വിവോ വൈ30 6 ജിബി റാം വേരിയൻറ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 14,990 രൂപ
വിവോ വൈ30 സ്മാർട്ട്ഫോണിന്റെ പുതിയ 6 ജിബി റാം വേരിയൻറ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിൽ റാം കപ്പാസിറ്റി ഒഴികെ 4 ജിബി റാം വേരിയന്റിനിൽ ഉള്ള അതേ സവിശേഷതകളാണ് ഉള്ളത്. പഴയ മോഡലിനെപ്പോലെ ഡാസിൽ ബ്ലൂ, എമറാൾഡ് ബ്ലാക്ക് ഷേഡുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഇന്ത്യയിൽ 6ജിബി റാമുള്ള പുതിയ മോഡലിന് 14,990 രൂപയാണ് വില. രാജ്യത്തുടനീളമുള്ള ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ഈ ഡിവൈസ് ലഭ്യമാകും.

വിവോ വൈ30 സ്മാർട്ട്ഫോൺ കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഇതുവരെ ഡിവൈസ് ലഭ്യമായിരുന്നത്. ഈ വേരയന്റിന് ലോഞ്ച് ചെയ്തപ്പോൾ വില 14,999 രൂപയായിരുന്നു. ഒക്ടോബറിൽ ഈ ഡിവൈസിന് വില കുറച്ചു. ഇപ്പോൾ 4ജിബി റാമുള്ള വൈ30 സ്മാർട്ട്ഫോൺ 13,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 6ജിബി റാമുള്ള പുതിയ വേരിയന്റിനാവട്ടെ വെറും 14,990 രൂപ മാത്രമാണ് ഉള്ളത്.

വിവോ വൈ30 സവിശേഷതകൾ
1560 x 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.47 ഇഞ്ച് അൾട്രാ ഒഎച്ച്ഡി + ഡിസ്‌പ്ലേയാണ് വിവോ വൈ30 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയിൽ സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ട് ഔട്ടും നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ പി 35 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ഐഎംജി പവർവിആർ ജിഇ 8320 ജിപിയുവും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും വിവോ നൽകിയിട്ടുണ്ട്. സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി സ്ലോട്ട് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

വിവോ വൈ30 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് പ്രവർത്തിക്കുന്നത്. 5,000 mAh ബാറ്ററി യൂണിറ്റാണ് ഫോണിലുള്ളത്. ഡിവൈസിന്റെ പിന്നിൽ നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 13 എംപി സെൻസറാണ്. ഇതിനൊപ്പം 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ മറ്റൊരു 2 എംപി സെൻസർ എന്നിവയും വിവോ നൽകിയിട്ടുണ്ട്. ഇത് ഈ വില വിഭാഗത്തിലെ മികച്ച പിൻ ക്യാമറ സെറ്റപ്പാണ്.

വിവോ വൈ30യിൽ 8 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡിവൈസിൽ ഡ്യൂവൽ 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്+ ഗ്ലോനാസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. വിവോ വൈ30 സ്മാർട്ട്ഫോണിന് 197 ഗ്രാം ഭാരമാണ് ഉള്ളത്. 6ജിബി റാമിൽ എത്തിയപ്പോഴും ഡിവൈസിന്റെ സവിശേഷതകളിൽ വിവോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








