വിവോ വൈ73 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 20,999 രൂപ

|

വില കുറഞ്ഞ മിഡ്‌റേഞ്ച് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജനപ്രീതി നേടിയ വിവോയുടെ പുതിയ ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്തു. 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്കാണ് വിവോ വൈ73 അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഈ ഡിവൈസ് ഇന്ത്യയിൽ ലഭ്യമാകുന്നത്. 6.4 ഇഞ്ച് ഡിസ്പ്ലെ, മീഡിയടെക് ഹീലിയോ ജി95 ചിപ്പ്സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

വിവോ വൈ73: വിലയും ഓഫറുകളും

വിവോ വൈ73: വിലയും ഓഫറുകളും

മുകളിൽ സൂചിപ്പിച്ചത് പോലെ ഒരൊറ്റ സ്റ്റോറേജ് വേരിയന്റിലാണ് വിവോ വൈ73 വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 20,990 രൂപയാണ് വില. ഡയമണ്ട് ഫ്ലെയർ, റോമൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, പേടിഎം, ടാറ്റ ക്ലിക്ക്, ബജാജ് ഇഎംഐ സ്റ്റോർ, ഓഫ്‌ലൈൻ പാർട്ട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

വിൽപ്പന

ജൂൺ 12 മുതലാണ് വിവോ വൈ73 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. വിവോ ഇന്ത്യ സ്റ്റോർ വഴി ഈ ഡിവൈസ് വാങ്ങുന്നവർക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് ഇഎംഐ ഇടപാടുകളിൽ 500 ക്യാഷ്ബാക്ക് ലഭിക്കും. ബജാജ് ഫിൻ‌സെർവിനൊപ്പം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ട്. ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങിയാൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും.

വിവോ വൈ73: സവിശേഷതകൾ

വിവോ വൈ73: സവിശേഷതകൾ

വിവോ വൈ73 സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. സെൽഫി ക്യാമറ സ്ഥാപിക്കാനായി ഒരു നോച്ചും ഈ ഡിപ്ലെയിൽ ഉണ്ട്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി റാമുള്ള ഡിവൈസിൽ 3 ജിബി എക്സ്റ്റെൻഡഡ് റാം ഫീച്ചറും ഉണ്ട്. സ്റ്റേറേജിൽ നിന്നും 3 ജിബി റാമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയമാണ് ഇത്.

സ്മാർട്ട്ഫോണുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽസ്മാർട്ട്ഫോണുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേ സെയിൽ

ക്യാമറ

വിവോ വൈ73 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഫ് /2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയും വിവോ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി ഡിസ്പ്ലെയിലെ നോച്ചിൽ എഫ് / 2.0 അപ്പർച്ചർ ഉള്ള 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

കണക്ടിവിറ്റി

ആൻഡ്രോയിഡ് 11 ബേസ്ഡ് യുഐയിൽ പ്രവർത്തിക്കുന്ന വിവോ വൈ73 സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകൾ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് വി5, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിങിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ് എന്നിവയാണ് ഓൺബോർഡിലെ സെൻസറുകൾ.

എംഐ 11 ലൈറ്റ് ജൂൺ 22ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംഎംഐ 11 ലൈറ്റ് ജൂൺ 22ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ബാറ്ററി

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഡിവൈസിലെ 128 ജിബി സ്റ്റോറേജ് തികയാത്തവർക്കായി മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ സ്ലോട്ടും നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ 25000 രൂപയിൽ താഴെയുള്ള ഡിവൈസുകളോട് മത്സരിക്കാൻ പോന്ന മികച്ച സവിശേഷതകളുമായി തന്നെയാണ് വിവോ പുതിയ വൈ73 അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Vivo Y73 launched in India Priced at Rs 20,999. The smartphone features a 6.4-inch display, MediaTek Helio G95 chipset, triple rear camera setup and a 4000 mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X