വിവോ Y12s സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾ
വിവോ Y12s സ്മാർട്ട്ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഹോങ്കോങിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. ഹോങ്ക്കോങ് ഡോളർ 1,098 ആണ് ഈ ഡിവൈസിന്റെ വില. ഇന്ത്യൻ വിപണിയിൽ ഇത് ഏകദേശം 10,555 രൂപയോളം വരും. ഫാന്റം ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് വിവോ വൈ12എസ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, ഹോങ്കോംങ്, വിയറ്റ്നാം ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികളിൽ ഫോൺ ലഭ്യമാണ്.

വിവോ Y12s: സവിശേഷതകൾ
6.51 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് വിവോ Y12s സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720 x 1600 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ പി35 ചിപ്‌സെറ്റാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ ഡിവൈസിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 3 ജിബി റാമും 32 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണ് ഈ സ്മാർട്ട്ഫോണിലുള്ളത്.

ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസ് 11ലാണ് വിവോ Y12s സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ പിന്നിൽ എഫ് / 1.8 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ക്യാമറയുമുള്ള ക്യാമറ സെറ്റപ്പാണ് ഉള്ളത്.

വിവോ Y12s സ്മാർട്ട്ഫോണിന്റെ പിന്നിലെ ക്യാമറ സെറ്റപ്പ് വെർട്ടിക്കലായാണ് സെറ്റ് ചെയ്തിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റ മുൻവശത്ത് 8 എംപി ക്യാമറ നൽകിയിട്ടുണ്ട്. ഡിവൈസിന്റെ വലത് വശത്ത് ഫിംഗർപ്രിന്റ് സെൻസറും വിവോ നൽകിയിട്ടുണ്ട്. ഫെയ്‌സ് അൺലോക്ക് ഫീച്ചറും ഡിവൈസിലുണ്ട്.

വിവോ Y12s സ്മാർട്ട്ഫോൺ 164.41 x 76.32 x 7.41 എംഎം എന്ന അളവിലാണ് ഉള്ളത്. 191 ഗ്രാം ഭാരവും ഡിവൈസിന് ഉണ്ട്. വിവോ Y12s സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ സിം സപ്പോർട്ട് വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. 10,000 രൂപ വില വിഭാഗത്തിൽ വരുന്ന ഡിവൈസ് എന്ന നിലയിൽ ഡിവൈസിലുള്ള സവിശേഷതകൾ മികച്ചത് തന്നെയാണ്.

വിവോ Y12s ഇന്ത്യയിൽ
ഇന്ത്യയിൽ വിവോ Y12s സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. വിവോ Y12s ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് ബജറ്റ് സ്മാർട്ട്ഫോൺ ആയിട്ടായിരിക്കും. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ ഡിവൈസിന്റെ സവിശേഷതകൾ മാറാൻ സാധ്യതയുണ്ട്. വിവോയുടെ വൈ51 (2020) സ്മാർട്ട്ഫോണിന് ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഈ ഡിവൈസ് വൈകാതെ ഇന്ത്യൻ വിപണിയിലെത്തും.


Click it and Unblock the Notifications