Home
Mobile

വിവോ എക്സ്70 സീരീസ് സ്മാർട്ട്ഫോണുകൾ സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിലെത്തും

വിവോ എക്സ് 60 സീരീസ് പുറത്തിറക്കികൊണ്ട് പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ കരുത്ത് വർധിപ്പിച്ച വിവോ അടുത്ത തലമുറ എക്സ് സീരിസ് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കാൻ ഒരുങ്ങുന്നു. വിവോ ഈ വർഷം അവസാനം എക്സ്70 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന് പുതിയ ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐ‌പി‌എൽ 2021 ടൂർണമെന്റുമായി സഹകരിച്ച് സെപ്റ്റംബറിൽ പുതിയ ഫോണുകൾ ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. ഡിവൈസുകളുടെ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ലോഞ്ച് തിയ്യതിയും കൃത്യമായി പരാമർശിച്ചിട്ടില്ല.

വിവോ എക്സ് 60 സീരീസ്

വിവോ എക്സ് 60 സീരീസ് ഈ വർഷം മാർച്ചിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആഗോള വിപണികളിൽ ഈ ഡിവൈസ് മാസങ്ങൾക്ക് മുമ്പ് തന്നെ എത്തിയിരുന്നു. എക്സ്60 സീരീസ് ആദ്യം ചൈനയിലാണ് ലോഞ്ച് ചെയ്തത്. എന്നാൽ ഇന്ത്യയിൽ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായ പ്രോസസറിലായിരുന്നു ചൈനീസ് മോഡൽ. എക്സ്60, എക്സ്60 പ്രോ എന്നിവയിലുണ്ടായിരുന്ന എക്സിനോസ് ചിപ്പ്സെറ്റിന് പകരം ഇന്ത്യൻ മോഡലിൽ സ്നാപ്ഡ്രാഗൺ 870 ചിപ്പ്സെറ്റാണ് ഉണ്ടായിരുന്നത്. വിവോ ഇതുവരെ എക്സ്70 പുറത്തിറക്കുന്ന കാര്യത്തിൽ സൂചനകൾ ഒന്നും തന്നെ നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ ഇത് പ്രതീക്ഷിക്കാം.

ഐ‌പി‌എൽ 2021

ഐ‌പി‌എൽ 2021 ടൂർണമെന്റുമായി സഹകരിച്ചായിരിക്കും എക്സ്70 സ്മാർട്ട്ഫോൺ വിപണിയിലെത്തുക എന്ന് ഗിസ്‌മോചിനയിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐ‌പി‌എൽ 2021ന്റെ മത്സരങ്ങൾ പകുതിയിൽ വച്ച് നിർത്തിയിരിക്കുകയാണ്. ഇത് ഈ വർഷാവസാനം വീണ്ടും ആരംഭിക്കും. വിവോ ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറാണ്. അതുകൊണ്ട് തന്നെ ഐപിഎൽ പുനരാരംഭിക്കുമ്പോൾ വിവോ തങ്ങളുടെ എക്സ്70 സീരിസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ.

 എക്സ്70

സവിശേഷതകളുടെയും കാര്യത്തിൽ എക്സ്70 സീരീസ് എക്സ്60 സീരീസിൽ നിന്ന് വ്യത്യസ്തമായിരിക്കില്ലെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചൈനയിൽ മാത്രമായി പുറത്തിറക്കിയ എക്സ്60 ടി സീരീസ് ആയിരിക്കും ഇന്ത്യയിൽ എക്സ്70 സീരിസായി അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്. പുതിയ ഫ്ലാഗ്‌ഷിപ്പ് ഡിവൈസുകളിൽ ഡൈമെൻസിറ്റി 1100, ഡൈമെൻസിറ്റി 12000 ചിപ്പുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ വിവോ തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചേക്കും.

സ്നാപ്ഡ്രാഗൺ 870

വിവോ എക്സ്70 സീരിസ് വിപണിയിലെ വില വിഭാഗത്തിലുള്ള മത്സരത്തിന് അനുസൃതമായി മാറുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. എക്സ്60 സീരീസ് അവരുടെ വ്യക്തിഗത വിഭാഗത്തിലെ വിലയേറിയ ഫോണുകളിൽ ഒന്നാണ്. സ്നാപ്ഡ്രാഗൺ 870 ചിപ്പുള്ള എക്സ് 60 പ്രോ 49,990 രൂപയ്ക്കാണ് ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്. ഇത് സ്നാപ്ഡ്രാഗൺ 888 ഫോണുകളോട് മത്സരിക്കുന്നവയാണ്. ഐക്യുഒഒ 7 ലെജന്റ്, ഷവോമി എംഐ 11 എക്സ് പ്രോ തുടങ്ങിയ ഫോണുകൾക്ക് 10,000 രൂപ വില കുറവാണ്. ഈ ഡിവൈസുകൾ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയിലാണ് പ്രവർത്തിക്കുന്നത്. സെസ്സ് ലെൻസുകളും വളഞ്ഞ എഡ്ജ് ഡിസ്പ്ലേയും മികച്ച ക്യാമറ സെറ്റപ്പുമായാണ് വിവോ എക്സ്60 പ്രോ വിപണിയിലെത്തിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Vivo might launch the next generation X Series smartphones in the premium smartphone segment. Vivo is reportedly set to launch the X70 series of smartphones later this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X