ക്വാഡ് ക്യാമറ സെറ്റപ്പുമായി വിവോ Y30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി: വിലയും സവിശേഷതകളും
മുൻനിര സ്മാർട്ട്ഫോൺ ബ്രാന്റുകളിലൊന്നായ വിവോ താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന 'വൈ' സീരീസ് സ്മാർട്ട്ഫോൺ സീരിസിൽ പുതിയൊരു ഡിവൈസ് കൂടി പുറത്തിറക്കി. ഈ സീരിസിൽ വിവോ Y50ക്ക് ശേഷം പുറത്തിറക്കിയിരിക്കുന്ന വിവോ Y30 സ്മാർട്ട്ഫോൺ കമ്പനിയുടെ മറ്റൊരു മിഡ് റേഞ്ച് പ്രൊഡക്ടാണ്. എച്ച്ഡി + റെസല്യൂഷനുള്ള പഞ്ച്-ഹോൾ ഡിസ്‌പ്ലെ, ക്വാഡ്-റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

വിവോ Y30: സവിശേഷതകൾ
6.47 ഇഞ്ച് വലുപ്പമുള്ള എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് ഉപയോഗിച്ചാണ് വിവോ Y30 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 720 x 1560 പിക്സൽസ് എച്ച്ഡി + റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് 19: 5: 9 ആസ്പാക്ട് റേഷിയോവും ഉണ്ട്. ഡിസ്പ്ലെയുടെ മുകളിൽ ഇടത് കോണിലായി പഞ്ച്-ഹോളും നൽകിയിട്ടുണ്ട്. ഈ പഞ്ച്ഹോളിൽ 8 എംപി സെൽഫി ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവോ Y30 സ്മാർട്ട്ഫോണിൽ എഫ് / 2.2 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി സെൻസർ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. വൈഡ് ആംഗിൾ ഷോട്ടുകൾക്കായി എഫ് / 2.2 അപ്പർച്ചർ ഉള്ള 8 എംപി സെൻസർ, മാക്രോ ഷോട്ടുകൾക്ക് 2 എംപി സെൻസർ, ഡെപ്ത് ഇഫക്റ്റിനായി മറ്റൊരു 2 എംപി സെൻസർ എന്നിവയാണ് ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. എല്ലാ വിധത്തിലുമുള്ള ഫോട്ടോകളും എടുക്കാൻ ഈ ക്യാമറ സെറ്റപ്പിലൂടെ സാധിക്കും.

ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 35 എൻട്രി ലെവൽ പ്രോസസറാണ് വിവോ Y30 സ്മാർട്ട്ഫോണിന്റെ കരുത്ത്. ഈ ഡിവൈസ് 4 ജിബി റാം 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള ഒറ്റ വേരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിലുണ്ട്. കസ്റ്റം ഫൺ ടച്ച് ഒ.എസ് ഉപയോഗിച്ച് ലേയേർഡ് ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ് 10 OS ആണ് ഡിവൈസിന്റെ സോഫ്റ്റ്വെയർ.

ബയോമെട്രിക് ഓതന്റിക്കേഷനായി ഡിവൈസിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി മൈക്രോ യുഎസ്ബി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും വിവോ Y30 സ്മാർട്ട്ഫോണിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്. ഇത് മികച്ച ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ്. ഡിവൈസിൽ ടൈപ്പ് സി പോർട്ട് അല്ല നൽകിയിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധയിൽപ്പെടുന്നുണ്ട്.

വിവോ Y30: വില
വിവോ Y30 സ്മാർട്ട്ഫോൺ 14,990 രൂപയ്ക്കാണ് ഇന്ത്യയിൽ ലഭ്യമാവുക. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. നിലവിൽ ഈ ഡിവൈസ് ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാകുന്നുള്ളു. ഇന്ന് രാത്രി 8 മണിക്ക് ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്ക്കെത്തും. ഡാസിൽ ബ്ലൂ, എമറാൾഡ് ബ്ലാക്ക് ഷെയ്ഡുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാണ്. എടുത്തു പറയേണ്ട കാര്യം ഈ ഡിവൈസിന്റെ ഡിസൈനാണ്. ആകർഷമായ ഡിസൈനാണ് ഡിവൈസിന് കമ്പനി നൽകിയിട്ടുള്ളത്.

സവിശേഷതകൾ പരിശോധിച്ചാൽ വിവോ Y30 ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണിന് സമാനമായിട്ടാണ് തോന്നുന്നത്. നേരത്തെ സൂചിപ്പിച്ചതു പോലെ ചാർജ് ചെയ്യുന്നതിന് ഇപ്പോഴും പഴയ മൈക്രോ യുഎസ്ബി പോർട്ടാണ് നൽകിയിട്ടുള്ളത്. എച്ച്ഡി+ റെസലൂഷൻ നൽകുന്ന ഡിസ്പ്ലെ നല്ല സവിശേഷത തന്നെയാണ് എങ്കിലും 14,990 രൂപയെന്ന വിലയ്ക്ക് ഇതിനെക്കാൾ മികച്ച സവിശേഷതകളുള്ള ഡിവൈസുകൾ വിപണിയിലുണ്ട്.


Click it and Unblock the Notifications








