Home
Mobile

വിവോ വൈ51എ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

വിവോയുടെ വൈ സീരിസിൽ പുതിയൊരു ഡിവൈസ് കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ വൈ5എ എന്ന സ്മാർട്ട്ഫോണാണ് ലോഞ്ച് ചെയ്തത്. ഈ മിഡ് റേഞ്ച് ഡിവൈസിന്റെ സവിശേഷതകൾ കഴിഞ്ഞ മാസം വിപണിയിലെത്തിയ വിവോ വൈ51 സ്മാർട്ട്ഫോണിന് സമാനമാണ്. സിംഗിൾ സ്റ്റോറേജിലും രണ്ട് കളർ ഓപ്ഷനുകളിലും ഈ ഹാൻഡ്‌സെറ്റ് ലഭ്യമാണ്. വലിയ ബാറ്ററി, സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

വിവോ വൈ51എ: വില

വിവോ വൈ51എ: വില

8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഒറ്റ വേരിയന്റിൽ മാത്രമാണ് വിവോ വൈ51എ സ്മാർട്ട്ഫോൺ ലഭ്യമാവുക. ഈ ഡിവൈസ് വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റാക്ലിക്ക്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും. 17,990 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില. ടൈറ്റാനിയം സഫയർ, ക്രിസ്റ്റൽ സിംഫണി എന്നീ കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

വിവോ വൈ51എ

വിവോ വൈ51എ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് നിരവധി ഓഫറുകളും ലഭിക്കും. എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ ക്രഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 1,000 ക്യാഷ്ബാക്കും ബജാജ് ഫിൻ‌സെർവ്, ഹോം ക്രെഡിറ്റ്, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയുടെ കാർഡുകൾ ഉപയോഗിക്കുമ്പോൾ സീറോ ഡൌൺ പേയ്‌മെന്റിൽ ഇഎംഐ ഓഫറുകളും ലഭിക്കും.

വിവോ വൈ51എ: സവിശേഷതകൾ

വിവോ വൈ51എ: സവിശേഷതകൾ

വിവോ വൈ51എ സ്മാർട്ട്ഫോണിൽ 6.58 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 2408 x 1080 പിക്‌സൽ റെസലൂഷനും 60Hz റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്പ്ലെയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും നൽകിയിട്ടുണ്ട്. അഡ്രിനോ 610 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

ബാറ്ററി

5,000 mAh ബാറ്ററിയാണ് വിവോ വൈ51എ സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം യുഐ ഫൺടച്ച് ഒഎസ് 11ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ സ്മാർട്ട്ഫോണിൽ 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.0, വൈഫൈ (2.4GHz / 5.0GHz), ജിപിഎസ്, ഡ്യുവൽ സിം, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

ട്രിപ്പിൾ ക്യാമറ

എഫ് / 1.79 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ലെൻസ്, എഫ് / 2.2 അപ്പർച്ചറുള്ള 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് വിവോ വൈ51എ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോകൾക്കുമായി 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെ വലത് വശത്താണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Vivo launches new device in Y series in India The Vivo Y5A smartphone has been launched with Snapdragon 662 chipset
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X