Home
Mobile

വിവോയുടെ "ബ്രഹ്മാസ്ത്ര"; വിവോ എക്സ്90 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു | Vivo X90 Pro

വിവോയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. വിവോ എക്സ്90 സീരീസിലെ Vivo X90, Vivo X90 Pro സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. സീരീസിലെ ബേസ് മോഡലായ വിവോ എക്സ്90 സ്മാർട്ട്ഫോണിനെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. വിവോ എക്സ്90 പ്രോയെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

വിവോ എക്സ്90 സീരീസ് നേരത്തെ തന്നെ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. അന്ന് വിവോ എക്സ്90, വിവോ എക്സ്90 പ്രോ, വിവോ എക്സ്90 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് പുറത്തിറക്കിയത്. ഇതിൽ എക്സ്90 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല. വിവോ എക്സ്90 -യും വിവോ എക്സ്90 പ്രോയും മാത്രമാണ് രാജ്യത്ത് അവതരിപ്പിച്ചത്. വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണിന്റെ വില, ഫീച്ചറുകൾ എന്നിവ വിശദമായി പരിശോധിക്കാം.

വിവോ എക്സ്90 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിവോ എക്സ്90 പ്രോ വിലയും വേരിയന്റുകളും : എക്സ്90 സീരീസിലെ ഹൈ എൻഡ് മോഡലായ വിവോ എക്സ്90 പ്രോയ്ക്ക് ഒരൊറ്റ വേരിയന്റ് മാത്രമാണ് കമ്പനി നൽകുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 84,999 രൂപയുടെ പ്രൈസ് ടാഗും കമ്പനി നൽകിയിട്ടുണ്ട്. ലെജൻഡറി ബ്ലാക്ക് കളറിലെത്തുന്ന വിവോ എക്സ്90 പ്രോയുടെ റിയർ പാനലിൽ വീഗൻ ലെതർ ഫീനിഷും നൽകിയിരിക്കുന്നു.

വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോൺ ഫീച്ചറുകൾ : വിവോ എക്സ്90 പ്രോ സ്മാർട്ട്ഫോണും 6.78 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും 2800×1260 റെസല്യൂഷനും പ്രോ മോഡലിന്റെ ഡിസ്പ്ലെയിലും ലഭ്യമാണ്. 20:9 ആസ്പക്റ്റ് റേഷ്യോയുമുള്ള കപാസിറ്റീവ് ടച്ച് സ്ക്രീനിൽ സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ട്ഔട്ടും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്.

വിവോ എക്സ്90 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മീഡിയടെക്ക് ഡൈമൻസിറ്റി 9200 ചിപ്പ്സെറ്റ് തന്നെയാണ് സീരീസിലെ ഹൈ എൻഡ് മോഡലും പായ്ക്ക് ചെയ്യുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോൺ ഓഫർ ചെയ്യുന്നു. ഇമ്മോർട്ടാലിസ് ജി715 ജിപിയുവും വിവോ എക്സ്90 പ്രോയിലും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13.0 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 13 സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ക്യാമറ ഡിപ്പാർട്ട്മെന്റിൽ വിവോ എക്സ്90 -യെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളുമായാണ് എക്സ്90 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. ഡിവൈസിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഒഐഎസ് സപ്പോർട്ടുള്ള 50 എംപി സെയ്സ് 1 ഇഞ്ച് ഐഎംഎക്സ്989 പ്രൈമറി സെൻസർ, 50 എംപി ഐഎംഎക്സ്758 പോർട്രെയ്റ്റ് സെൻസർ, 12 എംപി അൾട്ര വൈഡ് ആംഗിൾ സെൻസർ എന്നിവയാണ് പായ്ക്ക് ചെയ്യുന്നത്. എക്സ്90 -യ്ക്ക് സമാനമായി 32 എംപിയുടെ ഫ്രണ്ട് ഫേസിങ് ക്യാമറയും ഫോണിലുണ്ട്.

വിവോ പ്രോ ഇമേജിങ് വി2 ചിപ്പ് എക്സ്90 പ്രോ മോഡലിലും നൽകിയിട്ടുണ്ട്. സെയ്സ് നാച്വറൽ കളർ 2.0, എക്സ്ട്രീം നൈറ്റ് വീഡിയോ, നൈറ്റ് സ്പോർട്സ് മോഡ്, ഹാൻഡ് ഹെൽഡ് ആസ്ട്രോ മോഡ് സെയ്സ് സിനി ഫ്ലെയർ പോർട്രെയ്റ്റ് എന്നിവയൊക്കെയാണ് ക്യാമറ ഡിപ്പാർട്ട്മെന്റിന്റെ എടുത്ത് പറയേണ്ട സവിശേഷതകൾ. ഫോട്ടോ പ്രൈവസി പ്രൊട്ടക്ഷൻ ഫീച്ചറും എക്സ്90 പ്രോയിലുണ്ട്.

4870 mAh ആണ് വിവോ എക്സ്90 പ്രോയുടെ ബാറ്ററി കപ്പാസിറ്റി. 120W ഡ്യുവൽ സെൽ ഫ്ലാഷ് ചാർജ് സപ്പോർട്ടിനൊപ്പം 50W വയർലെസ് ചാർജിങ് സപ്പോർട്ടും റിവേഴ്സ് വയർലെസ് ചാർജിങും ഫോണിലുണ്ട്. 5ജി സപ്പോർട്ട്, വൈഫൈ 6, വൈഫൈ 5, ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട്, എൻഎഫ്സി സപ്പോർട്ട്, ഐപി68 റേറ്റിങ് എന്നിവയും എക്സ്90 പ്രോ പായ്ക്ക് ചെയ്യുന്നു.

Best Mobiles in India

English summary
The Vivo X90 and Vivo X90 Pro were launched in India. Let's check out the price and features of the Vivo X90 Pro smartphone in detail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X