Home
Mobile

മൂന്ന് ക്യാമറകളും 50എംപി; മികച്ച ക്യാമറഫോണുകളുടെ കൂട്ടത്തിലേക്ക് വിവോ വി30 പ്രോ എത്തുന്നു, അതും മിഡ് ബഡ്ജറ്റിൽ

ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിൽ നിരവധി മികച്ച മിഡ് ബഡ്ജറ്റ് ഫോണുകൾ അവതരിപ്പിച്ച ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് വിവോ. വിവോ എക്സ് 100 സീരീസ് ഫോണുകളാണ് കമ്പനി ഏറ്റവും ഒടുവിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട് ഫോണുകൾ. വിവോ എക്സ് 100, എക്സ് 100 പ്രോ എന്നീ രണ്ട് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്.

മികച്ച ക്യാമറകൾ ആയിരുന്നു ഈ ഫോണുകളിൽ വിവോ നൽകിയിരുന്നത്. വിവോയുടെ തന്നെ ഏറ്റവും മികച്ച ക്യാമറ ഫോണുകൾ ആണ് ഇവ എന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്. പ്രീമിയം സെ​ഗ്മെന്റിൽ അവതരിപ്പിച്ച ഈ ഫോണുകൾക്ക് മികച്ച അഭിപ്രായം ആയിരുന്നു ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചിരുന്നത്. വിവോ എക്സ് 100 സീരീസ് ഫോണുകൾക്ക് പിന്നാലെ കമ്പനി ഇന്ത്യയിൽ എത്തിക്കാൻ സാധ്യതയുള്ള മറ്റൊരു ഫോൺ ആണ് വിവോ വി 30 പ്രോ.

മികച്ച ക്യാമറഫോണുകളുടെ കൂട്ടത്തിലേക്ക് വിവോ വി30 പ്രോ എത്തുന്നു

MOST READ: ചാർജറും വേണ്ട വൈദ്യുതിയും വേണ്ട; വെറുതെ പോക്കറ്റിൽ ഇട്ടാൽ തനിയെ ചാർജ് ആകുന്ന ഫോണുകൾ

നിലവിൽ ഈ ഫോണുകൾ ഇതിനോടകം തന്നെ വിവോ ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ മാർക്കറ്റിലും ഈ ഫോൺ എത്തിക്കാനുള്ള ശ്രമം വിവോ നടത്തുന്നത്. ഈ ഫോണിന്റെ മുൻ​ഗാമി ആയിരുന്ന വിവോ വി 30 ലൈറ്റ് നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. MediaTek Dimensity 8200 SoC ആയിരിക്കും പുതിയ വിവോ ഫോണിന് കരുത്ത് നൽകുക എന്നാണ് പുറത്തിറങ്ങുന്ന പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സീരീസിലെ സ്റ്റാന്റേർഡ് മോഡലിന് വിവോ നൽകിയത് Snapdragon 7 Gen 3 SoC ചിപ്സെറ്റ് ആയിരുന്നു. മികച്ച ക്യാമറകൾ തന്നെ വിവോ വി 30 പ്രോയ്ക്ക് നൽകാൻ നിർമ്മാതാക്കാൾ തയ്യാറായിട്ടുണ്ട്. 50 എംപിയാണ് ഫോണിന്റെ മൂന്ന് ക്യാമറകളും. ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന ഈ ക്യാമറയ്ക്ക് 12 ജിബി വരെ റാമും ഉണ്ടായിരിക്കും എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ എന്താല്ലാമായിരിക്കുമെന്ന് പരിശോധിക്കാം.

മികച്ച ക്യാമറഫോണുകളുടെ കൂട്ടത്തിലേക്ക് വിവോ വി30 പ്രോ എത്തുന്നു

MOST READ: പത്ത് ലക്ഷം ആളുകളുമായി ചൊവ്വയിലേക്ക് പോകാനൊരുങ്ങി ഇലോൺ മസ്ക്; ലക്ഷ്യം ചൊവ്വയിൽ മനുഷ്യകോളനി നിർമ്മിക്കുക

120 Hz പുതുക്കൽ നിരക്ക്, 2800 nits തെളിച്ചം എന്നിവയടങ്ങുന്ന 6.78 ഇഞ്ച് (2800 × 1260 പിക്സലുകൾ) HDR10 പ്ലസ് HD AMOLED ഡിസ്പ്ലേ ആയിരിക്കും ഈ ഫോണിന് വിവോ നൽകാൻ സാധ്യതയെന്ന് പ്രമുഖ ടിപ്സ്റ്ററായ സുധാൻഷു അംഭോരെ പറയുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ MediaTek Dimensity 8200 SoC ആയിരിക്കും വിവോ വി 30 പ്രോയുടെ ചിപ്സെറ്റ്.

12 ജിബി LPDDR5 റാം, 512 ജിബി UFS 3.1 സ്റ്റോറേജ് ആണ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഐഒഎസ് പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. ഫോണിന്റെ അൾട്രാ വൈഡ് ലെൻസും 50 എംപി തന്നെയാണ്. ഇതിന് പുറമെ ഒരു പോട്രെയ്റ്റ് ക്യാമറയും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതും 50 എംപി ആയിരിക്കും എന്നാണ് സൂചന.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയും 50 എംപിയാണ്. ഈ ക്യാമറയിൽ ഓട്ടോ ഫോക്കസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. ഫോണിന്റെ ബാറ്ററി വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 80W ഫാസ്റ്റ്ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററി ആയിരിക്കും വിവോ വി 30 പ്രോയിൽ പായ്ക്ക് ചെയ്യാൻ സാധ്യത. ഫോണിന്റെ വിലയെക്കുറിച്ച് വിവരങ്ങൾ ഇല്ലെങ്കിലും മിഡ് ബഡ്ജറ്റിലായിരിക്കും ഈ ഫോണെത്തുക എന്നാണ് പ്രതീക്ഷ.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS (L1 + L5), USB Type-C, NFC എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റികൾ. അധിക സുരക്ഷയ്ക്കായി ഫോണിന്റെ ഡിസ്പ്ലേയിൽ തന്നെ ഒരു ഫിം​ഗർപ്രിന്റ് സെൻസറും വിവോ നൽകിയേക്കും. നിലവിൽ ഈ ഫോണിന്റെ ബിഐഎസ് പരിശോധനകൾ ഇന്ത്യയിൽ നടക്കുകയാണ്. ഉടൻ തന്നെ ഈ ഫോൺ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Vivo provided the Snapdragon 7 Gen 3 SoC chipset for the standard model in the series. The manufacturer is more than ready to give the best cameras to the Vivo V30 Pro. All three cameras on the phone are 50 MP. Some reports say that this camera will run on Android 14 and have up to 12GB of RAM. Let's check what more features the phone will have.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X