Home
Mobile

വിവോ എക്സ്60, എക്സ്60 പ്രോ എന്നിവയ്ക്ക് കരുത്ത് നൽകുക എക്‌സിനോസ് 1080 എസ്ഒസി; റിപ്പോർട്ട്

വിവോയുടെ പുറത്തിറങ്ങാനിരിക്കുന്ന എക്സ് 60 സീരീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളെ സംബന്ധിച്ച വിവരങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഈ ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിക്കുന്ന ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നു. വിവോ എക്സ്11, എക്സ്60 എസ് 5ജി, എക്സ്60 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ നവംബർ 18ന് ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തിൽ വിവോ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ലിക്ക്

ഇതുവരെ പുറത്ത് വന്ന ലിക്ക് റിപ്പോർട്ടുകൾക്ക് ബലം നൽകുന്നതിന് എക്സ്60, എക്സ്60 പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ ലൈവ് ഇമേജുകൾ പുറത്ത് വന്നിട്ടുണ്ട്. ഡിവൈസിന്റെ ഡിസൈനുമായി ബന്ധപ്പെട്ട വിവരങ്ങളെ കുറിച്ച് സൂചനകൾ ലഭിക്കുന്ന ചിത്രങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. വിവോയുടെ പുതിയ രണ്ട് ഡിവൈസുകളും ആൻഡ്രോയിഡ് 11 ഒ‌എസ് ബേസ്ഡ് യുഐയിൽ ആയിരിക്കും പുതിയ ഡിവൈസുകൾ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലൈവ് ഇമേജുകൾ

ലീക്ക് ആയ ലൈവ് ഇമേജുകൾ അനുസരിച്ച് എക്സ്60 ഫോണുകളിൽ ഫ്ലാറ്റ് ഡിസ്പ്ലേയും അതിന്റെ നടുഭാഗത്തായി സെൽഫി ക്യാമറ സ്ഥാപിക്കാൻ പഞ്ച്-ഹോളും നൽകിയിട്ടുണ്ട്. ഫ്രെയിമിന്റെ വലതുഭാഗത്ത് ഓറഞ്ച് ആക്‌സന്റഡ് പവർ ബട്ടണും ഉണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എക്സ് 50 പ്രോയിൽ കണ്ട പ്രീമിയം ഡിസൈൻ രീതിയും എക്സ് 60 പ്രോ പിന്തുടരുന്നുണ്ടെന്നാണ് സൂചനകൾ. എക്സ് 60 പ്രോയുടെ ലീക്ക് ചെയ്ത ഇമേജ് കർവ്ഡ് ഡിസ്പ്ലേയാണ് ഡിവൈസിന് ഉണ്ടാവുക എന്ന് വ്യക്തമാക്കുന്നു.

ഡിസൈൻ

ഡിസൈൻ ഡിസ്പ്ലെ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് പുതുതായി പുറത്ത് വന്ന ലീക്ക് ഇമേജിലൂടെ വ്യക്തമാകുന്നത്. എന്തായാലും സാംസങ്ങിന്റെ പുറത്തിറങ്ങാനിരിക്കുന്ന എക്‌സിനോസ് 1080 എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ പുറത്ത് വന്ന ചില ലീക്ക് റിപ്പോർട്ടുകളിൽ സൂചന ഉണ്ടായിരുന്നു. വിവോ എക്സ് 50 സീരീസിന്റെ പിൻതലമുറ ഡിവൈസ് എന്ന നിലയിൽ വിവോ എക്സ് 60 സ്മാർട്ട്ഫോണിന്റെ ക്യാമറ പെർഫോമൻസ് മികച്ചതായിരിക്കും.

വിവോ എക്സ് 60

വിവോ എക്സ് 60 സ്മാർട്ട്ഫോണിന്റെ ഡിസൈൻ മെലിഞ്ഞതായിരിക്കും. വലിയൊരു ബാറ്ററി ഈ ഡിവൈസിൽ ഉണ്ടായിരിക്കില്ല. ഈ മാസം തന്നെ ഡിവൈസ് പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നതിനാൽ അധികം വൈകാതെ ഡിവൈസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും. ഈ ഡിവൈസിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചൈനീസ് വിപണിയിൽ ഈ ഡിവൈസിന് 3500 യുവാൻ ആയിരിക്കും വിലയെന്നും സൂചനകൾ ഉണ്ട്.

എക്‌സിനോസ് 1080 പ്രോസസർ

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ട് പ്രകാരം ചൈനയിൽ നടക്കുന്ന പരിപാടിയിൽ വച്ച് സാംസങ് എക്‌സിനോസ് 1080 പ്രോസസർ ലോഞ്ച് ചെയ്യും. അധികം താമസിയാതെ ഈ ചിപ്‌സെറ്റ് സ്മാർട്ട്ഫോണിലൂടെ പുറത്തെത്തും. ചിപ്പ്സെറ്റ് ആദ്യം ഉപയോഗിക്കുന്നത് ചൈനീസ് സ്മാർട്ട്‌ഫോണായിരിക്കുമെന്നും അത് വിവോയുടേത് ആവാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ എക്സ് 60 സീരീസിൽ ഈ പ്രോസസർ ഉണ്ടായിരിക്കുമെന്ന കാര്യം.

Best Mobiles in India

English summary
The Vivo X11, X60S5G and X60Pro are expected to launch on November 18.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X