വിവോയുടെ പുതിയ വജ്രായുധം എത്തി; 19,999 രൂപയ്ക്ക് വിവോ വൈ200ഇ വാങ്ങാം, 50 എംപിയുടെ കിടിലം ക്യാമറയും
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ വിവോ വൈ 200 ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒരു മിഡ് ബഡ്ജറ്റ് റേഞ്ചിൽ ആണ് വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫോണിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
19,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. വിലയ്ക്ക് അനുസരിച്ച് മികച്ച ഫീച്ചറുകളും ഈ ഫോണിനായി തയ്യാറാക്കാൻ വിവോ ശ്രമിച്ചിട്ടുണ്ട്. വിവോ വൈ 200 ഇയ്ക്കായി കമ്പനി തയ്യാറാക്കിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് E4 AMOLED സ്‌ക്രീൻ ആണ് ഈ ഫോണിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. ഈ സ്ക്രീനിന് 120 Hz പുതുക്കൽ നിരക്കും അവകാശപ്പെടാനുണ്ട്.

ഡിസ്പ്ലേയുടെ മുകളിൽ തന്നെ ഒരു നോച്ചും വിവോ ഈ ഫോണിനായി നൽകിയിട്ടുണ്ട്. ഈ നോച്ചിൽ ആണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. 16 എംപിയാണ് ഈ ക്യാമറയുടെ കരുത്ത്. മികച്ച രീതിയിൽ തന്നെ വീഡിയോ കോളുകളും സെൽഫി ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കാൻ ഈ ക്യാമറ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14ന്റെ Funtouch OS 14-ൽ ആണ് വിവോ വൈ 200 ഇ പ്രവർത്തിക്കുന്നത്.
സ്നാപ്ഡ്രാഗൺ 4 Gen 4 SoC ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ ഫോൺ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ രണ്ട് ക്യാമറകളാണ് ഫോണിന്റെ പിൻവശത്തായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിൽ പ്രൈമറി ക്യാമറ 50 എംപിയാണ്. OIS പിന്തുണയും ഈ ക്യാമറയ്ക്കായി വിവോ ഒരുക്കിയിരിക്കുന്നു.

2 എംപിയുടെ ഡെപ്ത് സെൻസർ ആണ് മറ്റൊരു ക്യാമറ. ഈ ക്യാമറകൾക്ക് ഒപ്പം തന്നെ ഒരു എൽഇഡി ഫ്ലാഷ്ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോണിന്റെ വാട്ടർ, ഡെസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IP54 ആണ്. കൂടാതെ 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 mAh ബാറ്ററിയും ഈ ഫോണിനൊപ്പം വിവോ പായ്ക്ക് ചെയ്യുന്നുണ്ട്. വെറും 15 മിനിറ്റിനുളിൽ തന്നെ ബാറ്ററിയിൽ 32 ശതമാനം വരെ ചാർജ് കയറും എന്നാണ് വിവോ അവകാശപ്പെടുന്നത്.
ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയാണ് വില. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആകട്ടെ 20,999 രൂപയാണ് വില വരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് 1 ടിബി വരെ ഉയർത്താൻ സാധിക്കുന്നതാണ്. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറും കമ്പനി ഈ ഫോണിൽ നൽകിയിട്ടുണ്ട്.
5G SA/NSA (n1/n3/n5/n8/n28B/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, USB Type-C എന്നിവയാണ് വിവോ വൈ 200 ഇയുടെ കണക്ടിവിറ്റി ഓപ്ഷനുകൾ. നിലവിൽ ഫോണിന്റെ പ്രീ ഓർഡർ ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ നിന്നും വിവോ.കോമിൽ നിന്നും ഈ ഫോൺ പ്രീ ഓർഡർ ചെയ്യാൻ സാധിക്കുന്നതാണ്.
ഫെബ്രുവരി 22 മുതൽ 29 വരെ ഈ ഫോൺ ഓർഡർ ചെയ്യുന്നവർക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും. എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് ഈ ഫോൺ ഓർഡർ ചെയ്താൽ ആണ് ഈ ഓഫർ സ്വന്തമാക്കാൻ സാധിക്കു എന്ന് വിവോ വെളിപ്പെടുത്തുന്നു. ബ്ലാക്ക്, സാഫ്രോൺ എന്നീ രണ്ട് നിറങ്ങളിൽ ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുക.


Click it and Unblock the Notifications








