Home
Mobile

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവശേഷതകളും

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 30,000 രൂപയിൽ താഴെയുള്ള പുതിയ സ്മാർട്ട്‌ഫോൺ മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. ഷവോമി 11ഐ ഹൈപ്പർചാർജ്, റിയൽമി 9 പ്രോ+, വൺപ്ലസ് നോർഡ് സിഇ 2 5ജി തുടങ്ങിയ പുതിയ സ്മാർട്ട്ഫോണുകളുമായിട്ടാണ് ഇന്ത്യയിൽ മത്സരിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച വി-സീരീസിന് കീഴിലുള്ള മൂന്നാമത്തെ സ്മാർട്ട്‌ഫോണാണ് വിവോ വി23ഇ 5ജി. നേരത്തെ വിവോ വി23, വി23 പ്രോ എന്നീ പ്രീമിയം സ്മാർട്ട്‌ഫോണുകൾ കമ്പനി ലോഞ്ച് ചെയ്തിരുന്നു.

വിവോ വി23ഇ 5ജി: വില

വിവോ വി23ഇ 5ജി: വില

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഒരൊറ്റ സ്റ്റോറേജ് ഓപ്ഷനിലാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോൺ സൺറൈസ് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലും ലഭ്യമാകും. വിവോ വി23ഇ 5ജിയുടെ വില 25,990 രൂപയാണ്. ഈ പുതിയ സ്മാർട്ട്ഫോൺ വിവോ ഇ-സ്റ്റോർ വഴിയും വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴിയും വിൽപ്പനയ്ക്ക് എത്തും. വിവോ വി23ഇ 5ജിയുടെ ലോഞ്ച് ഓഫറുകളിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം നവംബറിൽ തായ്ലാൻഡിൽ അവതരിപ്പിച്ചിരുന്നു.

വിവോ വി23ഇ 5ജി: സവിശേഷതകൾ

വിവോ വി23ഇ 5ജി: സവിശേഷതകൾ

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റ് മാത്രമേ ഉള്ളു. ഈ വില വഇഭാഗത്തിൽ ഇത്രയും റിഫ്രഷ് റേറ്റ് കുറഞ്ഞ സ്മാർട്ട്ഫോൺ എന്നത് ആളുകളെ ആകർഷിക്കില്ല. 1080 x 2400 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഇത്. മിഡ്റേഞ്ച് വിഭിഗത്തിൽ ഇതിനെക്കാൾ മികച്ച റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെകളുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്.

മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസി

വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസി പ്രോസസറാണ്. റെഡ്മി നോട്ട് 11ടി, റിയൽമി 8എസ് 5ജി, പോക്കോ എം4 പ്രോ 5ജി തുടങ്ങിയ ഇന്ത്യയിലെ 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ പോലും ഈ ചിപ്പ്സെറ്റാണ് ഉള്ളത്. 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജുമായിട്ടാണ് വിവോ വി23ഇ 5ജി വരുന്നത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

മൂന്ന് പിൻക്യാമറകൾ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറ സെൻസറാണ് ഈ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഇതിനൊപ്പം 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ സെൻസറും വിവോ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ 44 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 44W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4050 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ വിവോ നൽകിയിട്ടുള്ളത്.

ഫൺടച്ച് ഒഎസ് 12

ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12 ഔട്ട് ഓഫ് ദി ബോക്‌സിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോമിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്.

Best Mobiles in India

English summary
Vivo V23e smartphone launched in India. Priced at Rs 25,990, the smartphone comes with a triple rear camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X