Home
Mobile

വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും; റിപ്പോർട്ട്

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ സീരിസായ വിവോ X50 സീരീസ് ജൂണിലാണ് ചൈനയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ ഡിവൈസുകളുടെ ഗ്ലോബൽ ലോഞ്ചുമായി ബന്ധപ്പെട്ട സൂചകൾ കമ്പനി നൽകിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16നോ 17നോ പുറത്തിറങ്ങും. ഈ ലോഞ്ചിലൂടെ ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ, കംബോഡിയ, വിയറ്റ്നാം, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സ്മാർട്ടഫോണുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ X50 സീരീസ്

വിവോ X50 സീരീസ് സ്മാർട്ട്ഫോമുകളിൽ വിവോ എക്സ്50, വിവോ എക്സ്50 പ്രോ, വിവോ എക്സ്50 പ്രോ + എന്നീ ഡിവൈസുകളാണ് ഉൾപ്പെടുന്നത്. എന്നാൽ നിലവിൽ കമ്പനി വിവോ X50, വിവോ X50 പ്രോ മോഡലുകൾ മാത്രമാണ് വിപണിയിലെത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. വിവോ X50 ആഗോള വിപണിയിൽ ഫ്രോസ്റ്റ് ബ്ലൂ, ഗ്ലേസ് ബ്ലാക്ക് വേരിയന്റുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വിവോ X50 പ്രോ ആൽഫ ഗ്രേ കളറിൽ മാത്രമേ ലഭ്യമാവുകയുള്ളു.

വിവോ X50, X50 പ്രോ: സവിശേഷതകൾ

വിവോ X50, X50 പ്രോ: സവിശേഷതകൾ

ഹാർഡ്‌വെയറിന്റെ കാര്യത്തിൽ വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ഏറെക്കുറെ സമാനമായ സവിശേഷതകളോടെയാണ് പുറത്തിറങ്ങുക. ഇരു ഫോണുകളും 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. രണ്ട് ഹാൻഡ്‌സെറ്റുകൾക്കും സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് ഉള്ളത്. ഇതിനൊപ്പം 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. കസ്റ്റം ഫൺടച്ച് ഒ.എസ് സ്‌കിൻ ഉള്ള ആൻഡ്രോയിഡ് 10 ഒ.എസാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

ബാറ്ററി ശേഷിയുടെ കാര്യത്തിൽ വിവോ X50 മോഡലും പ്രോ മോഡലും തമ്മിൽ ചെറിയ വ്യത്യാസമുണ്ട് വിവോ X50ന് 4,200 എംഎഎച്ച് ബാറ്ററിയും എക്സ് 50 പ്രോയ്ക്ക് അല്പം വലിയ 4,315 എംഎഎച്ച് ബാറ്ററിയുമാണ് കമ്പനി നൽകിയിട്ടുള്ളത്. രണ്ട് മോഡലുകളും യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് പുറത്തിറങ്ങുന്നത്.

ക്യാമറ സവിശേഷതകൾ

ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ വിവോ X50, വിവോ X50 പ്രോ മോഡലുകളിൽ 1080p വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള 32 എംപി ഫ്രണ്ട് ഷൂട്ടറാണ് നൽകിയിട്ടുള്ളത്. 48 എംപി മെയിൻ സെൻസർ, 13 എംപി പോർട്രെയിറ്റ് ക്യാമറ, 8 എംപി അൾട്രാവൈഡ് ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്വാമറ സെറ്റപ്പാണ് എക്സ്50 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

വിവോ X50 പ്രോ

വിവോ X50 പ്രോ സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറകൾ പരിശോധിച്ചാൽ ഇതിൽ 48 എംപി മെയിൻ സെൻസറിനൊപ്പം കൈയ്യിൽ പിടിച്ച് വീഡിയോ ഷൂട്ട് ചെയ്യുമ്പൾ ഫൂട്ടേജുകളിലെ കുലുക്കം കുറയ്ക്കുന്നതിന് ജിംബൽ ക്യാമറ സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട്. 8 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ സൂം ലെൻസ്, 13 എംപി പോർട്രെയിറ്റ് സെൻസർ, 8 എംപി അൾട്രാ-വൈഡ് ലെൻസ് എന്നിവയടങ്ങുന്നതാണ് ഡിവൈസിന്റെ ക്വാഡ് ക്യാമറ സെറ്റപ്പ്.

Best Mobiles in India

English summary
Vivo launched its Vivo X50 series in China in June and the Chinese firm recently confirmed the global launch of this series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X