൂഗിളും ജിയോയും ഒരുമിച്ച് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് ലോഞ്ച് ചെയ്തു

Best Mobiles in India

English summary
Vivo has started the sale of Vivo V21e 5G smartphone, launched in India yesterday. This smartphone is priced at Rs 24,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X