Vivo V25 Pro: വിവോ വി25 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 25 മുതൽ

|

വിവോ കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഡിവൈസാണ് വിവോ വി25 പ്രോ (Vivo V25 Pro). വി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഓഗസ്റ്റ് 25 മുതൽ വിൽപ്പനയ്ക്ക് എത്തും. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, 12 ജിബി വരെ റാം, വെർച്വൽ റാം ഫീച്ചർ വഴി 8 ജിബി വരെ റാം എക്സ്റ്റന്റ് ചെയ്യാനുള്ള സംവിധാനം ഉൾപ്പെടെയുള്ള ഫീച്ചറുകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

വിവോ വി25 പ്രോ

വിവോ വി25 പ്രോ സ്മാർട്ട്ഫോൺ പുതിയ ബയോണിക് കൂളിങ് സിസ്റ്റവുമായി വരുന്നു. മുൻഗാമിക്ക് സമാനമായി, ഈ പുതിയ വിവോ സ്മാർട്ട്‌ഫോണും സെയിലിംഗ് ബ്ലൂ വേരിയന്റിൽ നിറം മാറുന്ന ഫ്ലോറൈറ്റ് എജി ഗ്ലാസ് ഡിസൈനുമായിട്ടാണ് വരുന്നത്. പ്രകാശം ഈ ഡിസൈനിലേക്ക് പതിച്ചാൽ അത് ആകാശനീലയിൽ നിന്ന് സമുദ്രനീലയായി മാറുന്നു. വിവോ വി25 പ്രോ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

വിവോ വി25 പ്രോ: ഇന്ത്യയിലെ വില
 

വിവോ വി25 പ്രോ: ഇന്ത്യയിലെ വില

വിവോ വി25 പ്രോ ഇന്ത്യയിൽ സെയിലിംഗ് ബ്ലൂ, പ്യുവർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസ് രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന്റെ ബേസ് വേരിയന്റിന് 35999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില. ഇന്നലെ മുതൽ ഈ ഡിവൈസ് പ്രീ-ഓർഡറിന് ലഭ്യമായിരുന്നു. ഓഗസ്റ്റ് 25 മുതൽ ഫ്ലിപ്പ്കാർട്ട്, വിവോ.കോം, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഡിവൈസ് ലഭ്യമാകും.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാംസാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം

ഡിസ്കൌണ്ടുകൾ

വിവോ വി25 പ്രോ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡിവൈസ് പ്രീ ബുക്ക് ചെയ്യുന്നവർക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 3,500 രൂപ കിഴിവ് ലഭിക്കും. ഈ കിഴിവോടെ വിവോ വി25 പ്രോ സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റ് 32,499 രൂപയ്ക്ക് സ്വന്തമാക്കാം. 3,000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ബോണസും ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കും.

വിവോ വി25 പ്രോ: സവിശേഷതകൾ

വിവോ വി25 പ്രോ: സവിശേഷതകൾ

വിവോ വി25 പ്രോ സ്മാർട്ട്ഫോണിൽ 2376 x 1080 പിക്സൽ റെസല്യൂഷനും 19.8:9 അസ്പാക്ട് റേഷിയോവും ഉള്ള 6.56 ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാമ്പിൾ റേറ്റുമുള്ള HDR10+ പാനലാണ് ഈ ഡിസ്പ്ലെ. 8 ജിബി/ 12 ജിബി റാമുള്ള ഡിവൈസിൽ, 128 ജിബി /256 ജിബി സ്റ്റോറേജ് സ്പേസും വിവോ നൽകിയിട്ടുണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 1300 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ക്യാമറ

വിവോ വി25 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12ലാണ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. ഇതിൽ എഫ്/1.89 അപ്പേർച്ചറും ഒഐഎസും ഉള്ള 64 എംപി പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. എഫ്/2.4 ആൾട്രാ വൈഡ് ലെൻസുള്ള 8 എംപി സെക്കൻഡറി ലെൻസും ഡിവൈസിലുണ്ട്. മൂന്നാമത്തെ ക്യാമറ എഫ്/2.2 അപ്പർച്ചറുള്ള 2 എംപി മാക്രോ ലെൻസ് ക്യാമറയാണ്. 60എഫ്പിഎസിൽ 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് വരെ ഈ ക്യാമറയ്ക്ക് ഉണ്ട്.

5000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ5000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ബാറ്ററി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ വി25 പ്രോ സ്മാർട്ട്ഫോണിൽ 32 എംപി ക്യാമറയാണുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 32എംപി സെൽഫി ക്യാമറ സെൻസർ, ഡ്യുവൽ സിം സപ്പോർട്ട്, 66W ഫ്ലാഷ്‌ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4830mAh ബാറ്ററി എന്നിവയാണ് വിവോ വി25 പ്രോയുടെ മറ്റ് സവിശേഷതകൾ.

Best Mobiles in India

English summary
Vivo V25 Pro is the new smartphone that Vivo has introduced in the Indian market. The latest smartphone in the V series will go on sale from August 25.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X