വിവോ Y30, Y50 സ്മാർട്ട്ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

വിവോ പുതിയ രണ്ട് 'വൈ' സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. വിവോ Y30, വിവോ Y50 എന്നീ സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിവോ Y30 അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചത്. വിവോ Y50 സ്മാർട്ട്ഫോൺ കഴിഞ്ഞ മാസത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ ലോഞ്ച് ചെയ്തത്. രണ്ട് സ്മാർട്ട്‌ഫോണുകളുടെയും ലോഞ്ച് ഉടനെ ഉണ്ടാകുമെന്ന റിപ്പോർട്ടിനൊപ്പം അവയുടെ ഏകദേശ വിലയും പുറത്ത് വിട്ടിട്ടുണ്ട്.

വിവോ Y30, വിവോ Y50: ലോഞ്ചും ലഭ്യതയും

വിവോ Y30, വിവോ Y50: ലോഞ്ചും ലഭ്യതയും

വിവോ വൈ30 ഈ മാസം തന്നെ ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവോ വൈ50 സ്മാർട്ട്ഫോണും അതേ ദിവസം തന്നെ ലോഞ്ച് ചെയ്യുമെന്ന് 91 മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയായി ലോഞ്ച് തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. Y50, Y30 എന്നിവയുടെ വില എത്രയായിരിക്കുമെന്നതിനെ കുറിച്ചുള്ള ഏകദേശ ധാരണയും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.

കൂടുതൽ വായിക്കുക: വിവോ എക്സ് 50 സീരീസ് ഉടൻ ഇന്ത്യയിലെത്തും; സവിശേഷതകൾകൂടുതൽ വായിക്കുക: വിവോ എക്സ് 50 സീരീസ് ഉടൻ ഇന്ത്യയിലെത്തും; സവിശേഷതകൾ

വില

വിവോ വൈ50 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള വേരിയന്റിന് ഇന്ത്യയിൽ 17,990 രൂപയായിരിക്കും വില എന്നാണ് റിപ്പോർട്ട്. വിവോ വൈ30 സ്മാർട്ട്ഫോണിന് ഏകദേശം 15,000 രൂപയായിരിക്കും ഇന്ത്യൻ വിപണിയിലെ വില. വൈ 30 സ്മാർട്ട്ഫോൺ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന്റെ വിലയാണ് ഇത്. മറ്റ് വേരിയന്റുകൾ പുറത്തിറങ്ങുന്നുണ്ടെങ്കിൽ അവയുടെ വില വ്യത്യാസപ്പെട്ടേക്കും.

വിവോ Y30, വിവോ Y50: സവിശേഷതകൾ

വിവോ Y30, വിവോ Y50: സവിശേഷതകൾ

വിവോ വൈ 30 സ്മാർട്ട്ഫോണിൽ എച്ച്ഡി+ റെസല്യൂഷനുള്ള 6.47 ഇഞ്ച് എച്ച്ഡി+ അൾട്രാ-ഒ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 13 എംപി പ്രൈമറി ലെൻസും 8 എംപി വൈഡ് ആംഗിൾ സെൻസറും 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ സെൻസറും അടങ്ങുന്ന ക്വാഡ്-റിയർ ക്യാമറ മൊഡ്യൂളാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M01, ഗാലക്‌സി M11 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M01, ഗാലക്‌സി M11 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ക്യാമറ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ വൈ 30 സ്മാർട്ട്ഫോണിൽ 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. മീഡിയടെക് ഹീലിയോ പി 35 SoC യുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 OS- ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ഡിവൈസ് ആയിരിക്കുമെന്ന് ഉറപ്പാണ്.

വിവോ വൈ 50

വിവോ വൈ 50, വൈ 30 നെക്കാൾ മികച്ച ഹാർഡ്‌വെയറുമായിട്ടാണ് പുറത്തിറങ്ങുക. 6.53 ഇഞ്ച് എഫ്എച്ച്ഡി+ അൾട്രാ-ഒ ഡിസ്പ്ലേയാണ് ഈ സ്മാർട്ടഫോണിൽ ഉള്ളത്. Y30 സ്മാർട്ട്ഫോണിന് സമാനമായ സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിലും ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റും ഈ സ്മാർട്ട്ഫോണിൽ വിവോ നൽകും.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9, റെഡ്മി 9A, റെഡ്മി 9C സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ ചോർന്നുകൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9, റെഡ്മി 9A, റെഡ്മി 9C സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ ചോർന്നു

Best Mobiles in India

Read more about:
English summary
Vivo is ready to bring two new 'Y' series smartphones in India. The company is gearing up for the Vivo Y50 and the Vivo Y30 launch in the country. While the former was announced in the international market back in April this year, the latter went official back in May this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X