വിവോ എക്സ്60 പ്രോ+, എക്സ്60 പ്രോ, എക്സ്60 സ്മാർട്ട്ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

|

വിവോ തങ്ങളുടെ എക്സ് സീരിസിൽ മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് വിവോ എക്സ് 60 സീരീസിന് കീഴിൽ മൂന്ന് മോഡലുകളായിരിക്കും കമ്പനി പുറത്തിറങ്ങുന്നത്. വിവോ എക്സ്60 പ്രോ+, എക്സ്60 പ്രോ, എക്സ്60 എന്നിവയായിരിക്കും ഈ സ്മാർട്ട്ഫോണുകൾ. ഈ സ്മാർട്ട്ഫോണുകളിൽ എക്സിനോസ് പ്രോസസറിന് പകരം ക്വാൽകോമിന്റെ ടോപ്പ് ടയർ പ്രോസസറായിരിക്കും ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

വിവോ

വിവോ എക്സ് 60 പ്രോ+, എക്സ്60 പ്രോ, വിവോ എക്സ്60 എന്നീ സ്മാർട്ട്ഫോണുകൾ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, വിവോ എക്സ്60 പ്രോ+, വിവോ എക്സ്60 പ്രോ എന്നിവ എന്നിവ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5ജി എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. ബേസ് മോഡലായ വിവോ എക്സ്60 സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾ

5ജി കണക്റ്റിവിറ്റി

വിവോ എക്സ് സീരിസിലെ മൂന്ന് സ്മാർട്ട്‌ഫോണുകളും 5ജി കണക്റ്റിവിറ്റി നൽകുമെന്നാണ് സൂചനകൾ. ബ്രാന്റിന്റെ ഏറ്റവും വില കൂടിയ സ്മാർട്ട്ഫോണുകളായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ഈ സ്മാർട്ട്‌ഫോണുകൾ ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യൻ പതിപ്പും സമാനമായ ഹാർഡ്‌വെയറുായിട്ടായിരിക്കും പുറത്തിറങ്ങുക. പക്ഷേ ഇന്ത്യൻ പതിപ്പ് ചൈനീസ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി ക്വാൽകോം ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കും. എക്‌സിനോസ് 1200 പ്രോസസറാണ് ചൈനീസ് മോഡലിൽ ഉള്ളത്.

ഡിസ്പ്ലേ
 

വിവോ എക്സ്60 സീരീസ് സ്മാർട്ട്‌ഫോണുകളുടെ പ്രധാന സവിശേഷതകൾ പരിശോധിച്ചാൽ, ഈ ഡിവൈസുകൾ ഉയർന്ന റിഫ്രെഷ് റേറ്റായ 120 ഹെർട്സ് ഉള്ള അമോലെഡ് ഡിസ്പ്ലേയുമായി പുറത്തിറങ്ങും. ടോപ്പ് ടയർ ക്വാൽകോം പ്രോസസർ, 48 എംപി പ്രൈമറി ക്യാമറ, 4-ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഒരു ടെലിഫോട്ടോ ലെൻസ് എന്നിവയും ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കും. ഈ സ്മാർട്ട്‌ഫോണുകൾ മികച്ച ഒപ്റ്റിക്കൽ ക്സാരിറ്റികക്കായി സെയ്‌സ് ലെൻസായിരിക്കും ഉപയോഗിക്കുന്നത്.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട്‌ഫോണുകൾ

വിപണി

വിവോ എക്സ് 60 സീരീസ് സ്മാർട്ട്‌ഫോണുകൾ വിവോ എക്സ്50 പോലെ തന്നെയുള്ള ഡിസൈനുമായാണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ഇതേ ഡിസൈൻ തന്നെയായിരിക്കും ഇന്ത്യൻ മോഡലിലും ഉണ്ടായിരിക്കു. മൂന്ന് ഫോണുകളും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരും. 33W ഫാസ്റ്റ് ചാർജിങ് അഡാപ്റ്റർ റീട്ടെയിൽ പാക്കേജിൽ തന്നെ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 എസ്ഒസിയുമായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ഡിവൈസായിരിക്കും ഇത്.

വില

മാർച്ച് 10ന് പുറത്തിറങ്ങാൻ പോകുന്ന അസൂസ് റോഗ്ഫോൺ 5 എന്ന ഗെയിമിങ് സ്മാർട്ട്ഫോണാണ് ഇന്ത്യയിൽ ഈ ചിപ്പ്സെറ്റുമായി വരുന്ന ആദ്യത്തെ ഡിവൈസ്. വിവോ എക്സ്60 സീരിസിന്റെ വില 50,000 രൂപയോട് അടുത്തായിരിക്കും. വിവോ എക്സ് 60 പ്രോ+ന് 50,000 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരിക്കും. വിവോ എക്സ്60 സ്മാർട്ട്ഫോണിന് 50,000 രൂപയിൽ താഴെ ആയിരിക്കും വില.

കൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോൺ നിരയിലേക്ക് റിയൽമി സി21 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോൺ നിരയിലേക്ക് റിയൽമി സി21 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Vivo is all set to launch three new smartphones in the X series in India. According to leaked reports, the company will be releasing three models under the Vivo X60 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X