വിവോ എക്സ്60, എക്സ്60 പ്രോ, എക്സ്60 പ്രോ+ സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

|

വിവോ അടുത്തിടെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച ഫ്ലാഗ്ഷിപ്പ് എക്സ് 60 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തുന്നു. ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ വൈകാതെ എത്തുമെന്ന് 91 മൊബൈൽസിന്റെ പുതിയ ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാർച്ച് അവസാനമോ ഏപ്രിലിലോ ആയിരിക്കും വിവോ എക്സ്60 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വിവോ എക്സ്60, എക്സ്60 പ്രോ, എക്സ് 60 പ്രോ+ എന്നീ സ്മാർട്ട്ഫോണുകളായിരിക്കും ഈ സീരിസിൽ ഉണ്ടായിരിക്കുക.

ലോഞ്ച്

ലീക്ക് റിപ്പോർട്ടിൽ ഡിവൈസുകളുടെ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനയല്ലാതെ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. ഇന്ത്യയിലെ എക്സ്60 സീരീസ് ഫോണുകളുടെ വിലയെയും സവിശേഷതകളെയും കുറിച്ച് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചൈനീസ് വിപണിയിൽ അവതരിപ്പിച്ചതിൽ നിന്നും അധികം മാറ്റങ്ങളൊന്നും ഇല്ലാതെയായിരിക്കും ഡിവൈസുകൾ ഇന്ത്യയിൽ എത്തുക. ചൈനയിലെ വില അനുസരിച്ച് ഇന്ത്യയിലെ വിലയെ കുറിച്ചുള്ള സൂചനയും ലഭിക്കും.

കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളിൽ ഗാലക്‌സി എസ് 21 അൾട്ര ഒന്നാമത്കൂടുതൽ വായിക്കുക: കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളിൽ ഗാലക്‌സി എസ് 21 അൾട്ര ഒന്നാമത്

വിവോ എക്സ്60

വിവോ എക്സ്60 സീരിസിലെ മൂന്ന് ഡിവൈസുകളും ചൈനയിൽ അവതരിപ്പിച്ച അതേ സവിശേഷതകളുമായിട്ടായിരിക്കും വിപണിയിൽ അവതരിപ്പിക്കുക. ഈ മൂന്ന് ഡിവൈസുകളിൽ ഏറ്റവും ശ്രദ്ധേയമായ ഡിവൈസ് വിവോ എക്സ് 60 പ്രോ+ ആണ്. 6.56 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്ഫോണിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമാണ് ഉള്ളത്. എച്ച്ഡിആർ 10 + പോലുള്ള സവിശേഷതകളും ഡിസ്പ്ലെയ്ക്ക് ഉണ്ട്.

വിവോ എക്സ് 60 പ്രോ+

വിവോ എക്സ് 60 പ്രോ+ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് സ്‌നാപ്ഡ്രാഗൺ 888 യുടെ കരുത്തിലാണ്. ഈ ചിപ്പ്സെറ്റ് അതിന്റെ മുൻ തലമുറ ചിപ്പ്സെറ്റിനെക്കാൾ 35 ശതമാനം വേഗതയും 20 ശതമാനം കൂടുതൽ കാര്യക്ഷമവുമാണ്. ഈ ചിപ്‌സെറ്റ് വേഗതയേറിയ എൽ‌പി‌ഡി‌ഡി‌ആർ 5 റാമും മികച്ച യു‌എഫ്‌എസ് 3.1 സ്റ്റോറേജുമായിട്ടാണ് വരുന്നത്. യുഎസ്ബി-സി പോർട്ടിലൂടെ 55W ഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുന്ന 4,200 mAh ബാറ്ററിയണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിവൈസ് വയർലസ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നില്ല.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

ക്യാമറ

വിവോ എക്സ് 60 പ്രോ+ സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ വലിയ ഐസോസെൽ ജിഎൻ 1 സെൻസറാണ് ഉള്ളത്. ഇതിനൊപ്പം 48 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. ഇതൊരു അൾട്രാവൈഡ് മൊഡ്യൂളാണ് (114 °, 14 മിമി), ജിംബൽ സ്റ്റെബിലിറ്റി സംവിധാനവും ഈ ക്യാമറയ്ക്ക് ഉണ്ട്. ഇതിനൊപ്പം 32 മെഗാപിക്സൽ ലെൻസും 8 മെഗാപിക്സൽ ലെൻസും നൽകിയിട്ടുണ്ട്. 8 എംപി സെൻസറുള്ള ക്യാമറ 5x ഒപ്റ്റിക്കൽ മാഗ്നിഫിക്കേഷനോടുകൂടിയ ഒരു പെരിസ്‌കോപ്പ് ക്യാമറയാണ്. 60x ഡിജിറ്റൽ സൂം സപ്പോർട്ട് ചെയ്യുന്ന സെൻസറാണ് ഇത്.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് 1.0 ഔട്ട്ഓഫ് ദി ബോക്സിലാണ് വിവോ എക്സ് 60 പ്രോ+ പ്രവർത്തിക്കുന്നത്. 9.10 എംഎം കനമുള്ള ഈ ഹാൻഡ്‌സെറ്റിന്റെ ഭാരം 190 ഗ്രാം ആണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഹൈ-ഫൈ ഓഡിയോ, 5ജി സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് എക്സ് 60 പ്രോ + ന്റെ മറ്റ് സവിശേഷതകൾ.

കൂടുതൽ വായിക്കുക: 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 ഇന്ത്യൻ വിപണിയിലെത്തി, വില 10,999 രൂപ മുതൽകൂടുതൽ വായിക്കുക: 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 ഇന്ത്യൻ വിപണിയിലെത്തി, വില 10,999 രൂപ മുതൽ

Best Mobiles in India

English summary
Vivo X60 series smartphones will be launched soon in India. Vivo X60, X60 Pro and X60 Pro + are the devices in this series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X