Home
Mobile

വിവോ വൈ51 (2020) സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

സെപ്റ്റംബറിൽ പാകിസ്ഥാനിൽ ലോഞ്ച് ചെയ്ത വിവോയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് വിവോ വൈ51 (2020). ഇപ്പോഴിതാ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വിവോ വി 2030 എന്ന മോഡൽ നമ്പറിലുള്ള ഫോൺ അടുത്തിടെ ബി‌ഐ‌എസിൽ കണ്ടെത്തിയിരുന്നു. ഈ ഡിവൈസ് പാക്കിസ്ഥാൻ വിപണിയിൽ പുറത്തിറക്കിയതിൽ നിന്നും ചില വ്യത്യാസങ്ങളോടെയായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക എന്നും സൂചനകൾ ഉണ്ട്.

വിവോ വൈ51: സവിശേഷതകൾ

വിവോ വൈ51: സവിശേഷതകൾ

വിവോ വൈ51 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ ഡിവൈസിൽ 1080 x 2340 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഫുൾ-എച്ച്ഡി + 6.38 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയിൽ ഫ്രണ്ട് ക്യാമറയ്‌ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 4 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

ക്വാഡ് റിയർ ക്യാമറ

ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന വിവോ വൈ51 സ്മാർട്ട്ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഡിവൈസിന്റെ പിൻഭാഗത്ത് നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി പോർട്രെയിറ്റ് ഷൂട്ടർ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ വൈ51 സ്മാർട്ട്ഫോണിൽ 16 എംപി ക്യാമറയാണ് ഉള്ളത്.

ഫിംഗർപ്രിന്റ് സെൻസർ

വിവോ വൈ51 സ്മാർട്ട്ഫോണിലെ ക്യാമറ സെറ്റപ്പ് നോയിസ് കൺട്രോൾ, സ്ലോ മോഷൻ റെക്കോർഡിങ്, സൂപ്പർ മാക്രോ, സൂപ്പർ നൈറ്റ് മോഡ്, എഐ ഫേസ് ബ്യൂട്ടി എന്നിവയെ സപ്പോർട്ട് ചെയ്യുന്നു. ഡിവൈസിന്റെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡിവൈസിന്റെ ഡിസ്പ്ലേയിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

വില

വിവോ വൈ51 (2020) സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് പാകിസ്ഥാനിൽ 36,999 പികെആർ ആണ് വില. ഇത് ഇന്ത്യൻ വിപണിയിൽ ഏകദേശം 16,300 രൂപയാണ് വില. ഡിവൈസ് ഇന്ത്യയിൽ എത്തുമ്പോൾ കൂടുതൽ സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കുമോ എന്ന് കാര്യത്തിലും വ്യക്തത ഇല്ല. ഈ ഡിവൈസ് മിസ്റ്റിക് ബ്ലാക്ക്, ജാസ്സി ബ്ലൂ, ഡ്രീം വൈറ്റ് കളർ ഓപ്ഷനുകളിലാണ് പാക്കിസ്ഥാനിൽ വിൽപ്പനയ്ക്ക് എത്തിയത്. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസിന് കൂടുതൽ കളർ ഓപ്ഷനുകൾ ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്ത ഇല്ല.

Best Mobiles in India

English summary
Vivo's latest mid - range smartphone, the Vivo Y51, will soon hit the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X