കാത്തിരിപ്പ് അവസാനിച്ചു, സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, എസ്22 അൾട്രാ സ്മാർട്ട്ഫോണുകൾ വിപണിയിൽ

|

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഗാലക്‌സി എസ്22 സീരീസ് അവതരിപ്പിച്ചു. ഗാലക്‌സി അൺപാക്ക്ഡ് 2022 ഇവന്റിൽ വച്ചാണ് മൂന്ന് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഈ സീരീസ് കമ്പനി ലോഞ്ച് ചെയ്തത്. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, എസ്22 അൾട്രാ എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്. ഏറ്റവും പുതിയ ചിപ്‌സെറ്റുകളും 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെകളുമെല്ലാം ഈ സ്മാർട്ട്ഫോണുകളിൽ നൽകിയിട്ടുണ്ട്. സാംസങിന്റെ ഈ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

 

സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, എസ്22 അൾട്രാ: വില, ലഭ്യത

സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+, എസ്22 അൾട്രാ: വില, ലഭ്യത

സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22+ എന്നീ സ്മാർട്ട്ഫോണുകൾ 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോൺ 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്, 12 ജിബി റാം + 1 ടിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകളിൽ ലഭ്യമാകും. ഗാലക്സി എസ് 22 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 799 ഡോളർ (ഏകദേശം 59,900 രൂപ) മുതലാണ്. ഗാലക്സി എസ്22 പ്ലസ് സ്മാർട്ട്ഫോണിന്റെ വില 999 ഡോളർ (ഏകദേശം 74,800 രൂപ) മുതൽ ആരംഭിക്കുന്നു. സാംസങ് ഗാലക്സി എസ്22 അൾട്രയുടെ വില ആരംഭിക്കുന്നത് 1,199 ഡോളർ (ഏകദേശം 89,700 രൂപ) മുതലാണ്.

സാംസങ് ഗാലക്സി എസ്22: സവിശേഷതകൾ
 

സാംസങ് ഗാലക്സി എസ്22: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്22 സ്മാർട്ട്ഫോണിൽ 6.1 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് + പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയ്ക്ക് ഒപ്പമുള്ള ചേസിസ് ആർമർ അലൂമിനിയമാണ്. ബ്ലൂ ലൈറ്റ് കൺട്രോളിനായി സാംസങിന്റെ ഐ കംഫർട്ട് ഷീൽഡും 10Hz വരെ താഴാൻ കഴിയുന്ന അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലേയിൽ ഉണ്ട്. 8 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 4nm എസ്ഒസിയാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികാത്തിരിപ്പ് അവസാനിച്ചു, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് സാംസങ് ഗാലക്സി എസ്22 വരുന്നത്. എഫ്/1.8 അപ്പേർച്ചർ ലെൻസും ഓട്ടോഫോക്കസും ഉള്ള 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ വൈഡ് ആംഗിൾ സെൻസർ, എഫ്/2.2 അപ്പേർച്ചർ ലെൻസും 120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂവും ഉള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഫീച്ചർ ചെയ്യുന്ന എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിലുള്ളത്. എഫ്/2.2 അപ്പേർച്ചർ ലെൻസും 80-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 10 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

 സ്റ്റോറേജ്

സാംസങ് ഗാലക്സി എസ്22 സ്മാർട്ട്ഫോണിൽ 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ജിയോമാഗ്നറ്റിക്, ഗൈറോ സ്കോപ്പ്, ഹാൾ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,700mAh ബാറ്ററിയാണ് ഫോണിലുള്ളത്. 15W വയർലെസ് ചാർജിങ് സപ്പോർട്ടും റിവേഴ്സ് വയർലെസ് ചാർജിംഗിനായി വയർലെസ് പവർഷെയറും ഫോണിലുണ്ട്.

സാംസങ് ഗാലക്സി എസ്22+: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22+: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22+ സ്മാർട്ട്ഫോണിൽ ബ്ലൂ ലൈറ്റ് കൺട്രോളിനായുള്ള സാംസങ്ങിന്റെ ഐ കംഫർട്ട് ഷീൽഡ് സപ്പോർട്ടുള്ള 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 10Hz-ലേക്ക് താഴാൻ കഴിയുന്ന അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും 1,750 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. 12 ജിബി വരെ റാമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 4nm എസ്ഒസിയാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

താങ്ങാനാകുന്ന വിലയിൽ കിടിലൻ ഫീച്ചറുകൾ; വിവോ ടി1 5ജി ഇന്ത്യയിലെത്തിതാങ്ങാനാകുന്ന വിലയിൽ കിടിലൻ ഫീച്ചറുകൾ; വിവോ ടി1 5ജി ഇന്ത്യയിലെത്തി

ട്രിപ്പിൾ റിയർ ക്യാമറ

സാംസങ് ഗാലക്സി എസ്22+ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. എഫ്/2.2 അപ്പേർച്ചർ ലെൻസും 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയ്ക്കൊപ്പം എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് വൈഡ് ആംഗിൾ സെൻസർ, 3x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), എഫ്/2.4 അപ്പേർച്ചർ ലെൻസ് എന്നിവയുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിലുള്ളത്. എഫ്/2.2 അപ്പേർച്ചർ ലെൻസും 80-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 10 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിൽ സാംസങ് നൽകിയിരിക്കുന്നത്.

കണക്റ്റിവിറ്റി

സാംസങ് ഗാലക്സി എസ്22+ ഫോണിൽ 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ജിയോമാഗ്നറ്റിക്, ഗൈറോ സ്കോപ്പ്, ഹാൾ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും സാംസങ് ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്‌ഫോൺ 15 വാട്ട് വയർലെസ് ചാർജിങ്, റിവേഴ്‌സ് വയർലെസ് ചാർജിങിനുള്ള വയർലെസ് പവർഷെയർ എന്നിവയും സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്സി എസ്22 അൾട്രാ: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22 അൾട്രാ: സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോണിൽ ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഉള്ളത്. 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയിൽ 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 1 ഹെർട്‌സ് കുറഞ്ഞ റിഫ്രഷ് റേറ്റും 750 പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയും ഉണ്ട്. ഈ ഡിവൈസിന്റെ ഡിസ്‌പ്ലേയിൽ എസ് പെൻ സപ്പോർട്ടിനായി അപ്‌ഡേറ്റ് ചെയ്‌ത വാകോം സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. 12 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ 4nm എസ്ഒസിയാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 7 പ്രോ vs ഷവോമി 11ടി പ്രോ vs വിവോ വി23 പ്രോ; ഇതിൽ ഏത് സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാം?ഓപ്പോ റെനോ 7 പ്രോ vs ഷവോമി 11ടി പ്രോ vs വിവോ വി23 പ്രോ; ഇതിൽ ഏത് സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാം?

നാല് പിൻക്യാമറകൾ

നാല് പിൻക്യാമറകളാണ് സാംസങ് ഗാലക്സി എസ്22 അൾട്രാ ഫോണിൽ ഉള്ളത്. എഫ്/1.8 അപ്പർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, എഫ്/2.4 അപ്പേർച്ചർ ലെൻസും 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, എഫ്/4.9 അപ്പേർച്ചർ ലെൻസും 10x ഒപ്റ്റിക്കൽ സൂമും ഉള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ക്വാഡ് ക്യാമറ സെറ്റപ്പിലുള്ളത്. എഐ സൂപ്പർ റെസല്യൂഷൻ സാങ്കേതികവിദ്യയുള്ള 10x ഒപ്റ്റിക്കൽ സൂമും 10x ഡിജിറ്റൽ സൂമും എന്നിവയുള്ള ക്യാമറ സെറ്റപ്പ് അതിശയിപ്പിക്കുന്നതാണ്. 40 മെഗാപിക്‌സൽ ക്യാമറ സെൻസറും എഫ്/2.2 അപ്പേർച്ചർ ലെൻസുമാണ് സെൽഫികൾക്കായി നൽകിയിട്ടുള്ളത്.

സാംസങ്

സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, യുഡബ്ല്യുബി, വൈഫൈ 6ഇ, ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ജിയോമാഗ്നറ്റിക്, ഗൈറോ സ്കോപ്പ്, ഹാൾ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ട്. 5,000mAh ബാറ്ററിയുള്ള ഫോണിൽ 45W-ൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, റിവേഴ്സ് വയർലെസ് ചാർജിങിനായി പവർഷെയർ, 15W വയർലെസ് ചാർജിങ് എന്നിവയുണ്ട്.

Best Mobiles in India

English summary
Samsung has unveiled the Galaxy S22 series, which includes their latest flagship smartphones. The series includes the Samsung Galaxy S22, Galaxy S22 + and Galaxy S22 Ultra.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X