വിവോ വൈ 73 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

|

വിവോ വൈ 73 എന്ന് വിളിക്കുന്ന പുതിയ വൈ സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വിവോ അടുത്തിടെ സൂചിപ്പിക്കുകയുണ്ടായി. എന്നാൽ, കമ്പനി ഇതുവരെ ഈ സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററിൽ ഈ സ്മാർട്ട്‌ഫോൺ "Coming Soon" എന്ന ഒരു ടൈറ്റിലിൽ കാണിച്ചിട്ടുണ്ട്. വിവോ വൈ 73 സ്മാർട്ഫോണിൻറെ ആദ്യ ടീസർ ഇവിടെ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോൺ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ടെക്സ്ചർ ഡിസൈനും ഉപയോഗിച്ച് വരുന്നു.

കൂടുതൽ വായിക്കുക: മികച്ച പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡെയ്‌സ് സെയിൽ ജൂൺ 2021

വിവോ വൈ 73 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കും

വിവോ വൈ 73 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കും

വിവോ വൈ 73 സ്മാർട്ട്‌ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വരാനിരിക്കുന്ന വിവോ സ്മാർട്ട്‌ഫോണിന് വലിയ ലീക്കുകൾ സംഭവിച്ചിട്ടുണ്ട്. ഇത് എല്ലാ പ്രധാന സവിശേഷതകളും വിവോ വൈ 73 യുടെ വിലയും വ്യക്തമാക്കുന്നു. ഫുൾ എച്ച്ഡി + റെസല്യൂഷനും, 408 പിപി പിക്‌സൽ ഡെൻസിടിയും, എച്ച്ഡിആർ 10 സപ്പോർട്ട് എന്നിവയുള്ള 6.44 ഇഞ്ച് ഡിസ്‌പ്ലേയാണ് വിവോ വൈ 73യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മീഡിയടെക് ഹെലിയോ ജി 95 SoC പ്രോസസർ, 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്നതാണ് വരാനിരിക്കുന്ന പുതിയ വിവോ സ്മാർട്ട്‌ഫോൺ.

 കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ

വിവോ വൈ 73 സ്മാർട്ട്‌ഫോണിൽ എക്സ്പാൻഡിബിൾ സ്റ്റോറേജ് ഓപ്ഷൻ, ആൻഡ്രോയിഡ് 11 അധിഷ്ഠിത ഫൺടച്ച് ഒഎസ് 11, 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4000 എംഎഎച്ച് ബാറ്ററി എന്നിവയും വരുമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ, ക്യാമറ സംവിധാനങ്ങളെ ഇതുവരെ വിശദാംശങ്ങളൊന്നുമില്ല. വരാനിരിക്കുന്ന വിവോ വൈ 73 യുടെ വിലവിവരങ്ങളും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. റിപ്പോർട്ട് അനുസരിച്ച്, ഈ സ്മാർട്ഫോണിന് 20,999 രൂപ വില ആരംഭിക്കുമെന്ന് പറയുന്നു. വിവോ ഇതിനകം തന്നെ വിവോ വൈ 73 സ്മാർട്ട്‌ഫോണിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ സൂചിപ്പിക്കുവാൻ തുടങ്ങിയിട്ടുണ്ട്.

ഷവോമി എംഐ 11 ലൈറ്റ് 4 ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കുംഷവോമി എംഐ 11 ലൈറ്റ് 4 ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കും

വിവോ വൈ 73 സ്മാർട്ഫോൺ ഇന്ത്യയിൽ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

ഡ്യുവൽ സിം സപ്പോർട്ട്, 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. വിവോ വൈ 20, വിവോ വൈ 73 എന്നിവ വൈ-സീരീസിലെ വിവോയിൽ നിന്നുള്ള ഏറെ ജനപ്രീതി പിടിച്ചുപറ്റിയ സ്മാർട്ഫോണുകളാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ബ്രാൻഡ് ലോഞ്ച് തീയതിയും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ വൈ 73 ഈ മാസം തന്നെ അവതരിപ്പിക്കുമെന്നാണ് പൊതുവെയുള്ള സംസാരവും സൂചനകളും.

വൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായിവൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

Best Mobiles in India

English summary
Vivo teased the debut of the Vivo Y73, a new Y series smartphone in India. The business hasn't said when the phone would be available; all it has said is that it would be "coming soon" on Twitter. For the first time, we get a glimpse of the Vivo Y73 in the teaser.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X