വിവോ വൈ12ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 10,990 രൂപ

|

വിവോ ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിലേക്ക് പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. വിവോ വൈ12ജി എന്ന ഡിവൈസാണ് കമ്പനി ഇവന്റുകളില്ലാതെ അവതരിപ്പിച്ചത്. കമ്പനി അതിന്റെ വെബ്‌സൈറ്റിൽ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിലം ആരംഭിച്ചിട്ടുണ്ട്. വിവോ വൈ12ജി സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററി, ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് തുടങ്ങിയ മികച്ച സവിശേഷതകൾ ഉണ്ട്.

 

വിവോ വൈ12ജി: വില

വിവോ വൈ12ജി: വില

വിവോ വൈ12ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ മോഡലിന് 10,990 രൂപയാണ് വില. ഡിവൈസിന്റെ മറ്റ് സ്റ്റോറേജ് വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യംല വ്യക്തമല്ല. ഈ ഡിവൈസ് രണ്ട് കളർ വേരിയന്റുകളിൽ ലഭ്യമാണ്. ഗ്ലേസിയർ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങൾ. ഈ സ്മാർട്ട്ഫോൺ ഇതിനകം തന്നെ കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

വിവോ വൈ12ജി: സവിശേഷതകൾ

വിവോ വൈ12ജി സ്മാർട്ട്ഫോണിൽ 6.51 ഇഞ്ച് ഹാലോ ഫുൾവ്യൂ ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയുടെ മുകളിൽ മധ്യഭാഗത്തായി സെൽഫി ക്യാമറ സ്ഥാപിക്കാൻ ഒരു ടിയർ ഡ്രോപ്പ് സ്റ്റൈൽ നോച്ചും നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിൽ 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും വിവോ നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ കഴിയും.

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ: വമ്പിച്ച ഓഫറിൽ വാങ്ങാവുന്ന മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകൾആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ: വമ്പിച്ച ഓഫറിൽ വാങ്ങാവുന്ന മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ

ക്യാമറ
 

രണ്ട് പിൻക്യാമറകളാണ് വിവോ വൈ12ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 13 എംപി പ്രൈമറി ലെൻസും 2 എംപി ഡെപ്ത് സെൻസറുമാണ് ഈ ക്യാമറകൾ. ഈ ഡ്യുവൽ ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൽഫി സെൻസറാണ് നൽകിയിട്ടുള്ളത്. ഈ വില വിഭാഗത്തിൽ ക്വാഡ് ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണുകൾ പോലും ലഭ്യമാകുന്ന അവസരത്തിൽ ഈ ഡിവൈസ് രണ്ട് ക്യാമറകളുമായി വരുന്നു എന്നത് ഒരു പോരായ്മ തന്നെയാണ്.

5,000 എംഎഎച്ച് ബാറ്ററി

വിവോ വൈ12ജി സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 10W സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ടാണ് ഇതിൽ നൽകിയിട്ടുള്ളത്. 4ജി സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസിൽ കൂടുതൽ സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. സ്മാർട്ട്‌ഫോൺ ഫെയ്‌സ് അൺലോക്ക് സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സ്റ്റാൻഡേർഡ് കണക്ടിവിറ്റി ഓപ്ഷനുകൾ എല്ലാം ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഇന്ത്യൻ വിപണി

വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വലിയ വിജയം കാണാൻ സാധ്യതയില്ല. ഈ വില വിഭാഗത്തിൽ ഇതിനെക്കാൾ മികച്ച സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. അതുകൊണ്ട് തന്നെ 10,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലേക്ക് ഈ ഡിവൈസിനെ മാറ്റാതെ വിവോയ്ക്ക് മറ്റ് ഓപ്ഷനുകൾ ഇല്ല. റെഡ്മി, റിയൽമി തുടങ്ങിയ ചൈനീസ് കമ്പനികൾ വിവോ വൈ12ജി സ്മാർട്ട്ഫോണിനറെ അതേ വിലയിൽ നൽകുന്ന സ്മാർട്ട്ഫോണുകൾ സവിശേഷതകളുടെ കാര്യത്തിൽ ഈ ഡിവൈസിനെ വളരെ പിന്നിലാക്കുന്നവയാണ്.

റിയൽമി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്റിയൽമി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്

Most Read Articles
Best Mobiles in India

English summary
Vivo has launched a new smartphone for its budget smartphone segment in India . The company introduced the Vivo Y12G device. The device is priced at Rs 10,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X