5ജി സപ്പോർട്ടുമായി വിവോ Y70s അവതരിപ്പിച്ചു; വില, സവിശേഷതകൾ

|

സാംസങിന്റെ പുതിയ എക്‌സിനോസ് 880 SoCയുടെ കരുത്തോടെ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായ വിവോ Y70s ചൈനയിൽ അവതരിപ്പിച്ചു. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച് ഫോണിന്റെ സവിശേഷതകളിൽ പുതിയ ചിപ്പ്സെറ്റുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന് രണ്ടാഴ്ച്ച കഴിഞ്ഞാണ് ഫോണിന്റെ ലോഞ്ച് നടന്നിരിക്കുന്നത്.

 

5ജി

6.53 ഇഞ്ച് ഡിസ്‌പ്ലേ, 128 ജിബി ഓൺബോർഡ് സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറകൾ എന്നീ സവിശേഷതകളുള്ള 5ജി ഫോണാണ് വിവോ Y70s . ചൈനയിൽ അടുത്ത മാസം ഫോൺ വിൽപ്പനയ്‌ക്കെത്തും. ആഗോള വിപണിയിൽ ഫോൺ എപ്പോഴാണ് പുറത്തിറങ്ങുക എന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

വിവോ Y70s: വില, ലഭ്യത

വിവോ Y70s: വില, ലഭ്യത

വിവോ വൈ70എസിന്റെ 6 ജിബി + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന് സിഎൻ‌വൈ 1,998 (ഏകദേശം 21,200 രൂപ) വില വരുന്നു. ഫോണിന്റെ 8 ജിബി + 128 ജിബി വേരിയൻറ് സി‌എൻ‌വൈ 2,198 ന് (ഏകദേശം 23,300 രൂപ) ലഭ്യമാകും. ഫോഗ് ഇല്ല്യൂഷൻ, സ്റ്റാർലൈറ്റ് ബ്ലൂ, മൂൺ ഷാഡോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ജൂൺ 1 നാണ് ചൈനയിൽ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ത്യയുൾപ്പെടെ മറ്റ് വിപണികളിൽ ഫോൺ എപ്പോൾ പുറത്തിറക്കുമെന്ന് വിവോ അറിയിച്ചിട്ടില്ല.

കൂടുതൽ വായിക്കുക: 16,000 രൂപയ്ക്ക് താഴെ വിലയുള്ള 64 എംപി ക്യാമറ സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 16,000 രൂപയ്ക്ക് താഴെ വിലയുള്ള 64 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

വിവോ Y70s: സവിശേഷതകൾ
 

വിവോ Y70s: സവിശേഷതകൾ

6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും 19.5: 9 ആസ്പാക്ട് റേഷിയോ എന്നിവയുള്ള ഈ സ്മാർട്ട്ഫോണിന് 90.72 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഉണ്ട്. ഡ്യൂവൽ നാനോ സിം സപ്പോർട്ടുള്ള ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ എക്‌സിനോസ് 880 SoC ആണ്. രണ്ട് കോർടെക്സ്-എ 77 കോറുകളും 2.0 ജിഗാഹെർട്‌സ് ക്ലോക്കും ആറ് കോർടെക്സ്-എ 53 കോറുകളും 1.8 ജിഗാഹെർട്‌സ് ക്ലോക്കും. മാലി-ജി 76 എംപി 5 ഗ്രാഫിക്സും 6 ജിബി അല്ലെങ്കിൽ 8 ജിബി എൽപിപിഡിആർ 4 എക്സ് റാമുമായാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഫൺടച്ച് OS 10ലാണ് വിവോ Y70s പ്രവർത്തിക്കുന്നത്. ക്യാമറകൾ പരിശോധിച്ചാൽ എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പിറകിൽ നൽകിയിരിക്കുന്നത്. മുൻവശത്ത് എഫ് / 2.0 അപ്പർച്ചറുള്ള 16 മെഗാപിക്സൽ ഹോൾ-പഞ്ച് സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ക്യാമറ

ക്യാമറയിൽ നൈറ്റ് വ്യൂ, പോട്രൈറ്റ്, പനോരമ, ഡൈനാമിക് ഫോട്ടോ, സ്ലോ മോഷൻ, ടൈം ലാപ്സ് എന്നിങ്ങനെയുള്ള മോഡുകളും ഉണ്ട്. 18W ഡ്യുവൽ എഞ്ചിൻ ഫ്ലാഷ് ചാർജിംഗ് സപ്പോർട്ടുള്ള വിവോ വൈ70എസിൽ 4,500mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയും ഫോണിലുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെത്തും

കണക്റ്റിവിറ്റി

കണക്റ്റിവിറ്റിക്കായി 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും നൽകിയിട്ടുണ്ട്. ഓൺ‌ബോർഡ് സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, കോമ്പസ് എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി ഒരു ഫോണിന്റെ സൈഡിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
Vivo Y70s has been launched in China as the first smartphone to be powered by the new Samsung Exynos 880 SoC. This comes after the phone's alleged Geekbench listing two weeks ago tipped the Y70s having a new chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X