വിവോ എക്സ്80 പ്രോ റിവ്യൂ: മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ, എങ്കിലും പോരായ്മകൾ ധാരാളം

|

വിവോ അടുത്തിടെയാണ് അതിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ അടങ്ങുന്ന എക്സ്-സീരീസിലേക്ക് പുതിയ ഡിവൈസുകൾ ലോഞ്ച് ചെയ്തത്. എക്സ് 80, എക്സ്80 പ്രോ എന്നീ ഫോണുകളാണ് കമ്പനി ലോഞ്ച് ചെയ്തത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എക്സ്70 പ്രോ+ന് പകരമാണ് വിവോ എക്സ്80 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുമായി വരുന്ന ഈ ഡിവൈസ് ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസിൽ പ്രവർത്തിക്കുന്നു.

 

Rating:
3.5/5

വിവോ എക്സ്80 പ്രോ റിവ്യൂ

മേന്മകൾ

• മികച്ച ക്യാമറ സിസ്റ്റം

• മികച്ച ഡിസ്പ്ലേ

• പ്രീമിയം ഡിസൈൻ (IP68-റേറ്റഡ്)

• സുഗമമായ പെർഫോമൻസ്

 പോരായ്മകൾ

• ലാക്ക്‌ലസ്റ്റർ സോഫ്റ്റ്‌വെയർ

• അമിതമായി ചൂടാകാനുള്ള സാധ്യത

• ക്യാമറയിലെ പൊരുത്തക്കേടുകൾ

വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോണിൽ എത്തുമ്പോൾ കമ്പനി ബാറ്ററി ശേഷി 200mAh വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഡിവൈസിൽ 80W വരെ വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. ഔട്ട്‌പുട്ട് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ക്യാമറ സിസ്റ്റത്തിലും കുറച്ച് ഹാർഡ്‌വെയർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ഡിവൈസിന്റെ വിശദമായി റിവ്യൂ നോക്കാം.

ഏറ്റവും വലിയ ആകർഷണം

ഏറ്റവും വലിയ ആകർഷണം

വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോണിലുള്ള ക്വാഡ്-ലെൻസ് ക്യാമറ പകൽ വെളിച്ചത്തിൽ മനോഹരമായ ഷോട്ടുകൾ പകർത്താൻ സഹായിക്കുന്നു. 50 എംപി ഒഐഎസ് എനേബിൾഡ് സാംസങ് ജിഎൻവി സെൻസറാണ് ഈ ഡിവൈസിലുള്ളത്. ഇത് വ്യക്തവും ഡീറ്റൈലുകൾ ഉള്ളതുമായ ചിത്രങ്ങൾ നൽകുന്നു. വൈഡ് ഡൈനാമിക് സീരീസ് പിടിച്ചെടുക്കുകയും ദൃശ്യതീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ക്യാമറയാണ് ഇത്. സ്റ്റിൽ ഫോട്ടോകൾ എടുക്കുമ്പോൾ ഫോട്ടോഗ്രാഫുകൾക്ക് സെൻസറുകൾ ഫോക്കസിങ്ങിന്റെ കാര്യത്തിൽ മികച്ച പെർഫോമൻസ് തന്നെ നൽകുന്നു. വീഡിയോകളുടെ കാര്യത്തിൽ ഒരു മിനിയേച്ചറൈസ്ഡ് ജിംബൽ സെറ്റപ്പിന്റെ സഹായത്താൽ മികച്ച വിഷ്യൽസ് എടുക്കാൻ സഹായിക്കും.

കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിലും വിവോ എക്സ്80 പ്രോ മികച്ച ചിത്രങ്ങൾ നൽകുന്നു. വിവോയുടെ ഇമേജിംഗ് ചിപ്പും സെസ്സ് സെറ്റപ്പും അനാവശ്യമായ ലൈറ്റ് സോഴ്സുകളെന്നും എടുക്കുന്നില്ല. ക്യാമറ സെൻസർ വളരെയധികം ഡീറ്റൈൽസ് നൽകുന്നു.

പ്രീമിയം ഡിസൈനും IP68 റേറ്റുചെയ്ത ബോഡിയും
 

പ്രീമിയം ഡിസൈനും IP68 റേറ്റുചെയ്ത ബോഡിയും

വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോണിൽ ഏറ്റവും മികച്ച മുൻനിര ഹാൻഡ്‌സെറ്റിന് ചേർന്ന ഡിസൈനാണ് ഉള്ളത്. ഓരോ ബിറ്റ് പ്രീമിയമായി തോന്നിക്കുന്ന ഡിസൈനാണ് ഇത്. ഗ്ലാസ്-മെറ്റൽ ബിൾഡ് ദൃഢമായി അനുഭവപ്പെടുന്നു. തോന്നുന്നു. കർവ്ഡ് സ്ക്രീനും മെറ്റൽ ഫ്രെയിമുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ക്യാമറ മൊഡ്യൂൾ ഡിസൈനിൽ വിവോ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ടു സ്റ്റെപ്പ് ക്യാമറ മൊഡ്യൂളിന് ഇപ്പോൾ മൂന്ന് സെൻസറുകളാണ് ഉള്ളത്. ലേസർ എഎഫ് സെൻസർ, സെസ് ബ്രാൻഡിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു വൃത്താകൃതിയിലുള്ള ഡിസൈനാണ് ഇതിലുള്ളത്. ഐപി68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റന്റ് ബിൾഡ് ഉള്ള ഈ ഡിവൈസിൽ സ്റ്റോച്ച് എക്സെൻസേഷൻ യുപി ഗ്ലാസ് പ്രോട്ടക്ഷനും ഉണ്ട്. ഇതൊരു ഭാരമേറിയ ഫ്ലാഗ്ഷിപ്പ് ആണ്. ഒരു കൈകൊണ്ട് ഉപയോഗിക്കുന്നതിന് യോജിച്ചതല്ല.

കർവ്ഡ് 2കെ ഡിസ്പ്ലേ

കർവ്ഡ് 2കെ ഡിസ്പ്ലേ

ടച്ച് റസ്പോൺസ്, കളർ റീപ്രൊഡക്ഷൻ, ഔട്ട്ഡോർ ദൃശ്യപരത എന്നിവ മികച്ച രീതിയിൽ നൽകുന്ന ഒരു ഗംഭീരമായ 2കെ ഡിസ്പ്ലേയാണ് എക്സ്80 പ്രോയിൽ ഉള്ളത്. എച്ച്ഡിആർ10 സപ്പോർട്ടും 1500 നിറ്റ്സ് ബ്രൈറ്റ്നസുള്ള വലിയ 6.78-ഇഞ്ച് 10-ബിറ്റ് കർവ്ഡ് ഒലെഡ് പാനലാണ് ഇത്. വെയിലത്ത് പോലും മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ ഡിവൈസ് നിർമ്മിച്ചിരിക്കുന്നത്. ഔലെഡ് പാനൽ മികച്ചതാണ്. 517 പിപിഐ പിക്സൽ ഡെൻസിറ്റിയും ഡിസിഐ-പി3 കളർ പ്രൊഫൈലുകൾക്കും ഇതിലുണ്ട്.

ഗെയിമിങിനും മൾട്ടിടാസ്കിങിനും മികച്ച പെർഫോമൻസ്

ഗെയിമിങിനും മൾട്ടിടാസ്കിങിനും മികച്ച പെർഫോമൻസ്

ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്‌സെറ്റിൽ വലിയ ആപ്പുകൾ ഉപയോഗിച്ച് മൾട്ടി ടാസ്കിങ് ചെയ്യുമ്പോൾ പോലും യാതൊരു വിധ കുഴപ്പവും അനുഭവപ്പെടുന്നില്ല. ബിജിഎംഐ, അപെക്സ് ലെജന്റ്സ്, സിഒഡി മൊബൈൽ എന്നിവ പോലുള്ള ഗെയിമുകൾ എളുപ്പത്തിൽ കളിക്കാൻ ഈ ഫോണിലൂടെ സാധിക്കുന്നു. 12 ജിബി LPDDR 5 റാമുള്ളതിനാൽ മൾട്ടിടാസ്കിങും തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യാം. 256 ജിബി UFS 3.1 സ്റ്റോറേജാണ് ഈ ഡിവൈസിലുള്ളത്.

നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺനോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ

മികച്ച ഓഡിയോയും കണക്റ്റിവിറ്റിയും

മികച്ച ഓഡിയോയും കണക്റ്റിവിറ്റിയും

വിവോ എക്സ്80 പ്രോയുടെ സ്റ്റീരിയോ സ്പീക്കറുകൾ ഉച്ചത്തിലുള്ളതും മികച്ചതുമായ ഓഡിയോ നൽകുന്നു. ഹെഡ്‌ഫോണുകൾ കയ്യിലില്ലെങ്കിലും നിങ്ങൾക്ക് വീഡിയോകളും ഗെയിമുകളും ആസ്വദിക്കാം. ഡ്യുവൽ സ്പീക്കറുകൾ വഴിയുള്ള ഓഡിയോ ശാന്തവും ക്ലീനുമാണ്. കണക്റ്റിവിറ്റിക്കായി ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.2, എൻഎഫ്സി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 5ജി ബാൻഡുകളുടെ ഒരു സീരീസ്(n1/n2/n3/n5/n7/n8/n12/n20/ n28 എന്നിവയുണ്ട്.

സോഫ്റ്റ്‌വെയറിൽ പ്രശ്നങ്ങൾ?

സോഫ്റ്റ്‌വെയറിൽ പ്രശ്നങ്ങൾ?

വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് 12ലാണ് പ്രവർത്തിക്കുന്നത്. ഇത് ഉപയോഗിക്കാൻ അത്ര രസകരമല്ല. ആദ്യം സുഗമവും മികച്ചതുമാണ് എന്ന് തോന്നുമെങ്കിലും എല്ലാ ദിവസവും ഇത് ഉപയോഗിക്കാൻ തുടങ്ങിയാൽ, നിരവധി പ്രവർത്തനപരമായ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടും. ആപ്പ് ഡ്രോയറിലെ സെർച്ച് ബാർ പോലുള്ള ഒരു ഫീച്ചർ മുകളിൽ കൊടുത്തിരിക്കുന്നത് ഉയരമുള്ള ഡിസ്‌പ്ലേയുള്ള ഡിവൈസിൽ ഉപയോഗിക്കുമ്പോൾ പ്രശ്നം തന്നെയാണ്. ഡാർക്ക് മോഡ് പൊരുത്തമില്ലാത്തതും ചിലപ്പോൾ സ്‌ക്രീനുകളോ ടെക്‌സ്‌റ്റുകളോ ഇരുണ്ടതാക്കുകയും ചെയ്യുന്നു. പ്രീ-ലോഡ് ചെയ്ത ആപ്പുകളുടെ എണ്ണം ഈ വില വിഭാത്തിലെ ഫോണുകളെ വച്ച് നോക്കിയാൽ കൂടുതലാണ്.

ബാറ്ററി ലൈഫ് മികച്ചതാകാമായിരുന്നു

ബാറ്ററി ലൈഫ് മികച്ചതാകാമായിരുന്നു

വിവോ എക്സ് 80 പ്രോയ്ക്ക് അതിന്റെ മുൻഗാമിയേക്കാൾ വലിയ ബാറ്ററിയുണ്ട്. എന്നാൽ ഉപയോഗിക്കുമ്പോൾ വലിയ മെച്ചം കാണുന്നില്ല. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 കൂടുതൽ പവർ-ഹാൻറി ചിപ്‌സെറ്റ് ആയതിനാൽ ഈ ഡിവൈസിന് ഒരു ദിവസം മാത്രം കഷ്ടിച്ച് ബാക്ക് അപ്പ് നൽകാനേ സാധിക്കുന്നുള്ളു. മിതമായി ഫോൺ ഉപയോഗിച്ചാൽ ഒന്നര ദിവസം നിലനിൽക്കും. എന്നാൽ അതിൽ കൂടുതൽ ബാക്ക് അപ്പ് നൽകില്ല. വയർഡ് 80W ഫാസ്റ്റ് ചാർജിങ് മികച്ചതാണ്. ഏകദേശം 40 മിനിറ്റിനുള്ളിൽ ബാറ്ററി മുഴുവനായി ചാർജ് ചെയ്യാം.

റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസുംറിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

ചൂടാകുന്ന പ്രശ്നങ്ങൾ

ചൂടാകുന്ന പ്രശ്നങ്ങൾ

സ്നാപ്ഡ്രാഗൺ 8 ജെൻ 1ന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾ ചൂടാകുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നിരുന്നാലും വിവോ എക്സ്80 പ്രോ കൂടുതൽ വേഗത്തിൽ ചൂടാകാൻ സാധ്യതയുണ്ട്. 27-ലെയർ കൂളിംഗ് മെക്കാനിസം പായ്ക്ക് ചെയ്തിട്ടുണ്ടെങ്കിലും, ഗ്രാഫിക്സ്-ഐ പ്രവർത്തിപ്പിക്കുമ്പോൾ ഡിവൈസ് വളരെ വേഗം ചൂടാകുന്നു.

ഈ സ്മാർട്ട്ഫോൺ വാങ്ങണോ

ഈ സ്മാർട്ട്ഫോൺ വാങ്ങണോ

80,000 രൂപ വില വിഭാഗത്തിൽ വിവോ എക്സ്80 പ്രോ മികച്ചൊരു ഫോണാണ്. നിങ്ങൾക്ക് ഫോട്ടോഗ്രാഫിയിൽ താല്പര്യമുണ്ട് എങ്കിൽ ഇതിലുള്ള ക്യാമറ സിസ്റ്റം നിങ്ങളെ തൃപ്തിപ്പെടുത്തും. മികച്ച ഡിസ്‌പ്ലേ, പ്രീമിയം, ഡ്യൂറബിൾ IP68-റേറ്റഡ് ഡിസൈൻ, സുഗമമായ ഓൾറൗണ്ട് പെർഫോമൻസ് എന്നിവയെല്ലാം ഈ ഡിവൈസിലുണ്ട്. എന്നാൽ ബോട്ട്വെയറിന്റെ കാര്യത്തിലും മറ്റും ധാരാളം പോരായ്മകളും ഈ ഡിവൈസിലുണ്ട്.

Best Mobiles in India

English summary
The Vivo X80 Pro is the Vivo's latest flagship smartphone to hit the market. Let's take a look at the detailed review of this smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X