വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

|

വിവോ Y30 സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വില കുറച്ചു. 1,000 രൂപയാണ് വിവോ കുറച്ചിരിക്കുന്നത്. പുതുക്കിയ വില ആമസോൺ, വിവോ ഇന്ത്യ വെബ്‌സൈറ്റ് എന്നിവയിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വിവോ Y30 സ്മാർട്ട്ഫോൺ ഒരു റാം സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ഇന്ത്യയിൽ ലഭ്യമാകുന്നുള്ളു. രണ്ട് കളർ ഓപ്ഷനുകളിലും ഡിവൈസ് ലഭ്യമാണ്. എമറാൾഡ് ബ്ലാക്ക്, ഡാസിൽ ബ്ലൂ എന്നിവയാണ് സ്മാർട്ട്ഫോണിന്റെ കളർ വേരിയന്റുകൾ.

വില
 

പിന്നിൽ നാല് ക്യാമറകളുമായിട്ടാണ് വിവോ Y30 സ്മാർട്ട്ഫോൺ വരുന്നത്. ഹോൾ-പഞ്ച് ഡിസൈനും ഡിവൈസിനുണ്ട്. പിന്നിൽ സുരക്ഷയ്ക്കായി ഫിങ്കർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. വിവോ Y30 സ്മാർട്ട്ഫോണിന് ഇപ്പോൾ 13,990 രൂപയാണ് വില. ഈ ഡിവൈസ് ലോഞ്ച് ചെയ്തത് 14,990 രൂപ വിലയുമായിട്ടായിരുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ പുതിയ വില വിവോ ഇന്ത്യ വെബ്‌സൈറ്റിലും ആമസോണിലും കാണിക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ടിൽ ഇതുവരെ പുതിയ വില അപ്ഡേറ്റ് ചെയ്തിട്ടില്ല.

കൂടുതൽ വായിക്കുക: എംഐ 10ടി, എംഐ 10ടി പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഓഫറുകൾ

വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങാനായി ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ എന്നിവയിൽ 10 ശതമാനം വരെ ക്യാഷ്ബാക്കും ഉപയോക്താക്കൾക്ക് ലഭിക്കും. മറ്റ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 12 മാസം വരെയുള്ള ഇഎംഐ ഓപ്ഷനുകളും ഡിവൈസിനായി ലഭ്യമാക്കിയിട്ടുണ്ട്.

വിവോ Y30: സവിശേഷതകൾ

വിവോ Y30: സവിശേഷതകൾ

രണ്ട് നാനോ സിംകാർഡ് സ്ലോട്ടാണ് വിവോ Y30 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.47 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് ഡിവൈസിൽ വിവോ നൽകിയിട്ടുള്ളത്. 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 എസ്ഒസിയാണ് വിവോ Y30 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

കൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 65W ഫാസ്റ്റ് ചാർജിങുമായി വൺപ്ലസ് 8ടി ഇന്ത്യൻ വിപണിയിലെത്തി

ക്വാഡ് റിയർ ക്യാമറ
 

വിവോ Y30 സ്മാർട്ട്ഫോൺ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള , എഫ് / 2.4 ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ,എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഷൂട്ടർ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കായി ഡിവൈസിന്റെ മുൻവശത്ത് എഫ് / 2.05 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഉള്ളത്.

ബാറ്ററി

128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള വിവോ Y30 സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 4 ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം31 പ്രൈം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

Read more about:
English summary
Vivo Y30 gets price cut in the Indian market. Vivo has reduced the price by Rs 1,000. New price has been updated on Amazon and the Vivo website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X