നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ കുറിച്ച് എന്തറിയാം?

Written By:

നമ്മുടെ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ഘടകമാണ് ബാറ്ററികള്‍. ഫോണിന്റെ സവിശേഷതകള്‍ കൂടിയതോടെ ബാറ്ററികള്‍ക്ക് പല പ്രശ്‌നങ്ങളും സംഭവിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളെ കുറിച്ച് നമുക്കെല്ലാവര്‍ക്കും പല തെറ്റിദ്ധാരണകള്‍ ഉണ്ട്. ഫോണ്‍ ബാറ്ററികളെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്ന അധിക ഭാഗവും സത്യമല്ല.

2017ല്‍ ഇന്ത്യയില്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

ഫോണ്‍ ബാറ്ററികളെ കുറിച്ചുളള തെറ്റിദ്ധാരണകള്‍ ഇവിടെ പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാറ്ററി മുഴുവന്‍ ചാര്‍ജ്ജ് തീര്‍ന്നതിനു ശേഷം പെട്ടന്നു ഫുള്‍ ചാര്‍ജ്ജ് ആകുമോ?

ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് 20% ചാര്‍ജ്ജിനു താഴെ വന്നാല്‍ ഫുള്‍ ചാര്‍ജ്ജ് ആകാന്‍ കുറച്ച് അധികം സമയം എടുക്കും, അതിനാല്‍ 20% കുറയുന്നതിനു മുന്‍പ് ചാര്‍ജ്ജ് ചെയ്യുന്നതാണ് നല്ലത്.

2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ബാറ്ററി ഉപയോഗിക്കാതെ വയ്ക്കുമ്പോണ്‍ ഫുള്‍ ചാര്‍ജ്ജ് കളഞ്ഞു വയ്ക്കണോ?

ഫുള്‍ ചാര്‍ജ്ജ് കളഞ്ഞു വയ്ച്ചാല്‍ ബാറ്ററി ലൈഫ് കുറയും. എപ്പോഴും 50% ചാര്‍ജ്ജ് ബാക്കി വെച്ചിട്ടു വേണം ബാറ്ററികള്‍ സ്‌റ്റോര്‍ ചെയ്യാന്‍. കമ്പനി മൊബൈല്‍ പാക്ക് ചെയ്യുമ്പോള്‍ 50% ചാര്‍ജ്ജ് നിലനിര്‍ത്തിയാണ് പാക്ക് ചെയ്യുന്നത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

പുതിയ ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യണോ?

ഒരു പുതിയ ഫോണ്‍ ബാറ്ററി വാങ്ങുമ്പോള്‍ കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും ചാര്‍ജ്ജ് ചെയ്ത ശേഷമേ ഉപയോഗിക്കാവൂ. ലിഥിയം അയോണ്‍ ബാറ്ററികള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പ്രൈമിഗ് നടത്തിയിട്ടാണ് പാക്ക് ചെയ്യുന്നത്. അതു കൊണ്ട് പ്രൈമിംഗ് (ആറു മണിക്കൂര്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ്) ചെയ്യേണ്ട ആവശ്യമില്ല.

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

അമിതമായ താപം ബാറ്ററി പ്രശ്‌നമാണോ?

മറ്റൊരു പ്രധാന കാര്യം പറയാനുളളത് അമിതമായ താപം ബാറ്ററിക്ക് പ്രശ്‌നമാണ്. ചാര്‍ജ്ജ് ചെയ്യുന്ന അന്തരീക്ഷത്തില്‍ അമിതമായ ചൂടോ തണുപ്പോ ഉണ്ടാകുന്നത് ബാറ്ററിയെ ബാധിക്കും. ആപ്പിള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ അനുയോജ്യമായ കുറഞ്ഞ താപനില '0' ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ സാംസങ്ങ് ഫോണുകള്‍ക്ക് ഉയര്‍ന്ന താപനിയ 50 ഡിഗ്രി സെല്‍ഷ്യസാണ്.

റിലയന്‍സ് ലൈഫ് വിന്‍ഡ് 7എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍!

ബാറ്ററി പൂര്‍ണ്ണമായി തീരാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്, ശരിയാണോ?

ബാറ്ററി ചാര്‍ജ്ജ് പൂര്‍ണ്ണമായി തീര്‍ന്നിട്ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിലും നല്ലത് എന്നും കുറച്ചു നേരം ചാര്‍ജ്ജ് ചെയ്യുന്നതാണ്. സാംസങ്ങ്, ഐഫോണ്‍ മൊബൈലുകള്‍ എന്നിവ ഇടയ്ക്കിടയ്ക്ക് ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുന്നത് നല്ലതാണ്. ബാറ്ററി പൂര്‍ണ്ണമായി ശൂന്യമാകുന്നതു വരെ ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററിയുടെ നിലനില്പ് സ്ഥിരതയില്ലാതാക്കുന്നു.

2016ല്‍ വാട്ട്‌സാപ്പില്‍ വന്ന സവിശേഷതകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?

ഫോണ്‍ ഇടയ്ക്ക് ഓഫാക്കി വയ്ക്കണോ?

നിങ്ങളുടെ ഫോണ്‍ ഒരു മെഷീനാണ്. എന്നാല്‍ അതിനു ഇടയ്ക്ക് അല്പം ഇടവേള ആവശ്യമാണ്. ഒരു ആപ്പിള്‍ എക്‌സ്‌പേര്‍ട്ട് പറയുന്നു 'നിങ്ങളുടെ ഫോണ്‍ ആഴ്ചയിലൊരിക്കല്‍ കുറച്ചു നേരം ഓഫാക്കി വയ്ക്കുന്നത് ബാറ്ററിക്ക് നല്ലതാണ് എന്നാണ്'. ആന്‍ഡ്രോയിഡ് ഫോണിനും ഇത് ബാധകമാണ്. റീബൂട്ട് എന്ന ഓപ്ഷന്‍ ബാറ്ററിയെ റീഫ്രഷ് ചെയ്യുന്നുണ്ട്. ഇതും ബാറ്ററിയുട ലൈഫിനു ഗുണം ചെയ്യുന്നതാണ്.

ഇന്ത്യയില്‍ 2016ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍!

രാത്രി മുഴുവന്‍ ചാര്‍ജ്ജ് ചെയ്യാം

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല എന്നു പറയുന്നത് ഭാഗീകമായി തെറ്റാണ്. ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന എല്ലാ ഫോണുകളും ബാറ്ററി ഫുള്‍ ആയാല്‍ ചാര്‍ജ്ജിങ്ങ് നിര്‍ത്തി വയ്ക്കുന്ന സാങ്കേതിക വിദ്യ ഉളളതാണ്. എന്നുകരുതി രാത്രിയും പകലും ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇടുന്നത് നല്ലതല്ല. 40% മുതല്‍ 80% വരെ ബാറ്ററി ചാര്‍ജ്ജ് സൂക്ഷിക്കുന്നത് ഒരു പരിധിവരെ ബാറ്ററിയുടെ ഈട് കൂട്ടാന്‍ സാധിക്കും.

ഹാക്കിംഗ്: എങ്ങനെ ഈമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം?

ഡ്യൂപ്ലിക്കേറ്റ് ചാര്‍ജ്ജര്‍ ഉപയോഗിക്കുമ്പോല്‍ ഫോണ്‍ ചെയ്യാന്‍ പാടില്ല? ശരിയാണോ?

മാനുഫാക്ചര്‍ അപ്രൂവ്ഡ് ചാര്‍ജ്ജര്‍ ആണ് നിങ്ങള്‍ ഉപയാഗിക്കുന്നതെങ്കില്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയം നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാം. അമിത ചൂട് ആകും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് ഇലക്ട്രോക്യൂട്ട് സംഭവങ്ങള്‍ തേര്‍ഡ് പാര്‍ട്ടി/ ഡ്യൂപ്ലിക്കേറ്റ് ചാര്‍ജ്ജറുകള്‍ എന്നിവ ഉപയോഗിച്ചപ്പോഴാണ്.

നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!

ടോപ്പ് ബ്രാന്‍ഡ് ചാര്‍ജ്ജറുകള്‍

വളരെ വില കുറഞ്ഞ ചൈനീസ് ചാര്‍ജ്ജറുകള്‍ ഒഴികെ ബെല്‍കിന്‍ പോലുളള ടോപ്പ് ബ്രാന്‍ഡ് ചാര്‍ജ്ജറുകള്‍ ബാറ്ററിക്ക് പ്രശ്‌നം ഉണ്ടാക്കാറില്ല.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There’s a lot of misinformation floating around out there about rechargeable batteries. The kind you find in smartphones, as well as tablets, portable consoles, and much more for that matter.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot