Home
Mobile

കിടിലൻ ഫീച്ചറുകളുമായി വിവോ വൈ52 5ജി പുറത്തിറങ്ങി; വിലയും സവിശേഷതകളും

വിവോ വൈ52 5ജി സ്മാർട്ട്ഫോൺ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയുള്ള 5ജി സ്മാർട്ട്ഫോണായിട്ടാണ് വിവോ ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. വിവോ വൈ72 5ജിയുടെ സവിശേഷതകളോടും ഡിസൈനിനോടും സാമ്യതയുള്ള ഡിവൈസാണ് വിവോ വൈ52 5ജി. ഈ വർഷം മാർച്ചിൽ തന്നെ ഈ ഡിവൈസ് തായ്‌ലൻഡ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. വിവോ വൈ52 5ജിക്ക് ആകർഷകമായ ഡിസൈനും 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഡ്യുവൽ സിം സപ്പോർട്ട് എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

വിവോ വൈ52 5ജി: വില

വിവോ വൈ52 5ജി: വില

വിവോ വൈ52 5ജി സ്മാർട്ട്ഫോണിന്റെ യൂറോപ്പിലെ വിലയും ലഭ്യതയും വിവോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ വേരിയന്റ് മാത്രമേ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളു. വില വെളിപ്പെടുത്തുമ്പോൾ ചിലപ്പോൾ മറ്റ് വേരിയന്റുകളും വെളിപ്പെടുത്തിയേക്കും. വിവോ അതിന്റെ "ബിഗർ ബ്രദർ" എന്ന് വിളിക്കുന്ന വിവോ വൈ72 5ജി സ്മാർട്ട്ഫോണിൽ യൂറോ 299 ആണ് (ഏകദേശം 26,700 രൂപ).

വില

വിവോ വൈ52എസ് വിവോ വൈ52എസ് (ടി1 പതിപ്പ്) എന്നിവ മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്, വിവോ വൈ52എസ് സ്മാർട്ട്ഫോണിന് ചൈനയിൽ 1,598 യുവാൻ (ഏകദേശം 18,100 രൂപ) വിലയുണ്ട്, വിവോ വൈ52എസ് (ടി1 പതിപ്പ്) സ്മാർട്ട്ഫോണിന് 2,099 യുവാൻ (ഏകദേശം 23,900 രൂപ) ആണ് വില. ഈ സ്മാർട്ട്‌ഫോണുകളൊന്നും ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വിവോ വൈ52 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

വിവോ വൈ52 5ജി: സവിശേഷതകൾ

വിവോ വൈ52 5ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന വിവോ വൈ52 5ജി സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുണ്ട്. ഈ ഡിവൈസിൽ 6.58 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,408 പിക്‌സൽ) ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള സ്മാർട്ടഫോണിൽ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് അത് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും വിവോ നൽകിയിട്ടുണ്ട്.

ക്യാമറ

വിവോ വൈ52 5ജി സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഓട്ടോഫോക്കസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ബോക്കെ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ നൽകിയിട്ടുണ്ട്. ഇത് ഡിസ്പ്ലെയിലെ നോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ബാറ്ററി

വിവോ വൈ52 5ജി സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിങിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ടഫോണിൽ നൽകിയിട്ടുള്ളത്. സവിശേഷതകൾ പരിശോധിക്കുമ്പോൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന 5ജി സപ്പോർട്ടുള്ള ഡിവൈസ് ആയിരിക്കും ഇതെന്ന കാര്യം വ്യക്താണ്.

Best Mobiles in India

English summary
Vivo Y52 5G smartphone launched in European market Vivo has introduced this device as a low cost 5G smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X