Home
Mobile

ആകർഷകമായ സവിശേഷതകളോടെ വിവോ വൈ53എസ് 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

വിവോയുടെ വൈ സീരിസിൽ പുതിയ മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. വിവോ വൈ53എസ് സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി, 90Hz FHD + ഡിസ്പ്ലേ, 64MP ഡ്യുവൽ-റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. 3 ജിബി എക്സ്റ്റെൻഡഡ് റാമും സ്മാർട്ട്ഫോണിൽ ഉണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റിലും മൂന്ന് കളർ വേരിയന്റുകളിലുമാണ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

വിവോ വൈ53എസ് 5ജി: വില

വിവോ വൈ53എസ് 5ജി: വില

വിവോ വൈ53എസ് സ്മാർട്ട്ഫോൺ രണ്ട് കോൺഫിഗറേഷനുകളിലാണ് വരുന്നത്, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിവയാണ് ഈ വേരിയന്റുകൾ. ഇതിൽ ആദ്യത്തെ വേരിയ്ന്റിന് ആർ‌എം‌ബി 1799 (ഏകദേശം 20,510) ആണ് വില. ഹൈ എൻഡ് വേരിയന്റിന് ആർ‌എം‌ബി 1999 (ഏകദേശം 22,790) വിലയുണ്ട്. ഡിവൈസ് സ്റ്റാർറി നൈറ്റ്, സീ സാൾട്ട്, ഇറിഡെസെന്റ് കളർ വേരിയന്റുകളിൽ ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ടഫോൺ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.

വിവോ വൈ53എസ് 5ജി: സവിശേഷതകൾ

വിവോ വൈ53എസ് 5ജി: സവിശേഷതകൾ

6.58 ഇഞ്ച് എഫ്‌എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയാണ് വിവോ വൈ53എസ് 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. വാട്ടർ ഡ്രോപ്പ് നോച്ചാണ് ഡിവൈസിൽ ഉള്ളത്. 8nm ഫാബ്രിക്കേഷൻ പ്രക്രിയയിൽ നിർമ്മിച്ച ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസറാണ് ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം അഡ്രിനോ 619 ജിപിയുവും നൽകിയിട്ടുണ്ട്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ് 1.0ൽ ആണ് ഇത് പ്രവർത്തിക്കുന്നത്.

ക്യാമറ

വിവോ വൈ53എസ് സ്മാർട്ട്ഫോണിൽ എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 എംപി സെൻസറാണ്. ഇതിനൊപ്പം 2 എംപി മാക്രോ ലെൻസും നൽകിയിട്ടുണ്ട്. ഇത് സബ്ജക്ടിന്റെ 4cm വരെ അടുത്തുള്ള ചിത്രങ്ങൾ എടുക്കാൻ സഹായിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ 8 എംപി ഷൂട്ടറാണ് വിവോ നൽകിയിട്ടുള്ളത്.

ബാറ്ററി

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് വിവോ വൈ53എസ് സ്മാർട്ട്ഫോണിൽ ഉള്ളത്. ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 189 ഗ്രാം ഭാരമാണ് സ്മാർട്ട്ഫോണിനുള്ളത്. ആഗോള വിപണിയിൽ ഈ ഡിവൈസ് അവതരിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ യാതെരു വിവരവും വിവോ പുറത്ത് വിട്ടിട്ടില്ല. വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി ഈ ഡിവൈസ് ഇന്ത്യയിൽ എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.

Best Mobiles in India

English summary
Vivo launches new midrange 5G smartphone in Y series. The Vivo Y53S smartphone has been launched in the Chinese market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X