Home
Mobile

വിവോ Z5x (2020) സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

വിവോ Z സ്മാർട്ട്ഫോൺ സീരിസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി കൂട്ടിച്ചേർത്തുകൊണ്ട് പുതിയ സ്മാർട്ട്ഫോണായ വിവോ Z5x (2020) ചൈനയിൽ അവതരിപ്പിച്ചു. ഈ ഡിവൈസ് കമ്പനി കഴിഞ്ഞ വർഷം പുറത്തിറക്കിയ Z5x സ്മാർട്ട്‌ഫോണിന്റെ പുതിയ പതിപ്പാണ്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 SoCയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ Z5x സ്മാർട്ട്ഫോണിൽ നിന്നും പുതിയ ഫോണിനെ വ്യത്യസ്തമാക്കുന്നത് പ്രോസസർ മാത്രമാണ്. മറ്റുള്ള സവിശേഷതകൾ എല്ലാം ഏകദേശം സമാനമാണ്.

പുതുക്കിയ പതിപ്പ്

പുതിയ വിവോ Z5x സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം പുറത്തിറക്കിയ മോഡലിന്റെ തന്നെ പുതുക്കിയ പതിപ്പാണ്. ചിപ്‌സെറ്റ് കോൺഫിഗറേഷനല്ലാതെ മറ്റ് കാര്യങ്ങളിലൊന്നും വിവോ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. വിവോ Z5x (2020) സ്മാർട്ട്ഫോണിന്റെ 6 ജിബി റാം ബേസ് വേരിയന്റി ചൈനയിൽ ആർ‌എം‌ബി 1398 (ഏകദേശം 15,000 രൂപ)യാണ് വില വരുന്നത്. ഡിവൈസിന്റെ 8ജിബി റാം വേരിയന്റിന് ആർ‌എം‌ബി 1598 (ഏകദേശം 17,000 രൂപ) വില വരുന്നു. ഫാന്റം ബ്ലാക്ക്, അറോറ, സിംഫണി എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്.

വിവോ Z5x (2020): സവിശേഷതകൾ

വിവോ Z5x (2020): സവിശേഷതകൾ

വിവോ Z5x സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് എച്ച്ഡി + (1080 × 2340 പിക്‌സൽ) ഐപിഎസ് എൽസിഡി സ്‌ക്രീൻ 19.5: 9 ആസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് കമ്പനി നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 9 ബേസ്ഡ് ഫൺടച്ച് 9 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ അഡ്രിനോ 616 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 ഒക്ടാ കോർ SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. സ്റ്റോറേജ് വിപുലീകരിക്കുന്നതിന് പ്രത്യേക മെമ്മറി കാർഡ് സ്ലോട്ടും ഡിവൈസി നൽകിയിട്ടുണ്ട്.

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിക്കായി വിവോ Z5x (2020) സ്മാർട്ട്ഫോണിന്റെ പിൻ വശത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. എഫ് / 1.8 അപ്പർച്ചർ ഉള്ള 16 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഫോണിന് പി‌ഡി‌എഫിനൊപ്പം 1080p വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുമുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി എഫ് / 2.0 അപ്പർച്ചർ ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറയാണ് വിവോ നൽകിയിട്ടുള്ളത്.

ബാറ്ററി

5000-mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായിട്ടാണ് വിവോ Z5x സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. ഈ പുതിയ വിവോ ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി പരിശോധിച്ചാൽ 4 ജി എൽടിഇ, വൈ-ഫൈ ഡ്യുവൽ-ബാൻഡ്, ബ്ലൂടൂത്ത് 5.0, ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഉള്ളത്.

Best Mobiles in India

English summary
Vivo is expanding its Z-series with the launch of a new Vivo Z5x (2020) smartphone in China. The device is basically a rebadged version of the Vivo Z5x smartphone from the previous year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X