സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച വിവോയുടെ ഈ കിടിലൻ ഫോൺ നാളെ മുതൽ വാങ്ങാം

|

വിവോ എക്സ്70 പ്രോയ്‌ക്കൊപ്പം കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിലെത്തിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ് വിവോ എക്സ്70 പ്രോ+. വിവോ എക്സ്70 പ്രോയുടെ വിൽപ്പന ഇന്ത്യയിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട് എങ്കിലും കൂടുതൽ മികച്ച ഫീച്ചറുകളോടെ വരുന്ന വിവോ എക്സ്70 പ്രോ+ ഫോണിന്റെ വിൽപ്പന നാളെയാണ് ആരംഭിക്കുന്നത്. സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ ജനപ്രീതി വർധിപ്പിക്കാനുള്ള വിവോയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പുതിയ ഫ്ലാഗ്ഷിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിസൈനിലും സവിശേഷതകളിലും മറ്റ് മോഡലുകൾക്ക് വെല്ലുവിളിയാകുന്നതാണ് വിവോ എക്സ്70 പ്രോ+ സ്മാർട്ട്ഫോൺ.

വിവോ എക്സ്70 പ്രോ+: ഇന്ത്യയിലെ വിലയും ഓഫറുകളും

വിവോ എക്സ്70 പ്രോ+: ഇന്ത്യയിലെ വിലയും ഓഫറുകളും

വിവോ എക്സ്70 പ്രോ+ സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 79,990 രൂപയാണ് വില. എനിഗ്മ ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് കളർ വേരിയന്റുകളൊന്നും തന്നെ ലഭ്യമല്ല. ഒക്ടോബർ 12 മുതൽ ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴി ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വിവോ എക്സ്70 പ്രോ+ ഫോണിന് ലോഞ്ച് ഓഫറുകളും ഉണ്ട്. ഐസിഐസിഐ, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഐസിഐസിഐ, ആക്സിസ് ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾക്ക് 4,000 രൂപ കിഴിവാണ് ലഭിക്കുന്നത്.

ഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

വിവോ എക്സ്70 പ്രോ+: സവിശേഷതകൾ

വിവോ എക്സ്70 പ്രോ+: സവിശേഷതകൾ

വിവോ എക്സ്70 പ്രോ+ സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് ഡബ്ല്യു ക്യുഎച്ച്ഡി+ (1440 x 3200 പിക്സൽ) ഇ5 അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1500 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ 10+ സപ്പോർട്ട് എന്നിവയുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. ഫോണിൽ12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഉള്ളത്. ഇതിനൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ എസ്ഒസിയാണ്. ഇതിനൊപ്പം അഡ്രിനോ 660 ജിപിയുവും വിവോ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

കിടിലൻ ക്യാമറകൾ

വിവോ എക്സ്70 പ്രോ+ സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറകളാണ് ഉള്ളത്. എഫ്/ 1.6 അപ്പർച്ചറുള്ള വൈഡ് ആംഗിൾ ലെൻസും ഒഐഎസ് സപ്പോർട്ടും ലേസർ എഫും ഉള്ള 50 എംപി പ്രൈമറി സെൻസറാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനൊപ്പം എഫ്/2.2 അൾട്രാ വൈഡ് ലെൻസ് ഉള്ള 48 എംപി സെൻസറും നൽകിയിട്ടുണ്ട്. 12 എംപി പോർട്രെയിറ്റ് സെൻസർ, 8 എംപി പെരിസ്കോപ്പ് ലെൻസ് എന്നിവയാണ് മറ്റ് ക്യാമറകൾ. ജിംബൽ സപ്പോർട്ട്, ഒഐഎസ് സപ്പോർട്ട് എന്നിവയും ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ വിവോ നൽകിയിട്ടുണ്ട്.

ഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

സെൽഫി ക്യാമറ

വിവോ എക്സ്70 പ്രോ+ സ്മാർട്ട്ഫോണിൽ 32 എംപി സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്. എഫ്/2.5 അപ്പർച്ചറുള്ള 26 എംഎം വൈഡ് ലൈൻസാണ് സെൽഫി ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ക്യാമറയ്ക്ക് 30എഫ്പിഎസിൽ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കും. ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയുണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 55W വയർഡ് ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സംവിധാനവും 50W വയർലെസ് ഫ്ലാഷ് ചാർജ് ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും വിവോ നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഐപി68 റേറ്റിങും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

വിവോ എക്സ്70 പ്രോ+: ഈ ഫോൺ വാങ്ങണോ

വിവോ എക്സ്70 പ്രോ+: ഈ ഫോൺ വാങ്ങണോ

ശക്തമായ ചിപ്പ്, ഫാസ്റ്റ് ചാർജിങ്, ഇ5 അമോലെഡ് ഡിസ്പ്ലേ തുടങ്ങി എല്ലാ പ്രീമിയം സവിശേഷതകളും വിവോ എക്സ്70 പ്രോ+ സ്മാർട്ട്ഫോണിൽ ഉണ്ട്. ഈ ഫോണിന്റെ പ്രധാന സവിശേഷത അതിന്റെ ക്യാമറയാണ്. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഈ സ്മാർട്ട്ഫോൺ മികച്ച ചോയിസ് തന്നെയായിരിക്കും. നിങ്ങൾക്ക് ഈ വില വിഭാഗത്തിൽ ഐഫോൺ 12 സീരീസോ ഐഫോൺ 13 സീരിസിലെ ഡിവൈസുകളോ സ്വന്തമാക്കാനും സാധിക്കും.

20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
The Vivo X70 Pro + is Vivo's flagship smartphone launched last month. The first sale of this smartphone will start from tomorrow. Prices for this phone start at Rs 79,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X