Home
Mobile

വിവോ വൈ50, വിവോ എസ്1 പ്രോ സ്മാർട്ട്ഫോണുകളുടെ വില കുറച്ചു

വിവോ വൈ50, വിവോ എസ്1 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വിലക്കുറച്ചു. രണ്ട് ഡിവൈസുകൾക്കും 1,000 രൂപ വിതമാണ് കുറച്ചിരിക്കുന്നത്. വില കുറച്ചിരിക്കുന്ന കാര്യം വിവോ ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഡിവൈസിന്റെ പുതിക്കിയ വില അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഓഫ്‌ലൈൻ സ്റ്റോറുകളിലും പുതിയ വിലയ്ക്കായിരിക്കും ഡിവൈസ് വിൽപ്പന നടത്തുന്നത്. വിവോ വൈ50 ജൂണിലും വിവോ എസ്1 പ്രോ ജനുവരിയിലുമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

വിവോ വൈ50: പുതുക്കിയ വില

വിവോ വൈ50: പുതുക്കിയ വില

വിവോ വൈ50 സ്മാർട്ട്ഫോൺ ജൂൺ മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസ് ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജിന് ഇപ്പോൾ 16,990 രൂപയാണ് വില. ലോഞ്ച് ചെയ്തപ്പോൾ ഈ ഡിവൈസിന്റെ വില 17,990 രൂപയായിരുന്നു, 1,000 രൂപയാണ് കമ്പനി ഇപ്പോൾ കുറച്ചിരിക്കുന്നത്. ഐറിസ് ബ്ലൂ, പേൾ വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഈ രണ്ട് കളർ ഓപ്ഷനുകളും ആമസോൺ, ഫ്ലിപ്കാർട്ട്, വിവോ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.

വിവോ എസ്1 പ്രോ: പുതുക്കിയ വില

വിവോ എസ്1 പ്രോ: പുതുക്കിയ വില

വിവോ എസ്1 പ്രോ സ്മാർട്ട്ഫോണും ഒറ്റ വേരിയന്റിലാണ് ജനുവരിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 18,990 രൂപയാണ് ഇപ്പോഴത്തെ വില. നേരത്തെ ഈ സ്മാർട്ട്ഫോണിന് 19,990 രൂപയായിരുന്നു വില. മിസ്റ്റിക് ബ്ലാക്ക്, ജാസി ബ്ലൂ, ഡ്രീം വൈറ്റ് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്. മാർച്ചിൽ ഈ ഡിവൈസിന്റെ വിലയിൽ 1,000 രൂപ കുറച്ചിരുന്നുവെങ്കിലും ജിഎസ്ടി പുതുക്കിയതോടെ വില വീണ്ടും വർധിച്ച് 20,990 രൂപയിൽ എത്തിയിരുന്നു. ജൂലൈയിൽ ഡിവൈസിന് 1,000 രൂപ കുറച്ച് ലോഞ്ച് ചെയ്ത വിലയ്ക്ക് തന്നെ വിൽപ്പന നടത്തുകയായിരുന്നു.

വിവോ വൈ50: സവിശേഷതകൾ

വിവോ വൈ50: സവിശേഷതകൾ

ഹോൾ-പഞ്ച് ഡിസൈനുള്ള 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്‌സൽ) ഡിസ്‌പ്ലേയാണ് വിവോ വൈ50 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ 8 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoCയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. വിവോ വൈ50 സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്.

ക്യാമറ

വിവോ വൈ50 സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളിങിനുമായി 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസ് പായ്ക്ക് ചെയ്യുന്നത്. ഈ ബാറ്ററി ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകിയിട്ടില്ല. 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് വിവോ വൈ50 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.

വിവോ എസ്1 പ്രോ: സവിശേഷതകൾ

വിവോ എസ്1 പ്രോ: സവിശേഷതകൾ

6.38 ഇഞ്ച് ഫുൾ എച്ച്ഡി+ (1080x2340 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ എസ്1 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoCയാണ്. ഡിവൈസിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പണ് ഉള്ളത്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മാക്രോ, ബോക്കെ ഷോട്ടുകൾ എന്നിവയ്ക്കായി രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ നൽകിയിട്ടുണ്ട്.

വിവോ എസ്1 പ്രോ

സെൽഫികൾക്കും വീഡിയോ കോളിങിനുായി വിവോ എസ്1 പ്രോ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്. 128 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോൾട്ട്, വൈ-ഫൈ (ഡ്യുവൽ-ബാൻഡ്), ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഉള്ളത്. 18W ഡ്യുവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഡിവൈസിൽ 4,500 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Vivo Y50 and Vivo S1 Pro smartphones gets price cut in India. The price has been reduced by Rs 1,000 for both the devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X