വിവോ വൈ21, വിവോ വൈ21ഇ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വില കുറച്ചു

|

വിവോ വൈ21, വിവോ വൈ21ഇ എന്നീ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വില കുറച്ചു. 500 രൂപ വീതമാണ് ഈ ഡിവൈസുകൾക്ക് കുറച്ചിരിക്കുന്നത്. രണ്ട് വിവോ ഫോണുകളും ഡ്യുവൽ റിയർ ക്യാമറകളും വാട്ടർഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചും ഉൾപ്പെടെയുള്ള മികച്ച സവിശേഷതകളോടെയാണ് വരുന്നത്. വിവോ വൈ21 കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസ് രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. വിവോ വൈ21ഇ ഇക്കഴിഞ്ഞ ജനുവരിയിൽ രാജ്യത്ത് ലോഞ്ച് ചെയ്തു. ഇത് ഒരൊറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. ഈ ഡിവൈസുകളുടെ പുതുക്കിയ വില നോക്കാം.

 

വിവോ വൈ21, വിവോ വൈ21ഇ: വില

വിവോ വൈ21, വിവോ വൈ21ഇ: വില

വിവോ വൈ21 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13999 രൂപയായിരുന്നു വില. ഇനി മുതൽ ഈ ഡിവൈസ് 13,499യ്ക്ക് ലഭ്യമാകും. ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ വിലയിൽ മാറ്റമൊന്നും ഇല്ല. ഈ വേരിയന്റിന് 15,490 രൂപയാണ് വില. വിവോ വൈ21ഇ സ്മാർട്ട്ഫോണിന് ലോഞ്ച് ചെയ്തപ്പോൾ 12999 രൂപയായിരുന്നു വില. ഇപ്പോൾ 500 രൂപ കിഴിവ് ലഭിക്കുന്നതോടെ ഡിവൈസിന്റെ വില 12,499 രൂപയായി കുറയുന്നു.

വിലക്കുറവ്
 

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിലർ മഹേഷ് ടെലികോമിന്റെ മനീഷ് ഖത്രിയാണ് ട്വിറ്ററിലൂടെ വിവോ വൈ21, വിവോ വൈ21ഇ എന്നീ ഡിവൈസുകൾക്ക് വില കുറച്ച വിവരം വെളിപ്പെടുത്തിയത്. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ ഇന്ത്യ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ സ്‌റ്റോറുകളിൽ ഈ വിലക്കുറവ് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ഔദ്യോഗികമായ വിലക്കുറവ് ആണോ എന്ന കാര്യവും വ്യക്തമല്ല.

ഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാംഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാം

വിവോ വൈ21: സവിശേഷതകൾ

വിവോ വൈ21: സവിശേഷതകൾ

വിവോ വൈ21 സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോ ഉള്ള 6.51 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സലുകൾ) ഡിസ്പ്ലേയാണ് ഉള്ളത്. 4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ പി35 എസ്ഒസിയാണ്. ഇതൊരു എൻട്രിലെവൽ പ്രോസസറാണ്. ഡ്യൂവൽ സിം സപ്പോർട്ടുള്ള ഡിവൈസിലെ ഒഎസ് ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1 ആണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഡിവൈസിൽ അധകം സ്റ്റോറേജ് വേണ്ട ആളുകൾക്കായി സ്റ്റോറേജ് എക്സപാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

രണ്ട് പിൻ ക്യാമറകൾ

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് വിവോ വൈ21 സ്മാർട്ട്ഫോൺ വരുന്നത്. എഫ്/2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ഡിവൈസിലുള്ളത്. എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറാണ് ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിലെ രണ്ടാമത്തെ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ വൈ21 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഉള്ളത് എഫ്/2.0 ലെൻസാണ്.

കണക്റ്റിവിറ്റി

വിവോ വൈ21 സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയുൾപ്പെടെയുള്ള ബേസിക്ക് കണക്റ്റിവിറ്റി ഓപ്ഷനുകൾ കമ്പനി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഈ ഡിവൈസിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് വിവോ വൈ21 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാംഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

വിവോ വൈ21ഇ: സവിശേഷതകൾ

വിവോ വൈ21ഇ: സവിശേഷതകൾ

വിവോ വൈ21 സ്മാർട്ട്ഫോണിലുള്ള അതേ 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് വിവോ വൈ21ഇ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിവസിൽ 3 ജിബി റാമാണ് ഉള്ളത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഈ ഡിവൈസിലുള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഈ ഡിവൈസിലെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും വിവോ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഡ്യുവൽ റിയർ ക്യാമറ

വിവോ വൈ21 സ്മാർട്ട്ഫോണിന് സമാനമായ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും വിവോ വൈ21ഇ ഫോണിലുണ്ട്. കൂടാതെ 13-മെഗാപിക്സൽ പ്രൈമറി സെൻസറും 2-മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉണ്ട്. എഫ്/2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമാണ് പിൻഭാഗത്ത് ഉള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ്/1.8 ലെൻസും നൽകിയിട്ടുണ്ട്.

ബാറ്ററി

ഡ്യുവൽ സിം സപ്പോർട്ടുള്ള വിവോ വൈ21ഇ സ്മാർട്ട്ഫോണിൽ വിവോ വൈ21ന് സമാനമായി 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയുൾപ്പെടെയുള്ള ബേസിക്ക് കണക്റ്റിവിറ്റി ഓപ്ഷനുകൾ കമ്പനി നൽകിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ട്. 5,000mAh ബാറ്ററിയാണ് വിവോ വൈ21ഇ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 11 2,250 രൂപ കിഴിവിൽ വാങ്ങാം, വിലക്കിഴിവ് ആമസോണിൽ മാത്രംറെഡ്മി നോട്ട് 11 2,250 രൂപ കിഴിവിൽ വാങ്ങാം, വിലക്കിഴിവ് ആമസോണിൽ മാത്രം

ഈ സ്മാർട്ട്ഫോണുകൾ വാങ്ങണോ

ഈ സ്മാർട്ട്ഫോണുകൾ വാങ്ങണോ

വിവോ വൈ21, വിവോ വൈ21ഇ എന്നീ സ്മാർട്ട്ഫോണുകളുടെ സവിശേഷത നോക്കിയാൽ അത്ര മികച്ചതാണ് എന്ന് പറയാനാകില്ല. ഇത്തരം ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് എൻട്രിലെവൽ എന്ന് വിളിക്കാവുന്ന 10000 രൂപയിൽ താഴെ വിലയിൽ പോലും ലഭ്യമാണ്. അതുകൊണ്ട് തന്നെ പുതുക്കിയ വിലയിലും വിവോ വൈ21, വിവോ വൈ21ഇ സ്മാർട്ട്ഫോണുകൾ മികച്ച ഡീലാണ് എന്ന് പറയാനാകില്ല.

Best Mobiles in India

English summary
Vivo Y21 and Vivo Y21e smartphones get price cut in Indian market. These two budget smartphones gets Rs 500 price cut.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X