Home
Mobile

സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറിന്റെ കരുത്തുമായി വിവോ എക്സ്50ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

വിവോയുടെ പുതിയ എക്സ് സീരീസ് സ്മാർട്ട്‌ഫോൺ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. വിവോ എക്സ്50ഇ 5ജി എന്ന സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കിയത്. എക്സ്50 സീരീസിൽ നേരത്തെ തന്നെ ചില സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കിയിരുന്നു. വിവോ എക്സ്50ഇ 5ജിയിൽ 48 എംപി ക്വാഡ് ക്യാമറ മൊഡ്യൂൾ, മിഡ് റേഞ്ച് സ്നാപ്ഡ്രാഗൺ പ്രോസസർ, സൂപ്പർ അമോലെഡ് ഡിസ്പ്ലേ എന്നീ സവിശേഷതകളാണ് ഉള്ളത്.

വിവോ എക്സ്50ഇ 5ജി: സവിശേഷതകൾ

വിവോ എക്സ്50ഇ 5ജി: സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറിന്റെ കരുത്തിലാണ് വിവോ എക്‌സ്50ഇ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമുള്ള ഈ ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു ഹൈബ്രിഡ് സ്ലിം സ്ലോട്ടാണ് ഉള്ളത്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് ഫൺടച്ച് ഒഎസ് 10 യൂസർ ഇന്റർഫേസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ഡിസ്പ്ലേ

6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട്‌ഫോണിൽ വിവോ നൽകിയിട്ടുള്ളത്. സെൽഫി ക്യമാറയ്ക്കായി വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് നൽകിയിട്ടുള്ള ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി+ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. ഡിസ്പ്ലെയിൽ തന്നെ ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്. മികച്ചൊരു ഡിസ്പ്ലെ തന്നെയാണ് ഇത്.

ക്വാഡ് ക്യാമറ

48 എംപി പ്രൈമറി സെൻസറുള്ള ഡയമണ്ട് ആകൃതിയിൽ സെറ്റ് ചെയ്തിരിക്കുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് വിവോ എക്സ്50ഇ സ്മാർട്ട്ഫോണിലുള്ളത്. ക്യാമറ സെറ്റപ്പിൽ 13 എംപി ടെലിഫോട്ടോ സെൻസർ, 120 ഡിഗ്രി എഫ്ഒവി ഉള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, മാക്രോ ഷോട്ടുകൾക്കായി 2 എംപി സെൻസർ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. വാട്ടർഡ്രോപ്പ് നോച്ചിൽ 32 എംപി സെൽഫി ക്യാമറയാണ് വിവോ നൽകിയിട്ടുള്ളത്. ഈ സെൻസറിനൊപ്പം എഫ് / 2.2 അപ്പർച്ചർ ലെൻസാണ് ഉള്ളത്.

കണക്റ്റിവിറ്റി

വിവോ എക്സ്50ഇ 5ജി സ്മാർട്ട്ഫോണിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, എൻ‌എഫ്‌സി, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം സ്മാർട്ട്‌ഫോൺ 4,350 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

വിവോ എക്സ്50ഇ 5ജി: വില

വിവോ എക്സ്50ഇ 5ജി: വില

വിവോ എക്സ്50ഇ 5ജി സ്മാർട്ട്ഫോണിന് തായ്വാനിൽ എൻ‌ടി$ 13,990 ആണ് വില. ഇന്ത്യയിൽ ഇത് 35,597 രൂപയാണ്. തായ്‌വാനിൽ നൈറ്റ്, വാട്ടർ മിറർ കളർ ഓപ്ഷനുകളിലാണ് ഡിവൈസ് അവതരിപ്പിച്ചത്. ഇന്ത്യയിൽ എപ്പോഴായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്ത ഉണ്ടായിട്ടില്ല. അധികം വൈകാതെ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Best Mobiles in India

English summary
Vivo launches new X-Series smartphone in international market. The company has launched the Vivo X50e 5G smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X