Home
Mobile

വിവോ എക്സ്60 സീരീസിനൊപ്പം വിവോ എക്സ് 50 പ്രോ+ സ്മാർട്ട്ഫോണും ഇന്ത്യൻ വിപണിയിലെത്തും

വിവോ എക്സ്60 സീരീസിനൊപ്പം തന്നെ വിവോ എക്സ് 50 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറക്കും. മാർച്ച് അവസാനമോ ഏപ്രിൽ തുടക്കത്തിലോ ആയിരിക്കും ഈ ലോഞ്ച് ഇവന്റ് നടക്കുക. വിവോ എക്സ്50, വിവോ എക്സ്50 പ്രോ എന്നിവ കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും അന്ന് വിവോ എക്സ് 50 പ്രോ+ പുറത്തിറക്കിയിരുന്നില്ല. വിവോ എക്സ്50 സീരീസിലെ ഏറ്റവും കരുത്തുള്ള ഡിവൈസാണ് എക്സ്50 പ്രോ+. പുതിയ എക്സ് സീരിസ് സ്മാർട്ട്ഫോണുകൾക്കൊപ്പം ഈ ഡിവൈസ് ഇന്ത്യയിൽ എത്തും.

വിവോ എക്സ് 50 സീരീസ്

2020 ജൂണിൽ ചൈനയിൽ മറ്റ് രണ്ട് വിവോ എക്സ് 50 സീരീസ് ഫോണുകൾക്കൊപ്പ തന്നെ വിവോ എക്സ് 50 പ്രോ + പുറത്തിറക്കിയെങ്കിലും ഇന്ത്യയിൽ വിവോ എക്സ് 50 പ്രോ+ അവതരിപ്പിച്ചിരുന്നില്ല. 2020 ഡിസംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത വിവോ എക്സ് 60 സീരീസിനൊപ്പം മാർച്ച് അവസാനമോ ഏപ്രിൽ ആരംഭത്തിലോ പ്രോ+ വേരിയൻറ് ഇന്ത്യൻ വിപണിയിലെത്തുമെന്ന് 91 മൊബൈൽസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ വിവോ എക്സ് 60 സീരീസ് ലോഞ്ചിൽ വിവോ എക്സ് 60 പ്രോ + ഉണ്ടായിരുന്നില്ല. പിന്നീട് ജനുവരിയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്.

വിവോ എക്സ് 60 പ്രോ+

ചൈനയിലെ വിവോ എക്സ്60 സീരിസിന്റെ ലോഞ്ചിൽ നിന്നും വിവോ എക്സ് 60 പ്രോ+ മാറ്റി വച്ചിരുന്നതിനാൽ തന്നെ ഇന്ത്യയിലും ഈ ഡിവൈസ് വൈകിയായിരിക്കും അവതരിപ്പിക്കുന്നത്.വിവോ എക്സ് 60, വിവോ എക്സ് 60 പ്രോ, വിവോ എക്സ് 50 പ്രോ + എന്നീ ഡിവൈസുകളായിരിക്കും അടുത്ത ലോഞ്ച് ഇവന്റിലൂടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വിവോ എക്സ് 60 സീരീസ് ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരെ വിവോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

വിവോ എക്സ് 50 പ്രോ+: സവിശേഷതകൾ

വിവോ എക്സ് 50 പ്രോ+: സവിശേഷതകൾ

വിവോ എക്സ് 50 പ്രോ+ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 865 എസ്ഒസിയാണ്. വിവോ എക്സ്50 സീരിസിലെ മറ്റ് രണ്ട് വേരിയന്റുകളും സ്നാപ്ഡ്രാഗൺ 765ജി എസ്ഒസിയുമായിട്ടാണ് വിപണിയിൽ എത്തിയത്. അതുകൊണ്ട് തന്നെ മറ്റ് ഡിവൈസുകളെ അപേക്ഷിച്ച് കരുത്തുള്ള ഡിവൈസാണ് വിവോ എക്സ് 50 പ്രോ+. 6.56 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. ഇത് മികച്ചൊരു ഡിസ്പ്ലെയാണ്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങളിൽ മികച്ച അനുഭവം നൽകുന്ന ഡിവൈസാണ് ഇത്.

ക്യാമറ

വിവോ എക്സ് 50 പ്രോ+ സ്മാർട്ട്ഫോണിൽ നാല് പിൻ ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 32 മെഗാപിക്സൽ സെക്കൻഡറി സെൻസർ, രണ്ട് 13 മെഗാപിക്സൽ സെൻസറുകൾ എന്നിവയും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. എഫ് / 2.45 അപ്പേർച്ചറുള്ള ഈ ക്യാമറ ഹോൾ-പഞ്ച് കട്ട്ഔട്ടിലാണ് നൽകിയിട്ടുള്ളത്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,350mAh ബാറ്ററിയാണ് വിവോ എക്സ് 50 പ്രോ+ സ്മാർട്ട്ഫോണിലുള്ളത്.

Best Mobiles in India

English summary
Vivo X50 Pro + will be launched alongside the Vivo X60 series. The launch event will take place in late March or early April.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X