Home
Mobile

വിവോ Y30 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

വിവോയുടെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ വിവോ വൈ 30 അവതരിപ്പിച്ചു. മലേഷ്യൻ വിപണിയിലാണ് ഫോൺ അവതരിപ്പിച്ചത്. കമ്പനി വിവോ വൈ 21, വിവോ ടിഡി 2002 എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വൈ30 സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ച്-ഹോൾ ഡിസൈനാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. എൻട്രി ലെവൽ മീഡിയടെക് ചിപ്‌സെറ്റും 5,000 എംഎഎച്ച് ബാറ്ററിയും ഫോണിന്റെ സവിശേഷതകളാണ്.

വിവോ Y30: സവിശേഷതകൾ

വിവോ Y30: സവിശേഷതകൾ

737 x 1560 പിക്‌സൽ എച്ച്ഡി + റെസലൂഷൻ നൽകുന്ന 6.37 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് വിവോ വൈ 30യിൽ നൽകിയിരിക്കുന്നത്. മുകളിൽ ഇടത് കോണിലായി നൽകിയിരിക്കുന്ന പഞ്ച്-ഹോളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് വിവോ നൽകുന്നത്.

റിയർ ക്യാമറ

റിയർ ക്യാമറ സെറ്റപ്പ് വെർട്ടിക്കലായിട്ടാണ് നൽകിയിരിക്കുന്നത്. നാല് സെൻസറകളാണ് പിൻവശത്തെ ക്യാമറ സെറ്റപ്പിലുള്ളത്. ഇതിൽ പ്രൈമറി സെൻസർ 13 എംപിയുള്ള സെൻസറാണ്. അൾട്രാ-വൈഡ് ആംഗിൾ ഷോട്ടുകൾക്കായി ഉപയോഗിക്കാവുന്ന 8 എംപി സെൻസറും 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് ലെൻസുമാണ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ.

പ്രോസസർ

എൻട്രി ലെവൽ മീഡിയടെക് ഹെലിയോ പി 35 പ്രോസസർ ഉപയോഗിച്ചാണ് വിവോ വൈ 30 പുറത്തിറക്കിയത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഡിവൈസ് വിപണിയിൽ എത്തുക. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് ​​വിപുലീകരിക്കാനുള്ള സംവിധാനവും ഫോണിലുണ്ട്.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ഒഎസ് ഉപയോഗിച്ചാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഫൺടച്ച് ഒഎസ് 10 യൂസർ ഇന്റർഫേസ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യും. സുരക്ഷയ്ക്കായി സൈഡ് പാനലിൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. 5,000 mAh ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകിയിട്ടില്ല എന്നത് വലിയ പോരായ്മയാണ്. ഇന്നത്തെ ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ ഭൂരിഭാഗവും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെ വരുന്നതിനാൽ ഇതൊരു വലിയ പോരായ്മ തന്നെയാണ്.

വിവോ വൈ 30 വിലയും ലഭ്യതയും

വിവോ വൈ 30 വിലയും ലഭ്യതയും

വിവോ വൈ 30 899 മലേഷ്യൻ റിങ്കറ്റ് എന്ന വിലയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ കറൻസി ഏകദേശം 15,869 രൂപ വരും. കളർ ഓപ്ഷനുകൾ പരിശോധിച്ചാൽ ഡിവൈസ് ഡാസിൽ ബ്ലൂ, മൂൺസ്റ്റോൺ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ എത്തും. നിലവിൽ, ഇന്ത്യയിൽ എപ്പോഴാണ് ഈ ഡിവൈസ് ലഭ്യമാവുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അധികം വൈകാതെ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

വിവോ Y21

വിവോ Y21 എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ കൂടി കമ്പനി പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഗീക്ക്ബെഞ്ചിൽ റിപ്പോർട്ട് ചെയ്ത ഈ ഫോണിന്റെ നിർമ്മാണത്തിലാണ് കമ്പനിയെന്നും ഇത് മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം കമ്പനി പ്രധാനമായും ബജറ്റ് സ്മാർട്ട്‌ഫോണുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തോന്നുന്നു.

Best Mobiles in India

English summary
Vivo has expanded its mid-range smartphone series with the launch of the Vivo Y30. The latest entrant has been announced in the Malaysian market. This comes amidst the rumors suggesting the Vivo Y21 and the Vivo TD2002 under development. The device is launched with a punch-hole design and has an entry-level MediaTek chipset and a beefy 5,000 mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X