ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

വിവോ എക്സ്51 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ യൂറോപ്പിൽ അവതരിപ്പിച്ചു. 6.56 ഇഞ്ച് ഒ‌എൽ‌ഇഡി സ്‌ക്രീൻ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765ജി സോസി, 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. സവിശേഷതകൾ അനുസരിച്ച് ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വിവോ എക്സ്50 പ്രോയുടെ റീബ്രാൻഡഡ് പതിപ്പാണ് എക്സ്51 5ജി.

 

വിവോ എക്സ്51 5ജി: വില

വിവോ എക്സ്51 5ജി: വില

വിവോ എക്സ്51 5ജി യുകെയിൽ ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിന് 749 പൌണ്ടാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 71,900 രൂപയോളം വരും. ആൽഫ ഗ്രേ നിറത്തിൽ മാത്രമേ നിലവിൽ വിവോ ഈ ഡിവൈസ് ലഭ്യമാക്കിയിട്ടുള്ളു. ഒക്ടോബർ 29 മുതൽ ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ എന്നിവയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലും ഫോൺ ലഭ്യമാകും.

കൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

വിവോ എക്സ്51 5ജി: സവിശേഷതകൾ

വിവോ എക്സ്51 5ജി: സവിശേഷതകൾ

യുകെ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് അനുസരിച്ച് വിവോ എക്സ്51 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 765ജി എസ്ഒസി ആണ്. 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 6.56 ഇഞ്ച് ഫുൾ-എച്ച്ഡി + (2,376x1,080 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഉള്ളത്.

ക്യാമറ
 

വിവോ എക്സ്51 5ജി സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.6 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, എഫ് / 2.46 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 8 മെഗാപിക്സൽ സൂം സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. വീഡിയോകൾ എടുക്കുമ്പോൾ ഉണ്ടാകുന്ന ഷേക്ക് ഒഴിവാക്കാനായി ക്യാമറ സെറ്റപ്പിൽ തന്നെ ജിംബൽ ഇമേജ് സ്റ്റബിലൈസേഷൻ സിസ്റ്റവും പ്രൈമറി സെൻസറിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്

ബാറ്ററി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ 32 മെഗാപിക്സൽ ക്യാമറയാണ് വിവോ എക്സ്51 5ജിയിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,315mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷത.ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ 2.4 ജി, 5 ജി വൈ-ഫൈ മിമോ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ഒടിജി, എൻ‌എഫ്‌സി, യുഎസ്ബി 2.0 എന്നിവയും നൽകിയിട്ടുണ്ട്.

വിവോ

വിവോ എക്സ്51 5ജി സ്മാർട്ട്ഫോണിൽ ഫിഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. 181.5 ഗ്രാം ആണ് ഈ ഡിവൈസിന്റെ ഭാരം. ഡിവൈസിന്റെ ക്യാമറ സവിശേഷതകൾ മുതൽ ഭാരം വരെ വിവോ എക്സ് 50 പ്രോ സ്മാർട്ട്ഫോണിന് സമാനമാണ് എന്നത് ശ്രദ്ധേയമാണ്. 49,990 രൂപയാണ് ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില. ജൂലൈ മുതൽ ഈ ഡിവൈസ് ഇന്ത്യയിൽ ഓപ്പൺ സെയിലിന് ലഭ്യമാണ്. വിവോ വൈ70, വൈ20എസ്, വൈ11എസ് എന്നീ മൂന്ന് വില കുറഞ്ഞ ഡിവൈസുകളും വിവോ യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: കിരിൻ 710A SoCയുടെ കരുത്തുമായി ഹുവാവേ Y7a പുറത്തിറങ്ങി: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: കിരിൻ 710A SoCയുടെ കരുത്തുമായി ഹുവാവേ Y7a പുറത്തിറങ്ങി: വിലയും സവിശേഷതകളും

Best Mobiles in India

Read more about:
English summary
Vivo X51 5G flagship smartphone launched in Europe The device comes with a 6.56-inch LED screen, octa-core Qualcomm Snapdragon 765G SOS and a quad rear camera setup with a 48-megapixel primary camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X