പുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു

|

രണ്ട് മാസം മുമ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു. വിവോയുടെ ഈ ബജറ്റ് സ്മാർട്ട്ഫോണിന് 500 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. മീഡിയടെക് ചിപ്‌സെറ്റും വിലയ്ക്ക് യോജിച്ച സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ വില നിലവാരത്തിൽ മികച്ച ഫീച്ചറുകൾ നൽകുന്ന ഫോണുകൾ മറ്റ് ബ്രാന്റുകളുടേതായി വിപണിയിൽ ഉള്ളതിനാലാവണം വിവോ വില കുറച്ചിരിക്കുന്നത്.

വിവോ വൈ15എസ്

വിവോ വൈ15എസ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത് 10,990 രൂപ വിലയുമായിട്ടാണ്. ഇപ്പോൾ ഈ ഡിവൈസിന് 500 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ സ്മാർട്ട്ഫോൺ 10,490 രൂപയ്ക്ക് സ്വന്തമാക്കാം. വേവ് ഗ്രീൻ, മിസ്റ്റിക് ബ്ലൂ എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാണ്. ഓപ്പോ, റെഡ്മി, റിയൽമി തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ബജറ്റ് വിഭാഗത്തിൽ മികച്ച ഫീച്ചറുകൾ നൽകുന്ന അവസരത്തിലാണ് വളരെ ബേസിക്കായി ഫീച്ചറുകളോടെ ഈ ഡിവൈസ് അവതരിപ്പിച്ചത്. വില കുറച്ചതോടെ ഫോണിന്റെ വിൽപ്പന വർധിക്കുമെന്ന പ്രതീക്ഷയിലാണ് വിവോ.

കിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തികിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തി

വിവോ വൈ15എസ്: സവിശേഷതകൾ

വിവോ വൈ15എസ്: സവിശേഷതകൾ

വിവോ വൈ15എസ് സ്മാർട്ട്ഫോണിൽ 720×1600 പിക്‌സൽ എച്ച്ഡി+ റെസല്യൂഷനുള്ള 6.51 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റാണ് ഉള്ളത്. ഇതൊരു ഐപിഎസ് എൽസിഡി സ്‌ക്രീനാണ്. ഡിസ്പ്ലെയുടെ താഴത്തെ ഭാഗത്ത് അല്പം കട്ടിയുള്ള ബെസലാണ് ഉള്ളത്. ബാക്കി എല്ലാ ഭാഗങ്ങളിലും നേർത്ത ബെസലുകളാണുള്ളത്. ഡിസൈനിൽ വളരെ ആകർഷകമാണ് ഈ ഡിവൈസ്. ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറകൾ

രണ്ട് പിൻക്യാമറകളുമായിട്ടാണ് വിവോ വൈ15എസ് സ്മാർട്ട്ഫോൺ വരുന്നത്. 13എംപി പ്രൈമറി സെൻസറിനൊപ്പം ഈ ഡ്യൂവൽ ക്യാമറ സെറ്റപ്പിൽ ഉള്ളത് 2എംപി മാക്രോ ക്യാമറയാണ്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും വിവോ നൽകിയിട്ടുണ്ട്. ക്യാമറ സെറ്റപ്പിന്റെ കാര്യത്തിൽ ബജറ്റ് ഫോൺ എന്ന നിലയിൽ കുറ്റപ്പെടുത്താവുന്ന ഡിവൈസ് അല്ല ഇത്. എന്നാൽ ഈ ക്യാമറ സെറ്റപ്പിൽ നിന്നും വലുതായി ഒന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്. ഇതേ വില നിലവാരത്തിൽ മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് ലഭ്യമാണ്.

ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചുഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചു

റാം, സ്റ്റോറേജ്

വിവോ വൈ15എസ് സ്മാർട്ട്ഫോണിൽ 3 ജിബി വരെ റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. മീഡിയടെക് ഹീലിയോ പി35 എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകളിൽ മാത്രമേ ഇന്ന് മിക്കവാറും 3 ജിബി റാമും 32 ജിബി സ്റ്റോറേജും കാണാറുള്ളു. എന്നാൽ വിവോ ഈ ഡിവൈസിൽ ഇത്തരമൊരു റാം സ്റ്റോറേജ് കോൺഫിഗറേഷൻ നൽകിയത് ഉപയോക്താക്കളെ ആകർഷിക്കില്ലെന്ന് ഉറപ്പാണ്. സ്റ്റാൻഡേർഡ് 10W ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

സ്മാർട്ട്ഫോണുകൾ

ഈ വില വിഭാഗത്തിൽ നിങ്ങൾക്ക് മറ്റ് ഒന്നിലധികം മികച്ച സ്മാർട്ട്ഫോണുകൾ ലഭിക്കുമെന്ന് ഉറപ്പാണ്. ശക്തമായ ഡിവൈസുകൾ 10000 രൂപ വിലയിൽ ലഭ്യവുമാണ്. അതുകൊണ്ട് തന്നെ വിവോ 500 രൂപ കുറച്ചതിനാൽ ഈ ഡിവൈസ് വലിയ ജനപ്രിതി നേടുമെന്ന് പറയാനാകില്ല. മാന്യമായ പെർഫോമൻസിൽ വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ഇത്. ഇതിലുള്ള ചിപ്‌സെറ്റ് മിതമായ ഉപയോഗങ്ങൾക്ക് യോജിച്ചതാണ്. വാട്സ്ആപ്പും മറ്റ് ചെറിയ ആപ്പുകളും സുഗമമായി പ്രവർത്തിപ്പിക്കുന്നത് പോലുള്ള അടിസ്ഥാന കാര്യങ്ങൾ ചെയ്യാൻ ഫോണിന് സാധിക്കും.

40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
The Vivo Y15s, which was launched in India two months ago, got price cut. The company has slashed the price of Vivo's budget smartphone by Rs 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X