വിവോ എക്സ് 60 പ്രോ+, എക്സ്60 പ്രോ, എക്സ്60 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ
വിവോ എക്സ്60 പ്രോ+, വിവോ എക്സ്60 പ്രോ, വിവോ എക്സ്60 എന്നീ മുൻനിര സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതിൽ വിവോ എക്സ്60, വിവോ എക്സ്60 പ്രോ എന്നിവ കഴിഞ്ഞ ഡിസംബറിൽ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. വിവോ എക്സ്60 പ്രോ + ഈ വർഷം ജനുവരിയിലാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. ട്രിപ്പിൾ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പുകൾ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേകൾ എന്നിവയാണ് ഈ ഡിവൈസുകളുടെ സവിശേഷതകൾ. പ്രോ +, പ്രോ മോഡലുകൾ ഒറ്റ വേരിയന്റിലും വിവോ എക്സ്60 രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനിലും ലഭ്യമാകും.

വിവോ എക്സ്60 സീരിസ്: വില
വിവോ എക്സ് 60 പ്രോ+ സ്മാർട്ട്ഫോൺ എമ്പറർ ബ്ലൂ വെഗൻ ലെതർ ഫിനിഷിൽ ലഭ്യമാണ്. ഡിവൈസിന്റെ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 69,990 രൂപയാണ് വില. വിവോ എക്സ്60 പ്രോയുടെ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 49,990 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, ഷിമ്മർ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. വിവോ എക്സ്60 സ്മാർട്ട്ഫോണിന്റെ 8 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 37,990 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 41,990 രൂപയുമാണ് വില. എക്സ്60 പ്രോ ലഭ്യമാകുന്ന അതേ രണ്ട് നിറങ്ങളിൽ ഈ ഡിവൈസും ലഭിക്കും.

വിവോ എക്സ്60 സീരീസ് പ്രീ-ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ഏപ്രിൽ 2 മുതൽ ഇന്ത്യയിൽ ഈ ഡിവൈസുകൾ വാങ്ങാൻ സാധിക്കും. ഈ സീരിസിലെ ഏതെങ്കിലും ഡിവൈസ് വാങ്ങാനായി എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ്, ഇഎംഐ ഓപ്ഷനുകൾ ഉപയോഗിച്ചാൽ 10 ശതമാനം ക്യാഷ്ബാക്ക് പോലുള്ള ചില പ്രീ-ബുക്കിംഗ് ഓഫറുകളും ലഭിക്കും. വി-ഷീൽഡ് കപ്ലീറ്റ് മൊബൈൽ ഡാമേജ് പ്രോട്ടക്ഷനും വിവോ അപ്ഗ്രേഡ് പ്രോഗ്രാമും ഇതിലൂടെ ലഭ്യമാകും.

വിവോ എക്സ്60 പ്രോ+: സവിശേഷതകൾ
ആൻഡ്രോയിഡ് 11 ബേസ്ഡ് യുഐയിൽ പ്രവർത്തിക്കുന്ന വിവോ എക്സ്60 പ്രോ+ സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുണ്ട്. 6.56 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,376 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 398 പിപിഐ പിക്സൽ ഡെൻസിറ്റി, 92.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, ഷോട്ട് സെൻസേഷൻ അപ്പ് സ്‌ക്രീൻ പ്രോട്ടക്ഷൻ എന്നീ സവിശേഷതകളുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 ജിബി എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഡിവൈസിനുണ്ട്.

വിവോ എക്സ് 60 പ്രോ+ സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറകളാണ് ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഒരു എഫ് / 1.57 ലെൻസുമുള്ള 50 മെഗാപിക്സൽ ജിഎൻ 1 സെൻസറും ജിമ്പൽ സ്റ്റെബിലിറ്റിയും എഫ് / 2.2 ലെൻസുമുള്ള 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 598 സെൻസറും എഫ് / 2.08 ലെൻസുള്ള 32 മെഗാപിക്സൽ സെൻസറും എഫ് / 3.4 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് എഫ് / 2.45 ലെൻസുള്ള 32 മെഗാപിക്സൽ സെൽഫി ഷൂട്ടറാണ് ഉള്ളത്.

5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ്, എൻഎഫ്‌സി, ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ പ്രോ+ വേരിയന്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ആക്‌സിലറോമീറ്റർ, കളർ ടെമ്പറേച്ചർ സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, ലേസർ ഫോക്കസിംഗ് സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. 55W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,200mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

വിവോ എക്സ്60 പ്രോ: സവിശേഷതകൾ
വിവോ എക്സ്60 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒ.എസ് 11.1ൽ പ്രവർത്തിപ്പിക്കുന്നു. പ്രോ+ വേരിയന്റിന്റെ അതേ ഡിസ്പ്ലേയാണ് ഈ ഡിവൈസിലും ഉള്ളത്. മുൻവശത്ത് ഡിസ്പ്ലെയിൽ ഷോട്ട് സെൻസേഷൻ അപ്പ്, പിന്നിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 6 എന്നീ പ്രോട്ടക്ഷനുകളാണ് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12 ജിബി എൽപിഡിഡിആർ 4എക്സ് റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമാണ് ഈ ഡിവൈസിൽ ഉള്ളത്.

വിവോ എക്സ് 60 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിൽ 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 598 സെൻസറാണ് ഉള്ളത് ഈ പ്രൈമറി സെൻസറിന് എഫ് / 1.48 ലെൻസും ജിംബൽ സ്റ്റെബിലിറ്റിയും ഉണ്ട്. ഇതിനൊപ്പം എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ സെൻസറും എഫ് / 2.46 ലെൻസുള്ള 13 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി മുൻവശത്ത്, ഒരു എഫ് / 2.45 ലെൻസുള്ള 32 മെഗാപിക്സൽ സെൻസറാണ് ഉള്ളത്.

കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും വിവോ എക്സ് 60 പ്രോ + ന് ഏതാണ്ട് സമാനമാണ്. വിവോ എക്സ് 60 പ്രോയിൽ എൻഎഫ്‌സി ഇല്ല, ബ്ലൂടൂത്ത് 5.2 ന് പകരം ബ്ലൂടൂത്ത് 5.1 ആണ് ഇതിലുള്ളത്. സമാനമായ ബാറ്ററിയും ഫോണിലുണ്ട്. എന്നാൽ വേഗത കുറഞ്ഞ 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

വിവോ എക്സ്60: സവിശേഷതകൾ
വിവോ എക്സ്60 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പലതും വിവോ എക്സ്60 പ്രോയുടേതിന് സമാനമാണ്. മറ്റ് രണ്ട് വേരിയന്റുകളുടെ അതേ ഡിസ്പ്ലേയാണ് വിവോ എക്സ്60യിൽ ഉള്ളത്. പ്രോ മോഡലിന്റെ അതേ പ്രോട്ടക്ഷനും ഈ ഡിവൈസിൽ ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 256 ജിബി വരെ യുഎഫ്എസ് 3.1 വരെ സ്റ്റോറേജുമുണ്ട്.

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി വിവോ എക്സ്60യിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ജിംബൽ സ്റ്റെബിലിറ്റി ഈ ക്യാമറ സെറ്റപ്പിൽ ഇല്ല. എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 598 സെൻസറാണ് ഡിവൈസിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും വിവോ എക്സ്60 പ്രോയ്ക്ക് സമാനമാണ്. സമാന വലിപ്പമുള്ള ബാറ്ററി, 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജ് സപ്പോർട്ട് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








