വിപണി പിടിക്കാൻ കിടിലൻ ഫീച്ചറുകളുമായി വിവോ എക്സ്80 സീരീസ് ഇന്ത്യയിലെത്തി

|

വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന വിവോ എക്സ്80 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ എക്സ്80, വിവോ എക്സ്80 പ്രോ എന്നീ ഡിവൈസുകളാണ് ഈ സീരീസിൽ ഉള്ളത്. 54,999 രൂപ മുതൽ വില ആരംഭിക്കുന്ന പുതിയ ഫോണുകൾ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റ്, 120Hz ഡിസ്‌പ്ലേ, 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകളുമായിട്ടാണ് വരുന്നത്. വിവോ എക്സ് സീരീസിലെ മറ്റേതൊരു സ്മാർട്ട്ഫോണും പോലെ മികച്ച ഫോട്ടോഗ്രാഫിയും വീഡിയോ ഷൂട്ടിങും സാധ്യമാകുന്ന കിടിലൻ ക്യാമറകളും ഈ ഡിവൈസുകളിൽ ഉണ്ട്.

 

വിവോ എക്സ്80 സീരീസ്: വില

വിവോ എക്സ്80 സീരീസ്: വില

വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 79,999 രൂപയാണ് വില. വിവോ എക്സ്80 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 54,999 രൂപ വിലയുണ്ട്. ഡിവൈസിന്റെ 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 59,999 രൂപയാണ് വില. രണ്ട് സ്മാർട്ട്ഫോണുകളും മെയ് 25 മുതൽ വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിവോ എക്സ്80 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന നടക്കുന്നത്. ഫോണുകൾ പ്രീ ബുക്ക് ചെയ്യുന്നവർക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകളിൽ 7,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?

വിവോ എക്സ്80: സവിശേഷതകൾ
 

വിവോ എക്സ്80: സവിശേഷതകൾ

വിവോ എക്സ്80 സ്മാർട്ട്ഫോണിൽ 6.78-ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഡിസ്പ്ലെയുടെ മുകളിൽ നടുഭാഗത്ത് പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സാണ് വിവോ എക്സ്80യുടെ ഒഎസ്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ (ഒഐഎസ്) സപ്പോർട്ടുള്ള എഫ്/1.75 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ സോണി IMX866 ആർജിബിഡബ്ല്യു സെൻസറുള്ള ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പാണ് വിവോ എക്സ്80 സ്മാർട്ട്ഫോണിൽ ഉള്ളത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 12 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസറും ഈ ഡിവൈസിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 അപ്പർച്ചർ ഉള്ള 32 മെഗാപിക്സൽ ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ പിന്തള്ളി സോണി എക്സ്പീരിയ 1 IVകഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ പിന്തള്ളി സോണി എക്സ്പീരിയ 1 IV

4,500എംഎഎച്ച് ബാറ്ററി

4,500എംഎഎച്ച് ബാറ്ററിയുമായിട്ടാണ് പുതിയ വിവോ എക്സ്80 വരുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ബോക്സിൽ 80W വയർഡ് ചാർജർ നൽകുന്നു. സ്റ്റീരിയോ സ്പീക്കറുകൾ, മികച്ച രീതിയിൽ ഫോണിലെ ചൂട് പുറത്ത് വിടുന്നതിനുള്ള വിസി കൂളിംഗ് സിസ്റ്റം, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, വൺ എക്സ്-ആക്സിസ് ലീനർ മോട്ടോർ തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിൽ നൽകിയിട്ടുണ്ട്.

വിവോ എക്സ്80 പ്രോ: സവിശേഷതകൾ

വിവോ എക്സ്80 പ്രോ: സവിശേഷതകൾ

വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റാണ്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമാണ് ഫോണിലുള്ളത്. IP68 റേറ്റിങ് ബിൾഡാണ് ഡിവൈസിന്റേത്. അതുകൊണ്ട് തന്നെ വാട്ടർ റസിസ്റ്റൻസ് ആണ്. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി പ്രോ മോഡലിൽ എൽടിപിഒ ഡിസ്‌പ്ലേയാണ് ഉള്ളത്. അത് ഡിസ്പ്ലെയിൽ വരുന്ന കണ്ടന്റിനെ അടിസ്ഥാനമാക്കി 1Hz മുതൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യുന്നു. ഇത് ബാറ്ററി ലാഭിക്കാൻ സഹായിക്കും. 6.78 ഇഞ്ച് ക്യുഎച്ച്ഡി+ പാനലാണ് ഫോണിൽ നൽകിയിട്ടുള്ളത്. 1,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയിൽ ഉണ്ട്.

എക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാംഎക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാം

ക്വാഡ് ക്യാമറ സെറ്റപ്പ്

വിവോ എക്സ്80 പ്രോയുടെ പിൻഭാഗത്ത് 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. വിവോ എക്സ്80 ഫോട്ടോഗ്രാഫിക്കായി സോണി സെൻസർ ഉപയോഗിക്കുമ്പോൾ പ്രോ മോഡലിൽ സാംസങ് ഐസോസെൽ GNV പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ സോണി IMX598 അൾട്രാ വൈഡ് ആംഗിൾ സെൻസറും 12 മെഗാപിക്സൽ സോണി IMX663 ക്യാമറയും 5x ഒപ്റ്റിക്കൽ സൂമും 60x ഡിജിറ്റൽ സൂമും ഉള്ള 8 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറയുമായും ഈ ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയാണ് ഈ ഡിവൈസിലുള്ളത്.

ബാറ്ററി

വിവോ വി1 പ്ലസ് ഇമേജിങ് ചിപ്പും വിവോ എക്സ്80 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. അത് രാത്രിയും കുറഞ്ഞ വെളിച്ചമുള്ള അവസരത്തിലും മികച്ച ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്നു. 4,700mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതൊരു മുൻനിര ഫോണായതിനാൽ 50W വയർലെസ് ചാർജിങ് സപ്പോർട്ടും വിവോ നൽകിയിട്ടുണ്ട്. വിവോ എക്സ്80 സ്മാർട്ട്ഫോണിലുള്ള 80W വയർഡ് ചാർജിങ് സപ്പോർട്ട് തന്നെയാണ് വിവോ എക്സ്80 പ്രോയിലും നൽകിയിട്ടുള്ളത്. എൻഎഫ്‌സി, സ്റ്റീരിയോ സ്പീക്കറുകൾ, എക്സ്-ആക്സിസ് ലീനർ വൈബ്രേഷൻ മോട്ടോർ, വിസി ചേമ്പർ കൂളിങ് തുടങ്ങിയ സവിശേഷതകളും ഈ ഡിവൈസിൽ വിവോ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കോപ്പർ ബ്ലഷ് കളർ വേരിയന്റ് ഇന്ത്യയിലെത്തിസാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കോപ്പർ ബ്ലഷ് കളർ വേരിയന്റ് ഇന്ത്യയിലെത്തി

Best Mobiles in India

English summary
Vivo launched new Vivo X80 Series smartphones In India. Vivo X80 and Vivo X80 Pro devices are included in this series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X