Home
Mobile

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വിവോ വൈ51 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വിവോ വൈ51 എന്ന പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോണിൽ 1080p ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ, വിവോ വി50 സീരീസിനെ അനുസ്മരിപ്പിക്കുന്ന പ്രീമിയം ഡിസൈൻ എന്നീ സവിശേഷതകളാണ് ഉള്ളത്. റിയൽ‌മി 6ഐ, റെഡ്മി നോട്ട് 9, ഓപ്പോ എ52 എന്നീ സ്മാർട്ട്ഫോണുകൾക്കെതിരെ മത്സരിക്കുന്ന സ്മാർട്ട്ഫോണാണ് ഇത്. വിവോ ഈയിടെയായി ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾ കൂടുതലായി പുറത്തിറക്കുന്നുണ്ട്. പുതിയ വൈ-സീരീസ് സ്മാർട്ട്ഫോണും ഗ്രേറ്റർ നോയിഡയിലാണ് നിർമ്മിച്ചത്.

വിവോ വൈ സീരീസ്

വിവോ വൈ സീരീസ് സ്മാർട്ട്ഫോണുകൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്നതും എന്നാൽ സവിശേഷതകളുടെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ലാത്തതുമായ ഡിവൈസുകളാണ. 15,000 രൂപ വില നിലവാരത്തിൽ മികച്ച ഡിവൈസുകൾ തന്നെ വിവോ തങ്ങളുടെ വൈ സീരിസിലൂടെ നൽകുന്നുണ്ട്. മറ്റ് കമ്പനികളും ഈ വില വിഭാഗത്തിൽ മികച്ച ഡിവൈസുകൾ നൽകുമ്പോൾ ക്യാമറ അടക്കമുള്ള കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വിവോ ശ്രമിക്കുന്നു.

വിവോ വൈ51: വില

വിവോ വൈ51: വില

ഒറ്റ റാമും സ്റ്റോറേജുമുള്ള ഡിവൈസാണ് വിവോ വൈ51. ഈ സ്മാർട്ട്ഫോണിന് 17,990 രൂപയാണ് വില. ക്രിസ്റ്റൽ സിംഫണി, ടൈറ്റാനിയം സഫയർ എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ബജാജ് ഫിൻ‌സെർവ്, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് തുടങ്ങി നിരവധി പേയ്‌മെന്റ് ഓപ്ഷനുകളും സ്മാർട്ട്ഫോൺ വാങ്ങാനായി ഓഫറുകൾ നൽകുന്നുണ്ട്.

വിവോ വൈ51: സവിശേഷതകൾ

വിവോ വൈ51: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒഎസിലാണ് വിവോ വൈ51 പ്രവർത്തിക്കുന്നത്. ഇതൊരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.47 ഇഞ്ച് പി‌പി ഐവ്യൂ ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിലുള്ളത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 600 സീരീസ് പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഇത് സ്നാപ്ഡ്രാഗൺ 660 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 665 പ്രോസസർ ആയിരിക്കും. ഇതിൽ ഏതാണ് എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സ്റ്റോറേജ്

1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായിട്ടാണ് വിവോ വൈ51 വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ സുരക്ഷയ്ക്കായി സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ 48 എം‌പി പ്രൈമറി സെൻസർ ഉൾപ്പെടെ മൂന്ന് ക്യാമറകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ വൈഡ് ആംഗിൾ ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 16 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. ഓറ സ്‌ക്രീൻ ലൈറ്റ് ഫീച്ചറുകളും ഡിവൈസിൽ നൽകിയിട്ടുണ്ട്.

 5000 എംഎഎച്ച് ബാറ്ററി

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ51 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഒരൊറ്റ ചാർജിൽ എച്ച്ഡി ക്വാളിറ്റിയിൽ തന്നെ 14.3 മണിക്കൂർ വരെ ഓൺലൈൻ മൂവി സ്ട്രീമിംഗ് ചെയ്യാൻ ഈ ബാറ്ററിയിലൂടെ സാധിക്കും. സ്മാർട്ട്‌ഫോണിൽ ഒരു ട്രിപ്പിൾ സ്ലോട്ട് ട്രേയും ഉണ്ട്. ഇന്ത്യൻ വിപണിയിൽ വലിയൊരു വിഭാഗം തിരഞ്ഞെടുക്കുന്ന വില വിഭാഗത്തിൽ തന്നെ ആകർഷകമായ സവിശേഷതകളുമായി എത്തിയ വിവോ വൈ 51 വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
Vivo Y51 smartphone launched in India. The smartphone features a 1080p display, triple rear cameras and a premium design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X