50 എംപി അടക്കം രണ്ട് സെൽഫി ക്യാമറകളുമായി വിവോ വി23 5ജി, വി23 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

|

വിവോ വി23, വിവോ വി23 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ രണ്ട് സ്മാർട്ട്‌ഫോണുകളും ഫ്ലൂറൈറ്റ് എജി ഗ്ലാസ് ബാക്കുമായിട്ടാണ് വരുന്നത്. ഈ ബാക്ക് പാനൽ സൂര്യപ്രകാശത്തിൽ യുവി രശ്മികൾ പതിക്കുമ്പോൾ നിറം മാറുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സ്മാർട്ട്ഫോണുകൾക്ക് മീഡിയടെക്കിന്റെ പ്രോസസറുകളാണ് കരുത്ത് നൽകുന്നത്. രണ്ട് ഫോണുകളിലും 5ജി കണക്റ്റിവിറ്റിയും വിവോ നൽകിയിട്ടുണ്ട്. ഫുൾ-എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേകൾ, 50 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ ഉണ്ട്.

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി: ഇന്ത്യയിലെ വില, ലഭ്യത

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി: ഇന്ത്യയിലെ വില, ലഭ്യത

വിവോ വി23 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 29,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 34,990 രൂപ വിലയുണ്ട്. വിവോ വി23 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 38,990 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 43,990 രൂപയാണ് വില. ഈ രണ്ട് വിവോ സ്മാർട്ട്ഫോണുകളും സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. വിവോ വി23 5ജി ജനുവരി 19 മുതലും വിവോ വി23 പ്രോ 5ജി ജനുവരി 13 മുതലും വിൽപ്പനയ്ക്ക് എത്തും. പ്രീ ഓർഡറുകൾ ആരംഭിച്ച് കഴിഞ്ഞു. വിവോ വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന.

അടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നുഅടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നു

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി: സവിശേഷതകൾ
 

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി: സവിശേഷതകൾ

വിവോ വി23 ജി സ്മാർട്ട്ഫോണിൽ 6.44-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 920 എസ്ഒസിയാണ്. മറുവശത്ത്, വിവോ വി23 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.56-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,376 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയാണ്. ആൻഡ്രോയിഡ് 12ലാണ് ഈ ഡിവൈസുകൾ പ്രവർത്തിക്കുന്നത്.

ക്യാമറ

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി എന്നിവടെ പിൻ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറയിൽ മാത്രമേ മാറ്റം ഉള്ളു. എഫ് /1.89 അപ്പേർച്ചർ ലെൻസുള്ള 64-മെഗാപിക്സൽ പ്രൈമറി സെൻസറാണ് വിവോ വി23 5ജിയിൽ ഉള്ളത്. വിവോ വി23 പ്രോ 5ജിയിൽ എഫ്/1.88 അപ്പേർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ സെൻസറാണ് ഉള്ളത്. എഫ്/2.2 അപ്പർച്ചർ ലെൻസുള്ള 8-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും എഫ്/2.4 അപ്പർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ സെൻസറുമാണ് ഈ ഡിവൈസുകളുടെ പിൻ ക്യാമറ സെറ്റപ്പലെ മറ്റ് ക്യാമറകൾ.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണുകൾഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണുകൾ

സെൽഫി ക്യാമറ

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി എന്നിവയുടെ ഏറ്റവും വലിയ സവിശേഷത അവയുടെ സെൽഫി ക്യാമറ സെറ്റപ്പാണ്. ഡിവൈസുകളുടെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചർ ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.28 അപ്പേർച്ചർ ലെൻസുള്ള 8-മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും അടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈഫൈ, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ഒടിജി, ബ്ലൂടൂത്ത് v5.2 എന്നിവ ഉൾപ്പെടുന്നു.

ബാറ്ററി

വിവോ വി23 5ജി സ്മാർട്ട്ഫോണിൽ 4,200mAh ബാറ്ററിയും വിവോ വി23 പ്രോ മോഡലിൽ 4,300mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്. രണ്ടും 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. വിവോ വി23 സീരിസിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, ജിപിഎസ്, ഗ്ലോനാസ്, ഗലിലിയോ, നാവിക്ക് എന്നീ ഓൺബോഡ് സെൻസറുകളുണ്ട്.

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങിവിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

Best Mobiles in India

English summary
Vivo V23 5G and Vivo V23 Pro 5G smartphones launched in India These devices have a dual selfie camera setup with a 50MP primary camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X