വിവോ എക്സ്60 കർവ്ഡ് സ്ക്രീൻ എഡിഷൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

വിവോ എക്സ്60 കർവ്ഡ് എഡിഷൻ എന്ന പേരിൽ വിവോ എക്സ്60 ലൈനപ്പിലേക്ക് പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എക്സ്60 സീരീസിൽ ഇതിനകം ആറ് സ്മാർട്ട്‌ഫോണുകളാണ് ഉള്ളത്. ഇവയിൽ മൂന്നെണ്ണം ചൈനയിൽ മാത്രമായി ലഭിക്കുന്നതാണ്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന വിവോ എക്സ്60 സ്മാർട്ടഫോണിന്റെ കർവ്ഡ് സ്ക്രീൻ എഡിഷനും ചൈനിയിലാണ് ലോഞ്ച് ചെയ്തത്. ഈ ഡിവൈസ് വിവോ എക്സ് 60 പോലെ തന്നെയാണെങ്കിലും ഡിസ്പ്ലെയുടെ രണ്ട് അറ്റവും വളഞ്ഞിട്ടാണ്.

സവിശേഷതകൾ

സവിശേഷതകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് വിവോ എക്സ്60 കർവ്ഡ് സ്ക്രീൻ എഡിഷൻ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 2376 × 1080 പിക്‌സൽ റെസല്യൂഷനും എച്ച്ഡിആർ 10+ സർട്ടിഫിക്കേഷനുമുള്ള ഇ3 അമോലെഡ് പാനലാണ് ഇത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഈ ഡിസ്പ്ലെയിൽ വിവോ നൽകിയിട്ടുണ്ട്. ഇതൊരു മികച്ച ഡിസ്പ്ലെയാണ്.

35,000 രൂപയിൽ താഴെ വിലയും സ്‌നാപ്ഡ്രാഗൺ 865ന്റെ കരുത്തുമുള്ള സ്മാർട്ട്‌ഫോണുകൾ35,000 രൂപയിൽ താഴെ വിലയും സ്‌നാപ്ഡ്രാഗൺ 865ന്റെ കരുത്തുമുള്ള സ്മാർട്ട്‌ഫോണുകൾ

കർവ്ഡ് സ്ക്രീൻ

വിവോ എക്സ്60 കർവ്ഡ് സ്ക്രീൻ എഡിഷൻ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സാംസങ്ങിന്റെ എക്‌സിനോസ് 1080 എസ്ഒസിയാണ്. 5 എൻ‌എം മാനുഫാക്ച്ചറിങ് പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള മാലി-ജി 78 ജിപിയുവിനൊപ്പമാണ് ഈ ഒക്ടാകോർ എസ്ഒസി നൽകിയിട്ടുള്ളത്. ഇതിനൊപ്പം കരുത്തായി സ്മാർട്ട്‌ഫോണിൽ 8 ജിബി / 12 ജിബി എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഉണ്ട്.

മൂന്ന് ക്യാമറകൾ

വിവോ എക്സ്60 കർവ്ഡ് സ്ക്രീൻ എഡിഷന്റെ പിൻ ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. 48 മെഗാപിക്സൽ ഐ‌എം‌എക്സ് 598 പ്രൈമറി ഷൂട്ടർ, 13 മെഗാപിക്സൽ 50 എംഎം പോർട്രെയിറ്റ് ലെൻസ്, 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലുള്ള സെൻസറുകൾ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൻസറും വിവോ നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ ക്വാൽകോം ചിപ്പ്സെറ്റുകളുമായി റിയൽമിയുടെ ഫോണുകൾ വരുന്നുഏറ്റവും പുതിയ ക്വാൽകോം ചിപ്പ്സെറ്റുകളുമായി റിയൽമിയുടെ ഫോണുകൾ വരുന്നു

ആൻഡ്രോയിഡ് 11

വിവോ എക്സ്60 കർവ്ഡ് സ്ക്രീൻ എഡിഷൻ സ്മാർട്ട്ഫോണിൽ 5ജി, ഡബ്ല്യുഐ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 4300 എംഎഎച്ച് ബാറ്ററിയാണ് വിവോ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈസിന്റെ ഒഎസ് ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 10 ആണ്. ഈ സവിശേഷതകളെല്ലാം വിവോ എക്സ്60 സ്മാർട്ട്ഫോണിൽ കണ്ടതിന് സമാനം തന്നെയാണ്. സ്ക്രീനിന്റെ കാര്യത്തിലാണ് ഡിവൈസ് വ്യത്യസ്തമാകുന്നത്.

വില

വില

വിവോ എക്സ്60 കർവ്ഡ് സ്ക്രീൻ എഡിഷൻ സ്മാർട്ട്ഫോൺ മിഡ്‌നൈറ്റ് ബ്ലാക്ക്, ഷിമ്മർ ബ്ലൂ, ഷിമ്മർ വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സ്മാർട്ട്‌ഫോണിന്റെ വിലയെ പരിശോധിച്ചാൽ, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വാനില വേരിയന്റിന് സി‌എൻ‌വൈ 3499 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 37,800 രൂപയോളം വരും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് വേരിയൻറ് സി‌എൻ‌വൈ 3999 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 45,400 രൂപയോളമാണ്.

സ്നാപ്ഡ്രാഗൺ 765ജിയുടെ കരുത്തുമായി ഓപ്പോ റെനോ 5 എ പുറത്തിറങ്ങി; വിലയും സവിശേഷതകളുംസ്നാപ്ഡ്രാഗൺ 765ജിയുടെ കരുത്തുമായി ഓപ്പോ റെനോ 5 എ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Vivo has introduced a new device to the Vivo X60 lineup called the Vivo X60 Curved Edition. The X60 series already has six smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X