വിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ

|

ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഈയിടെയായി പ്രീമിയം ഡിവൈസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ആപ്പിളും സാംസങ്ങും പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളാണെങ്കിലും ഷവോമി, വിവോ, ഐക്യുഒഒ മുതലായവയും കിടിലൻ ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര കമ്പനികളിൽ നിന്നുള്ള മികച്ച വില കുറഞ്ഞ മുൻനിര സ്മാർട്ട്‌ഫോണുകൾ നോക്കാം.

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ

സാധാരണഗതിയിൽ ഏകദേശം 50,000 രൂപ വിലയുള്ള ഈ കുറഞ്ഞ വിലയുള്ള ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ ചില ഫീച്ചറുകൾ ഒഴിവാക്കുമ്പോൾ തന്നെ മികച്ച ഹാർഡ്‌വെയർ നൽകുന്നുണ്ട്. നിങ്ങൾ ഏകദേശം 50,000 രൂപ വിലയുള്ള ഒരു പ്രീമിയം സ്‌മാർട്ട്‌ഫോണിനായി തിരയുന്നുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. വിവോ, വൺപ്ലസ്, ഷവോമി, iQOO, റിയൽമി, മോട്ടോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഈ പട്ടികയിൽ ഉള്ളത്.

വിവോ എക്സ്80

വിവോ എക്സ്80

4nm മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് വിവോ എക്സ്80. 6.7 ഇഞ്ച് 120Hz അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിൽ 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ട്. സെസുമായി സഹകരിച്ച് ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത. 50 എംപി സോണി IMX866 പ്രധാന ക്യാമറയും 12 എംപി അൾട്രാവൈഡ് ക്യാമറയും 12 എംപി പോർട്രെയിറ്റ് സെൻസറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. വിവോ എക്സ്80 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 54,999 രൂപയാണ് വില. ഇത് ചില ഓഫറുകൾക്കൊപ്പം 48,000 രൂപയ്ക്ക് ലഭ്യമാണ്.

അടിപൊളി ഫീച്ചറുകളുമായി വിവോ ടി2എക്സ് സ്മാർട്ട്ഫോൺ വരുന്നു; അറിയേണ്ടതെല്ലാംഅടിപൊളി ഫീച്ചറുകളുമായി വിവോ ടി2എക്സ് സ്മാർട്ട്ഫോൺ വരുന്നു; അറിയേണ്ടതെല്ലാം

വൺപ്ലസ് 9ആർടി 5ജി

വൺപ്ലസ് 9ആർടി 5ജി

വൺപ്ലസ് 9ആർടി 5ജി സ്മാർട്ട്ഫോണിൽ 1080×2400 പിക്‌സൽ ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്‌സിന്റെ സ്‌ക്രീൻ റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. പഞ്ച്-ഹോൾ ഡിസൈൻ ഡിസ്പ്ലേയാണ് ഇത്. ഇതിൽ സെൽഫി ക്യാമറ ഡിസ്പ്ലേയുടെ മുകളിൽ ഇടത് കോണിലായി നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഫ്രോസ്റ്റഡ് ഗ്ലാസ് ഫിനിഷുള്ള പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റ്പ്പാണ് ഉള്ളത്. 50 എംപി പ്രൈമറി ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഇത്. ഒഐഎസ് അടക്കമുള്ള ഫീച്ചറുകളും ഈ ക്യാമറ സെറ്റപ്പിലുണ്ട്.

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ ഈ വർഷം വാങ്ങാവുന്ന ഏറ്റവും മൂല്യമുള്ള മുൻനിര സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. ഈ ഡിവൈസിന്റെ അടിസ്ഥാന മോഡൽ 39,999 രൂപയ്ക്ക് ലഭ്യമാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഷവോമി 11ടി പ്രോയിൽ 108 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 6.67 ഇഞ്ച് 120Hz അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിൽ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. 5000 mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്.

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ 120Hz വരെ റിഫ്രഷ് റേറ്റുള്ള 2കെ റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിന്റെ ബാക്ക് പാനൽ ഒരു ബയോ-പോളിമർ മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് പേപ്പറിന് സമാനമായ രൂപം നൽകുന്നു. ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റാണ്. 12 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും റിയൽമി ജിടി 2 പ്രോയിൽ ഉണ്ട്. ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് റിയൽമി ജിടി 2 പ്രോ വരുന്നത്. 50 മെഗാപിക്സൽ IMX766 സോണി സെൻസറാണ് പ്രൈമറി ക്യാമറ. രണ്ടാമത്തെ ക്യാമറയും 50 മെഗാപിക്സലാണ്. ഇതിന് 150-ഡിഗ്രി വ്യൂ ഉള്ള അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉണ്ട്. ഡിവൈസിൽ പുതിയ 'മൈക്രോസ്‌കോപ്പ്' ക്യാമറ ഫീച്ചർ എനേബിൾ ചെയ്യാവുന്ന 40X മൈക്രോ ലെൻസും ഉണ്ട്.

സാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

മോട്ടറോള എഡ്ജ് 30 പ്രോ

മോട്ടറോള എഡ്ജ് 30 പ്രോ

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്‌ഫോണിൽ 6.7 ഇഞ്ച് പോൾഇഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 2400×1080 പിക്സൽ സ്‌ക്രീൻ റെസല്യൂഷനും 144 ഹെർട്‌സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി, 12 ജിബി LPDDR5 റാമും 128 ജിബി, 256 ജിബി, 512 ജിബി UFS 3.1 സ്റ്റോറേജ് സ്പേസും ഡിവൈസിൽ വരുന്നു. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. 50 എംപി പ്രൈമറി ലെൻസും 50 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി ഡെപ്ത് സെൻസറുമടങ്ങുന്നതാണ് ഈ ഡിവൈസിലെ പിൻ ക്യാമറ സെറ്റപ്പ്. 60 എംപി സെൽഫി ക്യാമറയും ഡിവൈസിലുണ്ട്.

iQOO 9

iQOO 9

2022ലെ വില കുറഞ്ഞ ഏറ്റവും മികച്ച മുൻനിര സ്മാർട്ട്‌ഫോണുകളുടെ പട്ടികയിലെ മറ്റൊരു സ്‌മാർട്ട്‌ഫോണാണ് iQOO 9. സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 6.56 ഇഞ്ച് 120Hz അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4350 mAh ബാറ്ററിയും iQOO 9 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിന് ഇന്ത്യയിൽ വില ആരംഭിക്കുന്നത് 42,999 രൂപ മുതലാണ്.

Best Mobiles in India

English summary
If you are looking for a premium smartphone priced at around Rs 50,000 you can buy these best smartphones. The list includes devices from brands like Vivo, OnePlus, Xiaomi, iQOO, Realme and Moto.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X